For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രമേഹത്തെ തടയാന്‍ നാടന്‍ മരുന്നുകള്‍

പ്രമേഹത്തിന് ഇന്‍സുലിന്‍ കുത്തിവയ്പ്പടക്കമുള്ള ചികിത്സാരീതികള്‍ നിലവിലുണ്ട്.

|

പ്രമേഹം ഒരു പ്രായം കഴിഞ്ഞാല്‍ പലരേയും അലട്ടുന്ന ഒന്നാണ്. പ്രായമായവരില്‍ മാത്രമല്ല, കുട്ടികളിലും ചെറുപ്പക്കാരിലും വരെ കണ്ടുവരുന്ന ഒന്ന്. ഗര്‍ഭകാലത്ത് ഗര്‍ഭിണികളില്‍ ജെസ്റ്റേഷന്‍ ഡയബെറ്റിസ് എന്ന ഒന്നും കണ്ടുവരുന്നു.

പ്രമേഹത്തിനു കാരണങ്ങള്‍ പലതുണ്ട്. ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ് പാരമ്പര്യം. പാരമ്പര്യമായി പ്രമേഹമുള്ളവരില്‍ ഇതിനുള്ള സാധ്യത മറ്റുള്ളവരേക്കാള്‍ ഇരട്ടിയാണെന്നു പറയാം. ഇതിനു പുറമെ ഭക്ഷണശീലം, അമിതമായ മധുരം, സ്‌ട്രെസ്, ചിലതരം മരുന്നുകള്‍, വ്യായാമക്കുറവ് എ്ന്നിവയെല്ലാം പ്രമേഹത്തിനുള്ള കാരണങ്ങളാണ്.

ഇവര്‍ ഗര്‍ഭകാല സെക്‌സ് ഒഴിവാക്കുകഇവര്‍ ഗര്‍ഭകാല സെക്‌സ് ഒഴിവാക്കുക

പ്രമേഹത്തില്‍ തന്നെ സാധാരണ പ്രമേഹവും ടൈപ്പ് 2 ഡയബെറ്റിസുമുണ്ട്. പ്രമേഹം കൂടുതല്‍ ഗുരുതരമായ അവസ്ഥയിലാകുമ്പോഴാണ് ടൈപ്പ് 2 ഡയബെറ്റിസായി മാറുന്നത്. ഒരിക്കല്‍ വന്നാല്‍ പൂര്‍ണമായും ചികിത്സിച്ചു മാറ്റാന്‍ സാധിയ്ക്കാത്ത അപൂര്‍വം രോഗാവസ്ഥകളിലൊന്നാണ് പ്രമേഹം. ഇത് നിയന്ത്രിച്ചു നിര്‍ത്തുകയെന്നതാണ് ആകെയുള്ള വഴി.

പ്രമേഹത്തിന് ഇന്‍സുലിന്‍ കുത്തിവയ്പ്പടക്കമുള്ള ചികിത്സാരീതികള്‍ നിലവിലുണ്ട്. ഇതുകൂടാതെ കഠിനമായ ഭക്ഷണചിട്ടകളും പ്രധാനം.

പ്രമേഹത്തെ തടഞ്ഞു നിര്‍ത്താന്‍ സാധിയ്ക്കുന്ന പല ഒറ്റമൂലികളുമുണ്ട്. തികച്ചും പ്രകൃതിദത്ത വഴികളുള്‍പ്പെടുന്ന പല ഔഷധങ്ങളും ഇതിനുള്ള ചികിത്സാവിധിയില്‍ പെടുന്നു. ഇത്തരത്തിലുള്ള ചില മരുന്നുകളെക്കുറിച്ചറിയൂ,

നെല്ലിക്ക

നെല്ലിക്ക

നെല്ലിക്ക പ്രമേഹത്തിനു ചേര്‍ന്നൊരു മരുന്നാണ്. പച്ചനെല്ലിക്കയുടെ നീരും പച്ചമഞ്ഞളിന്റെ നീരും ഒരേ അളവിലെടുത്ത് രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുക. ഇത് അടുപ്പിച്ചു ചെയ്താല്‍ ഗുണം ലഭിയ്ക്കും.

പുളിങ്കുരു

പുളിങ്കുരു

പുളിങ്കുരുവിന്റെ തൊണ്ടും പ്രമേഹത്തിന് പറ്റിയ നല്ലൊരു ചികിത്സയാണ് ഈ തൊണ്ട് ഉണക്കി പാല്‍ ചേര്‍ത്ത് അരയ്ക്കുക. ഇതില്‍ തേന്‍ ചേര്‍ത്തു കഴിയ്ക്കാം. ചെറുതേനാണ് നല്ലത്.

ചെമ്പകത്തിന്റെ പൂവരച്ച്

ചെമ്പകത്തിന്റെ പൂവരച്ച്

ചെമ്പകത്തിന്റെ പൂവരച്ച് പാലില്‍ കലക്കി കുടിയ്ക്കുന്നതും പ്രമേഹത്തിനുള്ള നല്ലൊരു പ്രതിവിധിയാണ്.

ഉലുവ

ഉലുവ

ഉലുവ വെള്ളത്തിലിട്ടു കുതിര്‍ത്ത മുളപ്പിച്ച് ദിവസവും കഴിയ്ക്കുന്നത് പ്രമേഹത്തെ നിയന്ത്രിയ്ക്കാനുളള നല്ലൊരു വഴിയാണ്.

കൂവളത്തിന്റെ ഇല

കൂവളത്തിന്റെ ഇല

കൂവളത്തിന്റെ ഇല അരച്ച് ഇതിന്റെ നീരെടുത്തു കുടിയ്ക്കുന്നതും പ്രമേഹത്തിനുളള നല്ലൊരു പരിഹാരമാണ്. കൂവളത്തില അരച്ചു കഴിയ്ക്കുന്നതും നല്ലതാണ്.

ചിറ്റമൃത്

ചിറ്റമൃത്

ചിറ്റമൃത് എന്ന സസ്യം ആയുര്‍വേദ മരുന്നുകളിലെ പ്രധാന ചേരുവയാണ്. ഇത് വാങ്ങാന്‍ ലഭിയ്ക്കും. വീടുകളിലും ചിലപ്പോള്‍ ഇതുണ്ടാകും ഇതിന്റെ നീരെടുത്ത് വെറുംവയറ്റില്‍ കുടിയ്ക്കുന്നതും പ്രമേഹത്തിനുളള നല്ലൊരു പരിഹാരമാണ്. പ്രമേഹത്തിന് വളരെ ഫലപ്രദമാണെന്നു തെളിഞ്ഞിട്ടുള്ള ഒന്ന്.

പേരയില, മാവിന്റെ തളിരില

പേരയില, മാവിന്റെ തളിരില

പേരയില, മാവിന്റെ തളിരില എന്നിവയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നതും പ്രമേഹത്തിനുള്ള നല്ലൊരു മരുന്നാണ്.

മുരിക്കിന്റെ തൊലി

മുരിക്കിന്റെ തൊലി

മുരിക്കിന്റെ തൊലി അരച്ച് മോരിലോ തേനിലോ കലക്കി കഴിയ്ക്കുന്നതും പ്രമേഹത്തിനുള്ള നല്ലൊരു മരുന്നാണ്.

കറുവാപ്പട്ട

കറുവാപ്പട്ട

ഒരു ഗ്ലാസ് വെള്ളത്തില്‍ 3, 4 സ്പൂണ്‍ കറുവാപ്പട്ട പൊടിച്ചത് 20 മിനിറ്റിട്ടു തിളപ്പിയ്ക്കുക. ഇത് ചൂടാറുമ്പോള്‍ കുടിയ്ക്കാം. ഇതും പ്രമേഹത്തിനുളള നല്ലൊരു മരുന്നാണ്.

അരയാല്‍

അരയാല്‍

4 ഗ്ലാസ് വെള്ളത്തില്‍ 20 ഗ്രാം അരയാല്‍ വേരിട്ടു തിളപ്പിയ്ക്കുക. ഇത് ഒരു ഗ്ലാസായി കുറയുമ്പോള്‍ വാങ്ങി വച്ച് ചൂടാറുമ്പോള്‍ കുടിയ്ക്കാം.

വെളുത്തുള്ളി

വെളുത്തുള്ളി

വെളുത്തുള്ളിയുടെ നീരെടുത്ത് തേന്‍, ശര്‍ക്കര എന്നിവ ചേര്‍ത്തു കുടിയ്ക്കുന്നതും നല്ലതാണ്. ഇത് ദിവസവും 2 തവണ കുടിയ്ക്കാം.

പ്രമേഹമുള്ളവര്‍

പ്രമേഹമുള്ളവര്‍

പ്രമേഹമുള്ളവര്‍ ഭക്ഷണത്തില്‍ മോരും ചെറുപയറുമെല്ലാം ഉള്‍പ്പെടുത്തുന്നത് ഗുണകരമാണ്. ദിവസവും മുക്കാല്‍ മണി്ക്കൂറെങ്കിലും കൈവീശിയുള്ള നടത്തവും ശീലമാക്കുക.

Read more about: diabetes പ്രമേഹം
English summary

Home Remedies To Avoid Diabetes Naturally

Home Remedies To Avoid Diabetes Naturally, read more to know about,
X
Desktop Bottom Promotion