For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രമേഹത്തിന് 7ദിവസം പാദത്തിലെ എരിക്കില പ്രയോഗം

പ്രമേഹത്തിന് 7ദിവസം പാദത്തിലെ എരിക്കില പ്രയോഗം

|

പ്രമേഹം ഇന്നത്തെ കാലത്ത് ചെറുപ്പക്കാരെയും എന്തിന് കുട്ടികളെ പോലും അലട്ടുന്ന ഒരു പ്രധാന പ്രശ്‌നമാണ്. ഗര്‍ഭകാലത്ത് ഗര്‍ഭിണികളെ ബാധിയ്ക്കുന്ന ജെസ്റ്റേഷണല്‍ ഡയബെറ്റിസ് എന്ന ഒന്നുണ്ട്. പ്രമേഹത്തോടെ ജനിച്ചു വീഴുന്ന ഷുഗര്‍ ബേബികളുമുണ്ട്.

പ്രമേഹത്തിന് പല തരത്തിലുള്ള കാരണങ്ങള്‍ പറയാം. പാരമ്പര്യമായി വരാവുന്ന ഒരു രോഗമാണ് പ്രമേഹം. തലമുറകളായി കൈ മാറ്റം ചെയ്യപ്പെടുന്ന ജീനാണ് ഇതിനു കാരണവും. ഇതല്ലാതെയും പല കാരണങ്ങളും പ്രമേഹത്തിനു പുറകിലുണ്ട്. ഭക്ഷണ ശീലം, പ്രധാനമായും അമിതമായി മധുരം കഴിയ്ക്കുന്നത ശീലം പ്രമേഹത്തിനുള്ള പ്രധാനപ്പെട്ട കാരണം തന്നെയാണ്. സ്‌ട്രെസ്, വ്യായാമക്കുറവ് എന്നിവയും ഡയബെറ്റിസിനുള്ള കാരണങ്ങള്‍ തന്നെയാണ്.

പ്രമേഹം തന്നെ രണ്ടു വിധത്തിലുണ്ട്, ഇതൂ കൂടുതലാകുമ്പോള്‍ ടൈപ്പ് 2 ഡയബെറ്റിസ് എന്ന അവസ്ഥയില്‍ എത്തുന്നു. പ്രമേഹം കൂടുതലാകുമ്പോള്‍ തനിയെ ഇന്‍സുലിന്‍ കുത്തിവയ്പ് എടുക്കേണ്ട അവസ്ഥ വരെയെത്തുന്നു. ഒരിക്കല്‍ വന്നാല്‍ നിയന്ത്രിച്ചു നിര്‍ത്തുക എന്നതല്ലാതെ പൂര്‍ണമായും മാറ്റാന്‍ പറ്റുന്ന ഒന്നല്ല, ഇത്.

ഏതു രോഗത്തിനും ഉള്ളതു പോലെ പ്രമേഹത്തിനും പല വീട്ടു വൈദ്യങ്ങളുമുണ്ട്. ഇതില്‍ പ്രധാനപ്പെട്ടവയാണ് ചില ഇലകള്‍. നമ്മുടെ പറമ്പില്‍ കാണുന്ന, അടുക്കളയില്‍ ഉപയോഗിയ്ക്കുന്ന ചില പ്രത്യേക ഇലകള്‍ പ്രമേഹത്തിനുള്ള നല്ലൊരു പരിഹാരമാണ്. ഇത്തരം ചില ഇലകളെക്കുറിച്ചറിയൂ, ഇവ വഴി പ്രമേഹം എങ്ങനെ നിയന്ത്രിയ്ക്കാം എന്നതിനെ കുറിച്ചും അറിയൂ,

തുളസിയില

തുളസിയില

തുളസിയില നമ്മുടെ വീടുകളില്‍ കണ്ടുവരുന്ന ഒന്നാണ്. പല ആരോഗ്യ ഗുണങ്ങളും ഒത്തിണങ്ങിയ ഇത് നല്ലൊരു മരുന്നാണ്. പ്രമേഹത്തിനും പരിഹാരം നല്‍കുന്ന ഒന്നാണിത്. ഇതിലെ ആന്റിഓക്‌സിഡന്റുകളും മറ്റു ഘടകങ്ങളുമെല്ലാം ചേര്‍ത്ത് ഇന്‍സുലിന്‍ ഉല്‍പാദനത്തിന് സഹായിക്കുന്നു. ഇതുവഴി പ്രമേഹത്തിന് പരിഹാരവുമാകുന്നു. രാവിലെ വെറുംവയറ്റില്‍ 1 ടേബിള്‍ സ്പൂണ്‍ തുളസിനീര് കുടിയ്ക്കുന്നത് നല്ലതാണ്. ഇത് മറ്റേതെങ്കിലും ഭക്ഷണത്തിനൊപ്പമോ തുളസി ചായയായോ കുടിയ്ക്കാം. അടുപ്പിച്ചു ചെയ്യുന്നത് പ്രമേഹത്തില്‍ നിന്നും മോചനം നല്‍കും.

കറിവേപ്പില

കറിവേപ്പില

നാം അടുക്കളയില്‍ ധാരാളമായി ഉപയോഗിയ്ക്കുന്ന കറിവേപ്പില പ്രമേഹത്തിനുള്ള നല്ലൊരു മരുന്നാണ്. കറിവേപ്പില രക്തത്തിലെ ഗ്ലൂക്കോസ് തോതു കുറയാന്‍ സഹായിക്കുന്ന ഒന്നാണ്. സ്റ്റാര്‍ച്ചില്‍ നിന്നും അതായത് സ്റ്റാര്‍ച്ച് അടങ്ങിയ ഭക്ഷണ വസ്തുക്കളില്‍ നിന്നും ശരീരം ആഗിരണം ചെയ്യുന്ന മധുരം കുറയ്ക്കാന്‍ കറിവേപ്പില സഹായിക്കും. കറിവേപ്പില അരച്ച് രാവിലെ ഒരു നെല്ലിക്കാ വലിപ്പത്തില്‍ വെറുംവയറ്റില്‍ കഴിയ്ക്കാം. ഇതല്ലെങ്കില്‍ കറിവേപ്പിലയിട്ടു തിളപ്പിച്ച വെള്ളം ദിവസവും പല തവണയായി കുടിയ്ക്കാം. ഇത് കൊളസ്‌ട്രോള്‍ കുറയ്ക്കാനും നല്ലതാണ്. കറിവേപ്പിലയും മഞ്ഞളും ചേര്‍ത്തരച്ച് രാവിലെ വെറുംവയറ്റില്‍ കഴിയ്ക്കുന്നതും നല്ലതാണ്. ഭക്ഷണത്തിലെ കറിവേപ്പില കളയാതെ ചവച്ചരച്ചു കഴിയ്ക്കാം.

മാവില

മാവില

മാവില, പ്രത്യേകിച്ചും മാവിന്റെ തളിര്‍ ഇലകള്‍ പ്രമേഹത്തിനുള്ള നല്ലൊരു പ്രതിവിധിയാണ്. മാവിന്റെ 15 ഇലകള്‍ 15 മിനിറ്റു നേരം തിളപ്പിയ്ക്കുക. ഈ വെള്ളം കുടിയ്ക്കാം. രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്നതാണ് ഏറ്റവും ഗുണകരം. ഇത് ദിവസവും ഒരു തവണയെങ്കിലും കുടിയ്ക്കുക. രക്തത്തിലെ ഗ്ലൂക്കോസിന്റെ തോതു നിയന്ത്രിച്ചു നിര്‍്ത്താന്‍ സഹായിക്കുന്ന ഒരു പ്രത്യേക പാനീയമാണിത്.

മുരിങ്ങയില

മുരിങ്ങയില

മുരിങ്ങയില പല ആരോഗ്യ ഗുണങ്ങളുമുള്ളതാണെന്നു മാത്രമല്ല, പ്രമേഹം അടക്കം പല രോഗങ്ങള്‍ക്കുമുള്ള മരുന്നു കൂടിയാണ്. മുരിങ്ങയില അല്‍പം മഞ്ഞളും ഉപ്പും ചേര്‍ത്തു വേവിച്ചു കഴിയ്ക്കുന്നത് പ്രമേഹത്തിനുള്ള നല്ലൊരു മരുന്നാണ്. മുരിങ്ങയിലയുടെ ജ്യൂസു കുടിയ്ക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസ് തോതു നിയന്ത്രിച്ചു നിര്‍ത്താന്‍ സഹായിക്കും.

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ ആരോഗ്യത്തിനും സൗന്ദര്യത്തിനും ചര്‍മത്തിനുമെല്ലാം ഒരുപോലെ സഹായകമായ ഒന്നാണ്. പ്രമേഹ ചികിത്സയ്ക്കും ഉപയോഗിയ്ക്കാവുന്ന നാടന്‍ മരുന്നാണ് ഇത്. ഇതിലെ ഫൈറ്റോ ഈസ്റ്ററോളുകള്‍ ടൈപ്പ് 2 പ്രമേഹത്തിനുള്ള നല്ലൊരു മരുന്നാണ്. ഫാസ്റ്റിംഗ് ബ്ലഡ് ഷുഗര്‍ നിയന്ത്രിയ്ക്കാനുള്ള ഏറ്റവും നല്ലൊരു വഴിയാണിത്. കറ്റാര്‍ വാഴയുടെ ജെല്‍, വയനയില, മഞ്ഞള്‍പ്പൊടി എന്നിവ അരച്ചു ചേര്‍ത്തു മിശ്രിതമുണ്ടാക്കി കുടിയ്ക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസ് തോത് നിയന്ത്രിയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്.

പേര

പേര

പേരയ്ക്ക ആരോഗ്യത്തിന് ഏറെ നല്ലൊരു ഫലവര്‍ഗമാണ്. പേരയുടെ ഇല പ്രമേഹത്തിനുള്ള നല്ലൊരു പരിഹാരവുമാണ്. ഇതില്‍ ആല്‍ഫ ഗ്ലൂക്കോസിഡേസ് എന്നൊരു പ്രത്യേക എന്‍സൈമുണ്ട്. ഇത് ഭക്ഷണം ഗ്ലൂക്കോസായി മാറുന്നതു തടയുന്നു. ഇതുവഴി പ്രമേഹത്തിന് പരിഹാരവുമാകുന്നു. പേരയുടെ തളിര്‍ ഇലകള്‍ ചവച്ചരച്ചു കഴിയ്ക്കാം. പേരയുടെ 4-5 ഇലകള്‍ വെള്ളത്തിലിട്ട് 5 മിനിറ്റു തിളപ്പിച്ച ശേഷം ഈ വെള്ളം ഊറ്റിയെടുത്തു കുടിയ്ക്കാം.

ആര്യവേപ്പില

ആര്യവേപ്പില

പ്രമേഹത്തിനുള്ള മറ്റൊരു പരിഹാരമാണ് ആര്യവേപ്പില.വെറുംവയറ്റില്‍ രണ്ടോ മൂന്നോ ആര്യവേപ്പില ചവച്ചരച്ചു കഴിയ്ക്കുന്നതു ഗുണം ചെയ്യും. ഇത് ഇന്‍സുലിന്‍ ഉല്‍പാദനം വര്‍ദ്ധിപ്പിയ്ക്കുന്നതാണ് കാരണം. ആര്യവേപ്പില ഇട്ടു തിളപ്പിച്ച വെള്ളംകുടിയ്ക്കാം. ആര്യവേപ്പിലയും മഞ്ഞളും ചേര്‍ത്ത് അരച്ചു വെറുംവയറ്റില്‍ കഴിയ്ക്കാം. ഗുണം ലഭിയ്ക്കും.

എരിക്കിന്റെ ഇല

എരിക്കിന്റെ ഇല

എരിക്കു പുഷ്പങ്ങള്‍ പ്രത്യേകിച്ചും ശിവ പൂജയ്ക്ക് ഉപയോഗിയ്ക്കുന്ന ഒന്നാണ്. നില നിറത്തിലെ പൂക്കളുണ്ടാകുന്ന എരിക്കിന്റെ ഇല പ്രമേഹത്തിനുള്ള നല്ലൊരു പ്രതിവിധിയാണ്. എരിക്കിന്റെ ഇല പ്രത്യേക രീതിയില്‍ ഉപയോഗിയ്ക്കുന്നത് പ്രമേഹത്തിനുള്ള പരിഹാരമാണ്. എരിക്കിന്റെ രണ്ട് ഇല മുഴുവനായി പറിച്ചെടുക്കുക. ഇത് രണ്ടു പാദത്തിനടിയിലും മൃദുവല്ലാത്ത ഭാഗം പാദത്തിനടിയില്‍ വരുന്ന വിധത്തില്‍ വച്ച ശേഷം സോക്‌സ് ധരിയ്ക്കുക. ദിവസം മുഴുവന്‍ ഇത് ഇങ്ങനെ വയ്ക്കുക. രാവിലെ വയ്ക്കാം. രാത്രി കിടക്കും മുന്‍പു നീക്കം. ഇങ്ങനെ ഒരു ആഴ്ച അടുപ്പിച്ചു ചെയ്യുക. രണ്ടു കാലിനടിയിലും ഇതു വയ്ക്കണം. പുതിയ ഇലകള്‍ വേണം ഓരോ ദിവസവും ഉപയോഗിയ്ക്കുവാന്‍. ഇത് രക്തത്തിലെ ഗ്ലൂക്കോസ് തോതു കുറയ്ക്കാന്‍ നല്ലതാണ്.

English summary

Miraculous Herbal Home Remedies To Treat Diabetes

Miraculous Herbal Home Remedies To Treat Diabetes, Read more to know about,
Story first published: Monday, July 2, 2018, 12:58 [IST]
X
Desktop Bottom Promotion