മരുന്നില്ലാതെ പൂര്‍ണമായും പ്രമേഹം മാറാന്‍ രണ്ടാഴ്ച

Posted By:
Subscribe to Boldsky

പ്രമേഹം എന്നത് ഇന്നത്തെ കാലത്ത് സാധാരണയായി മാറിക്കൊണ്ടിരിക്കുന്ന അവസ്ഥയാണ്. മാറിക്കൊണ്ടിരിക്കുന്ന ജീവിത രീതിയും ഭക്ഷണശൈലിയും എല്ലാമാണ് പലപ്പോഴും പ്രമേഹത്തിന്റെ ഉറവിടം എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് കൂടാതെ പല കാരണങ്ങള്‍ കൊണ്ടും പ്രമേഹമുണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി വര്‍ദ്ധിക്കുന്ന അവസ്ഥയാണ് പ്രമേഹം. ഇന്‍സുലിന്‍ ശരിയായി പ്രവര്‍ത്തിക്കാതിരിക്കുമ്പോഴാണ് ഇത്തരത്തിലുള്ള അവസ്ഥ കൂടുന്നത്. പുരുഷന്‍മാര്‍ക്കാണ് സ്ത്രീകളെ അപേക്ഷിച്ച് പ്രമേഹം കൂടുതല്‍ ഉണ്ടാവാനുള്ള സാധ്യതയും.

ഭക്ഷണം കഴിക്കുമ്പോള്‍ ഏത് രുചിയും ആവശ്യത്തിന് മാത്രം കഴിക്കാന്‍ ശ്രമിക്കുക. ഒരു കാരണവശാലും മധുരം കൂടുതല്‍ കഴിക്കുന്നതിനോ എരിവ് കൂടുതല്‍ കഴിക്കുന്നതിനോ ശ്രമിക്കരുത്. ഇത് ആരോഗ്യത്തിന് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. വ്യായാമമില്ലാത്തത്, കൃത്യമല്ലാത്ത ഉറക്കവും എല്ലാം പലപ്പോഴും പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. പാരമ്പര്യവും പ്രമേഹത്തിന്റെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന ഒന്നാണ്. പാരമ്പര്യമായി ആര്‍ക്കെങ്കിലും പ്രമേഹമുണ്ടെങ്കില്‍ അത് നിങ്ങളിലേക്ക് പകര്‍ന്ന് കിട്ടാനുള്ള സാധ്യതയും വളരെ കൂടുതലാണ്.

ഉണങ്ങിയ അത്തിപ്പഴം ദിവസവും, ആയുസ്സ് കൂടും

പ്രമേഹം ഇല്ലാതാക്കുന്നതിന് കൃത്യമായ ചികിത്സയാണ് ആവശ്യം. പലപ്പോഴും ഈ ചികിത്സ പല വിധത്തില്‍ നിങ്ങളെ വീണ്ടും പ്രതിസന്ധിയിലാക്കും. എന്നാല്‍ ഇനി മരുന്നില്ലാതെ തന്നെ പ്രമേഹത്തിന് പരിഹാരം കാണാം അതും വെറും രണ്ടാഴ്ച കൊണ്ട്. ഇത്തരം പ്രശ്‌നത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. പ്രമേഹം പൂര്‍ണമായും സുഖപ്പെടുത്തുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ ഇവയാണ്. താഴെ പറയുന്ന മാര്‍ഗ്ഗങ്ങള്‍ നമുക്ക് വീട്ടില്‍ തന്നെ ചെയ്യാവുന്നവയാണ്. എന്തൊക്കെയെന്ന് നോക്കാം.

നാരുകളടങ്ങിയ ഭക്ഷണം

നാരുകളടങ്ങിയ ഭക്ഷണം

നാരുകളടങ്ങിയ ഭക്ഷണം കഴിക്കുന്നത് ശീലമാക്കാവുന്നതാണ്. പുരുഷന്‍മാര്‍ ദിവസവും 38 ഗ്രാം എങ്കിലും ഫൈബര്‍ അടങ്ങിയ ഭക്ഷണം കഴിക്കേണ്ടത് അത്യാവശ്യമാണ്. സ്ത്രീകളാകട്ടെ 25 ഗ്രാം ഫൈബര്‍ ദിവസവും ശീലമാക്കണം. നിങ്ങളുടെ ഡയറ്റില്‍ സ്ഥിരമായി ഫൈബര്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക. ഇത് എല്ലാ വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു. പ്രമേഹത്തെ പിന്നെ മഷിയിട്ട് നോക്കിയാല്‍ പോലും കാണാത്ത വിധത്തില്‍ ഇല്ലാതാക്കുന്നു.

 വെള്ളം ധാരാളം

വെള്ളം ധാരാളം

ഒരിക്കലും ശരീരത്തിന് നിര്‍ജ്ജലീകരണം സംഭവിക്കരുത്. ശരീരത്തിനാവശ്യമായ വെള്ളം ധാരാളം കുടിക്കേണ്ടത് അത്യാവശ്യമാണ്. ശരീരത്തിന് ആവശ്യമായ വെള്ളം കുടിച്ചില്ലെങ്കില്‍ അത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാക്കുന്നു. മാത്രമല്ല നിര്‍ജ്ജലീകരണം സംഭവിക്കുന്നത് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു. മദ്യപാനം, കാപ്പി, എന്നിവ പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കുക. ഇത് പല വിധത്തില്‍ ആരോഗ്യത്തിന് പ്രതിസന്ധി ഉണ്ടാക്കുന്നു.

തടി കുറക്കുക

തടി കുറക്കുക

തടിയും പ്രമേഹവും തമ്മില്‍ വളരെ അടുത്ത ബന്ധമാണ് ഉള്ളത്. പ്രമേഹമുള്ളവരില്‍ സാധാരണ കുടവയറും തടിയും ഉണ്ടാവുന്നു. എന്നാല്‍ ഇത് രണ്ടും കുറക്കാന്‍ പരമാവധി ശ്രമിക്കുക. ഇത് പ്രമേഹത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളാണ് തടി ഉണ്ടാക്കുന്നത്. ഇത്തരത്തില്‍ ചെയ്യുന്നത് ആരോഗ്യത്തിന്റെ കാര്യത്തിലും വളരെയധികം സഹായിക്കുന്നു.

 മാനസിക സമ്മര്‍ദ്ദം

മാനസിക സമ്മര്‍ദ്ദം

പലരിലും മാനസിക സമ്മര്‍ദ്ദം കൂടിക്കൊണ്ടിരിക്കുന്ന കാലഘട്ടമാണ് ഇത്. പ്രായമായവരെ അപേക്ഷിച്ച് ചെറുപ്പക്കാരിലാണ് മാനസിക സമ്മര്‍ദ്ദത്തിന്റെ തോത് വളരെയധികം കൂടുന്നത്. ഇത് പല വിധത്തില്‍ ആരോഗ്യത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നു. മാനസിക സമ്മര്‍ദ്ദം കൂടുന്നവരില്‍ പ്രമേഹത്തിനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ മാനസിക സമ്മര്‍ദ്ദം പരമാവധി കുറച്ച് എപ്പോഴും സന്തോഷത്തോടെ ഇരിക്കാന്‍ ശ്രമിക്കുക.

പ്രമേഹം പരിശോധിക്കുക

പ്രമേഹം പരിശോധിക്കുക

മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ കൃത്യമായി ചെയ്തതിനു ശേഷം പ്രമേഹം പരിശോധിക്കുക. ഇത് എന്തെങ്കിലും തരത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളുടെ പ്രമേഹത്തിന്റെ അളവില്‍ ഉണ്ടാക്കുന്നുണ്ടോ എന്ന കാര്യം അറിഞ്ഞിരിക്കണം. സ്ഥിരമായി പരിശോധിക്കുന്നത് പല വിധത്തിലുള്ള പ്രശ്‌നങ്ങളും ഒഴിവാക്കാന്‍ സഹായിക്കുന്നു.

ഉറക്കം കൃത്യമാക്കുക

ഉറക്കം കൃത്യമാക്കുക

പലരിലും കൃത്യമായി ഉറങ്ങാന്‍ സാധിക്കാത്തതും പ്രമേഹം വര്‍ദ്ധിക്കുന്നതിനുള്ള കാരണങ്ങളാണ്. ഉറങ്ങുന്നതിനും ഉണരുന്നതിനും കൃത്യമായ സമയം ഉറപ്പിക്കുക. ഇത് പല തരത്തിലുള്ള ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു. ഉറക്കം കൃത്യമല്ലാത്തത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ഹോര്‍മോണ്‍ മാറ്റങ്ങളും മറ്റും പല വിധത്തില്‍ ആരോഗ്യത്തിന് വില്ലനാവുന്നു. ഉറക്കം ശ്രദ്ധിക്കേണ്ടത് പ്രമേഹത്തിന് വില്ലനാവുന്ന കാര്യത്തില്‍ ശ്രദ്ധിക്കേണ്ടതാണ്.

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗര്‍ പ്രമേഹത്തെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന ഒന്നാണ്. ആപ്പിള്‍ സിഡാര്‍ വിനീഗര്‍ തടി കുറക്കുന്നതിനും മറ്റും വളരെയധികം സഹായിക്കുന്നു. ഒരു ഔണ്‍സ് വെള്ളത്തില്‍ രണ്ട് ടേബിള്‍ സ്പൂണ്‍ ആപ്പിള്‍ സിഡാര്‍ വിനീഗര്‍ മിക്‌സ് ചെയ്ത് ഇത് കഴിക്കുന്നത് പ്രമേഹത്തിനെ നിയന്ത്രിക്കാന്‍ സഹായിക്കുന്നു. എന്നാല്‍ ടഇതി ഉപയോഗിക്കുന്നതിനു മുന്‍പ് ഡോക്ടറെ കണ്ട് ഉപദേശം സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്.

കറുവപ്പട്ട

കറുവപ്പട്ട

കറുവപ്പട്ട ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ദഹനസംബന്ധമായ പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നതിന് പല വിധത്തില്‍ സഹായിക്കുന്നു കറുവപ്പട്ട. ഇതിലൂടെ പ്രമേഹത്തിന് പരിഹാരം കാണുന്നതിനും സഹായിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ യാതൊരു വിധ സംശയവും കൂടാതെ ഉപയോഗിക്കാവുന്ന ഒന്നാണ് കറുവപ്പട്ട.

ഉലുവ

ഉലുവ

ഉലുവ എന്ന് പറയുന്നത് നിറയെ ഫൈബര്‍ അടങ്ങിയിട്ടുള്ള ഒന്നാണ്. ഇത് പ്രമേഹത്തിന് ഏറ്റവും അധികം സഹായിക്കും എന്ന കാര്യത്തില്‍ സംശയമില്ല. ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിനെ കൃത്യമാക്കാന്‍ സഹായിക്കുന്നു. പല വിധത്തില്‍ ആരോഗ്യത്തിന് വില്ലനാവുന്ന പ്രതിസന്ധിയായ പ്രമേഹത്തെ പൂര്‍ണമായും ഇല്ലാതാക്കാന്‍ ഉലുവ സഹായിക്കുന്നു. ദിവസവും രണ്ട് മുതല്‍ അഞ്ച് ഗ്രാം മാത്രമേ ഉപയോഗിക്കാവൂ എന്നതാണ് ശ്രദ്ധിക്കേണ്ടത്.

 സ്ഥിരമായി വ്യായാമം

സ്ഥിരമായി വ്യായാമം

പ്രമേഹത്തെ തുരത്താന്‍ ഏറ്റവും അത്യാവശ്യമായി ചെയ്യേണ്ട ഒന്നാണ് സ്ഥിരമായി വ്യായാമം ചെയ്യുക എന്നത്. ഇത് പല തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു. സ്ഥിരമായി വ്യായാമം ചെയ്യുന്നത് ഭാരം കുറയുന്നതിനും നിങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം വീണ്ടെടുക്കുന്നതിനും സഹായിക്കുന്നു. നീന്തുന്നതും സൈക്ലിംഗ്, ഓടുന്നത് എന്നിവയെല്ലാം ദിവസവും ഒരു അരമണിക്കൂറെങ്കിലും ശീലമാക്കൂ. ആഴ്ചകള്‍ കൊണ്ട് തന്നെ നിങ്ങള്‍ക്ക് വ്യത്യാസം കണ്ടെത്താവുന്നതാണ്.

English summary

Ten Ways To Lower Your diabetes Without Medicine

How to bring down your blood sugar in natural ways. Here are some natural ways to reduce your blood sugar without medicine.
Story first published: Thursday, January 25, 2018, 12:16 [IST]