Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
പേരയിലയും ജീരകവും പ്രമേഹം നോര്മലാക്കാന്
പേരയിലയും ജീരകവും പ്രമേഹം നോര്മലാക്കാന്,
ഒരു പ്രായം കഴിഞ്ഞാല്‍ നമ്മെ ബാധിയ്ക്കുന്ന രോഗങ്ങളില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന ഒന്നാണ് പ്രമേഹം. പ്രായമായവര്‍ക്കു മാത്രമല്ല, ചെറുപ്പക്കാര്‍ക്കും, എന്തിന് ചിലപ്പോള്‍ കുട്ടികള്‍ക്കു പോലും ഈ ആരോഗ്യപ്രശ്നം ഉണ്ടാകാറുണ്ട്.
പ്രമേഹത്തിന്റെ നമ്പര്‍ വണ്‍ വില്ലന്‍ പാരമ്പര്യം തന്നെയാണ്. പാരമ്പര്യമായി ഇതുണ്ടെങ്കില്‍ ഇതു വരാനുളള സാധ്യത 90 ശതമാനം എന്നു പറയാം. കാരണം ജീനുകള്‍ പരമ്പരാഗതമായി കൈ മാറി വരുന്നതു തന്നെ. ഇതിനു പുറമേ ഭക്ഷണ ശീലം, അമിത വണ്ണം, വ്യായാമക്കുറവ്, സ്ട്രെസ് തുടങ്ങിയ പല ഘടകങ്ങളും ചില രോഗങ്ങള്‍ക്കുള്ള മരുന്നുകളുമെല്ലാം ഇതിനുള്ള കാരണങ്ങള്‍ തന്നെയാണ്.
പ്രമേഹം അധികരിയ്ക്കുമ്പോള് ടൈപ്പ് 2 പ്രമേഹമായി മാറുന്നു. കിഡ്നി, ഹൃദയം തുടങ്ങി ശരീരത്തിന്റെ പല അവയവങ്ങളേയും സാവധാനത്തില്‍ പ്രവര്‍ത്തന രഹിതമാക്കുന്ന ഒരു രോഗമാണ് ഇത്.
പ്രമേഹത്തിന് മരുന്നായി ചെയ്യുന്നത് ഇന്‍സുലിന്‍ കുത്തിവയ്പ്പാണ്. എന്നാല്‍ ഇത്തരം വഴികളിലേയ്ക്കു പോകുന്നതിനു മുമ്പ് ചില പ്രത്യേക കാര്യങ്ങള്‍ പരീക്ഷിയ്ക്കുന്നത്, അതായത് നാട്ടുവൈദ്യം, ഒറ്റമൂലി എന്നെല്ലാം പറയാം, ആരോഗ്യത്തിന് ഏറെ ഗുണം നല്‍കും.
പ്രമേഹത്തിനുള്ള ചില പ്രത്യേക നാട്ടുവഴികളെ കുറിച്ചറിയൂ.

ജീരകം, ഗോതമ്പ്, ഉലുവ
ജീരകം, ഗോതമ്പ്, ഉലുവ എന്നിവ ചേര്ത്തുപയോഗിയ്ക്കുന്ന കൂട്ട് പ്രമേഹത്തിന് പരിഹാരമാണ്. ഇവ തുല്യ അളവില്‍ പൊടിച്ച് രാവിലെ കാപ്പിയില്‍ കലര്‍ത്തി കഴിയ്ക്കാം. ഇതില്‍ നിന്നും ഒരു ടീസ്പൂണ്‍ വീതം കഴിച്ചാല്‍ മതിയാകും. ഉലുവയിലെ കയ്പ് പ്രമേഹത്തിനെ പ്രതിരോധിയ്ക്കുന്ന ഒന്നാണ്. ഇതുപോലെ ജീരകവും പ്രമേഹ നിയന്ത്രണത്തിന് സഹായിക്കും. ഗോതമ്പ് പൊതുവേ പ്രമേഹ രോഗികള്‍ക്ക് ആരോഗ്യകരമാണ്. ഇത് ദിവസവും ചെയ്യുന്നതു ഗുണം നല്‍കും.

പേരയില
പ്രമേഹത്തിന് പൊതുവേ ആരോഗ്യകരമായി പറയുന്ന ഒന്നാണ് പേരയില. പേരയില വെറുതെ വെള്ളത്തില്‍ ഇട്ടു തിളപ്പിച്ചു കുടിയ്ക്കുന്നതു ഗുണം നല്‍കും. ഇതിനൊപ്പം ജീരകം ചേര്‍ക്കുന്നതും ഏറെ നല്ലതാണ്. 20 പേരയില ഒരു പിടി, ജീരകം എന്നിവ 5 ഗ്ലാസ് വെള്ളത്തില്‍ ഇട്ടു തിളപ്പിയ്ക്കുക. ഇത് 1 ഗ്ലാസ് ആയി കുറയ്ക്കുക. കുറഞ്ഞ തീയില്‍ വച്ചാണ് തിളപ്പിച്ചെടുക്കേണ്ടത്. ഇത് കുടിയ്ക്കാം. പേരയുടെ തളിരിലയാണ് കൂടുതല്‍ നല്ലത്. രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്.

വാഴപ്പിണ്ടി
പ്രമേഹത്തിന് ഏറെ നല്ലൊരു പ്രതിവിധിയാണ് വാഴപ്പിണ്ടി. ഞാലിപ്പൂവന് വാഴയുടെ പിണ്ടിയാണ് പ്രമേഹ ചികിത്സയ്ക്ക് ഏറെ നല്ലത്. വാഴപ്പിണ്ടി അരച്ചു പിഴിഞ്ഞതും ഒരു ടേബിള്‍ സ്പൂണ്‍ മഞ്ഞള്‍പ്പൊടിയും ചേര്‍ത്തിളക്കി രാവിലെ വെറും വയറ്റില്‍ കുടിയ്ക്കുന്നത് ഏറെ ഗുണം ചെയ്യുന്ന ഒന്നാണ്. വാഴപ്പിണ്ടിയിലെ നാരുകള്‍ പ്രമേഹ നിയന്ത്രണത്തിന് ഏറെ സഹായിക്കുന്നവയാണ്. ഇതുപോലെ മഞ്ഞളിലെ കുര്‍കുമിനും ഇതിനുളള നല്ലൊരു പ്രതിവിധിയാണ്.

പാവയ്ക്കാ നീര്
പാവയ്ക്കാ നീര് വെറുംവയറ്റില്‍ പൊതുവേ പ്രമേഹ ചികിത്സയ്ക്ക് ആരോഗ്യകരമാണ്. പാവയ്ക്കയുടെ നീരു മാത്രമല്ല, ഇതില്‍ തേരു ചേര്‍ത്തും നല്ലതാണ്. പാവയ്ക്ക നല്ലപോലെ കഴുകി ചെറുതായി അരിയുക. ഇത് തൈരില്‍ ഇട്ട് ഒരു മണിക്കൂര്‍ വയ്ക്കുക. പിന്നീട് അല്പം ഉപ്പും ചേര്‍ത്ത് ദിവസവും കഴിയ്ക്കാം. പ്രമേഹം നിയന്ത്രിയ്ക്കാന്‍ പറ്റിയ നല്ലൊരു വഴിയാണിത്.

ആര്യവേപ്പില, കറിവേപ്പില
ആര്യവേപ്പിലയും കറിവേപ്പിലയുമെല്ലാം പൊതുവേ പ്രമേഹ നിയന്ത്രണത്തിന് സഹായിക്കുന്നവയാണ്. ആര്യവേപ്പില, കറിവേപ്പില എന്നിവ തുല്യമായി എടുത്ത് അരയ്ക്കുക. ഇത് ഒരു ടേബിള്‍ സ്പൂണ്‍ 1 ടേബിള്‍ സ്പൂണ്‍ മോരില്‍ കലക്കി ദിവസവും വെറുംവയറ്റില്‍ കഴിയ്ക്കാം. പ്രമേഹത്തിന് ഉത്തമ പരിഹാരമാണിത്.

തൊട്ടവാടി
വളപ്പില്‍ കാണുന്ന തൊട്ടവാടിയും പ്രമേഹ നിയന്ത്രണത്തിന് പറ്റിയ നല്ലൊരു മരുന്നാണ്. തൊട്ടാവാടി അരയ്ക്കുക. ഇതില്‍ അല്പം വെള്ളം ചേര്‍ത്ത് ദിവസവും വെറുംവയറ്റില്‍ കുടിയ്ക്കാം. ഗുണമുണ്ടാകും.

പച്ചനെല്ലിക്കയുടെ നീരും പച്ചമഞ്ഞളിന്റെ നീരും
നെല്ലിക്ക പ്രമേഹത്തിന് ഏറ്റവും ഉത്തമമായ ഒന്നാണ്. പച്ചനെല്ലിക്കയുടെ നീരും പച്ചമഞ്ഞളിന്റെ നീരും രാവിലെ വെറുംവയറ്റില്‍ ചേര്‍ത്തു കഴിയ്ക്കുന്നത് പ്രമേഹം നിയന്ത്രിയ്ക്കാനുളള നല്ലൊരു വഴിയാണ്. നെല്ലിക്ക പ്രമേഹത്തിന് ഉത്തമമായ ഒരു മരുന്നാണ്. ഇതുപോലെയാണ് മഞ്ഞളും.

ആവണക്കിന്റെ തളിരില
ആവണക്കിന്റെ തളിരില 2 എണ്ണം എടുത്ത് ഇതില്‍ അര ടീസ്പൂണ്‍ ജീരകം ചേര്‍ത്ത് അരയ്ക്കുക. ചുവന്ന ആവണക്കിന്റെ ആണെങ്കില്‍ കൂടുതല്‍ നല്ലത്, ഇത് ഒന്നരാടമോ ആഴ്ചയില്‍ രണ്ടു മൂന്നു തവണയോ കഴിയ്ക്കുന്നത് പ്രമേഹം നിയന്ത്രിയ്ക്കാന്‍ ഏറെ നല്ലതാണ്.

അധികം പഴുക്കാത്ത നേന്ത്രപ്പഴം
അധികം പഴുക്കാത്ത നേന്ത്രപ്പഴം പ്രമേഹത്തിനുളള പ്രകൃതിദത്ത മരുന്നാണ്. ഫൈബര്‍, വൈറ്റമിന്‍ സി, പൊട്ടാസ്യം തുടങ്ങിയവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നുമുണ്ട്. ഇതുപോലെ പച്ച നേന്ത്രക്കായ പ്രമേഹത്തിനുളള നല്ലൊരു മരുന്നാണ്. ഇത് ചുട്ടു കഴിയ്ക്കുന്നതോ തോരന്‍ വച്ചോ കറി വച്ചോ കറിയ്ക്കുന്നതോ നല്ലതാണ്. പ്രമേഹത്തിനു പരീക്ഷിയ്ക്കാവുന്ന മരുന്നാണിത്.

പുളിങ്കുരുവിന്റെ തൊണ്ടും
പുളിങ്കുരുവിന്റെ തൊണ്ടും പ്രമേഹത്തിന് പറ്റിയ നല്ലൊരു ചികിത്സയാണ് ഈ തൊണ്ട് ഉണക്കി പാല് ചേര്‍ത്ത് അരയ്ക്കുക. ഇതില്‍ തേന്‍ ചേര്‍ത്തു കഴിയ്ക്കാം. ചെറുതേനാണ് നല്ലത്.



Click it and Unblock the Notifications
