For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങളില്‍ പ്രമേഹം അപകടാവസ്ഥയിലോ, കാല്‍ പറയും

പ്രമേഹം കൂടുതലാണോ എന്നറിയാന്‍ കാല്‍ ചില ലക്ഷണങ്ങള്‍ കാണിക്കുന്നു

|

പ്രമേഹം ഇന്നത്തെ കാലത്ത് സാധാരണ ഉള്ള ഒന്നാണ്. പണ്ട് കാലത്ത് വി ഐ പി രോഗം എന്നാണ് പ്രമേഹവും പ്രഷറും എല്ലാം അറിയപ്പെട്ടിരുന്നത്. എന്നാല്‍ ഇന്നത്തെ കാലത്ത് എല്ലാവരിലും പ്രമേഹവും പ്രഷറും ഉണ്ടാവുന്നു എന്നതാണ്. മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയും ഭക്ഷണശീലവും ആണ് പലപ്പോഴും ഇത്തരം പ്രശ്‌നങ്ങളുടെ പ്രധാന ഹേതു. ശരീരത്തിന്റെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ പ്രശിനത്തിലാക്കുന്ന അവസ്ഥയാണ് പ്രമേഹം. പ്രമേഹം നമ്മളില്‍ ഉണ്ടെങ്കില്‍ ശരീരം ചില ലക്ഷണങ്ങള്‍ കാണിക്കുന്നു. പക്ഷേ പ്രമേഹത്തിന്റെ അളവ് കൂടുതലാണങ്കെില്‍ കാല്‍ അല്‍പം ശ്രദ്ധിച്ചാല്‍ മതി.

പ്രമേഹ രോഗികള്‍ക്ക് പല വിധത്തിലുള്ള പരിചരണം അത്യാവശ്യമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിക്കുന്ന അവസ്ഥയാണ് പ്രമേഹം. രക്തത്തില്‍ അധിക ഗ്ലൂക്കോസ് നില നില്‍ക്കുന്നത് നാഡികളെ തകരാറിലാക്കുന്ന പല വിധത്തിലുള്ള രോഗങ്ങള്‍ക്കും കാരണമാകുന്നു. പ്രത്യേകിച്ച് പ്രമേഹ രോഗികളുടെ കാലുകള്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

ദിവസം 2മുട്ട, കൊളസ്‌ട്രോളും,തടിയും കുറഞ്ഞിരിക്കുംദിവസം 2മുട്ട, കൊളസ്‌ട്രോളും,തടിയും കുറഞ്ഞിരിക്കും

ശരീരത്തിലെ ചെറിയ മുറിവുകള്‍ വരെ പ്രമേഹ രോഗികള്‍ ശ്രദ്ധിക്കണം. പ്രമേഹം കൂടുതലാണ് എന്നുണ്ടെങ്കില്‍ കാലില്‍ നോക്കിയാല്‍ അറിയാം. കാരണം കാല്‍ നോക്കിയാല്‍ പ്രമേഹം ശരീരത്തില്‍ കൂടുതലാണ് എന്നതിന്റെ പല ലക്ഷണങ്ങളും കാണുന്നു. എന്തൊക്കെയാണ് അവ എന്ന് നോക്കാം.

പാദങ്ങളില്‍ തരിപ്പ്

പാദങ്ങളില്‍ തരിപ്പ്

പാദങ്ങളില്‍ കൂടുതല്‍ തരിപ്പ് അനുഭവപ്പെടുന്നുണ്ടെങ്കില്‍ അത് ശരീരത്തില്‍ പ്രമേഹം കൂടുതലാണ് എന്നതിന്റെ ലക്ഷണമാണ്. അതുകൊണ്ട് തന്നെ ഇത്തരത്തില്‍ ഒരു ലക്ഷണം കണ്ടെത്തിയാല്‍ ഉടന്‍ തന്നെ ചികിത്സിക്കേണ്ടത് അത്യാവശ്യമാണ്.

 സൂചികുത്തുന്നത് പോലെയുള്ള വേദന

സൂചികുത്തുന്നത് പോലെയുള്ള വേദന

ഇരുകാലുകളിലും സൂചികുത്തുന്നത് പോലെയുള്ള വേദന ഉണ്ടെങ്കില്‍ അത് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ നിങ്ങളില്‍ ഉണ്ട് എന്നതാണ് സത്യം. പ്രമേഹം ശരീരത്തില്‍ കൂടുതലാണ് എന്നതിന്റെ ലക്ഷണമാണ് സൂചികുത്തുന്നത് പോലെ കാലിലുള്ള വേദന.

കടച്ചില്‍

കടച്ചില്‍

കാലുകളില്‍ അതികഠിനമായ കടച്ചില്‍ ഉണ്ടെങ്കില്‍ അതും പ്രമേഹം ശരീരത്തില്‍ കൂടുതലാണ് എന്നതിന്റെ ലക്ഷണമാണ്. പലപ്പോഴും ഇതിനെ അവഗണിച്ചാല്‍ ശരീരം കൂടുതല്‍ പ്രശ്‌നത്തിലേക്ക് എത്തുന്നു.

കാല്‍ വിയര്‍ക്കാത്ത അവസ്ഥ

കാല്‍ വിയര്‍ക്കാത്ത അവസ്ഥ

കാല്‍ വിയര്‍ക്കാത്ത അവസ്ഥ ഉണ്ടെങ്കില്‍ ശ്രദ്ധിക്കുക. ഇതും പ്രമേഹം നിങ്ങളില്‍ കൂടുതലാണ് എന്നതിന്റെ ലക്ഷണമാണ്. കഠിനമായി അധ്വാനിക്കുമ്പോഴും മറ്റും കാല്‍ വിയര്‍ക്കേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ ശ്രദ്ധിക്കാവുന്നതാണ്.

കാലില്‍ ചുവപ്പ്

കാലില്‍ ചുവപ്പ്

കാലില്‍ ചുവന്ന നിറം കാണപ്പെടുകയാണെങ്കിലും ശ്രദ്ധിക്കാം. കാരണം ഇതും പ്രമേഹം കൂടുതലാണ് എന്നതിന്റെ ലക്ഷണമാണ്. ശരീരത്തില്‍ ഗ്ലൂക്കോസിന്റെ അളവ് കൂടുതലാണ് എന്നതാണ് കാലിലെ ചുവപ്പ് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

കാലില്‍ ചൂട്

കാലില്‍ ചൂട്

കാലാവസ്ഥാ മാറ്റമനുസരിച്ച് ചൂടും തണുപ്പും ഉണ്ടാവുന്നു. എന്നാല്‍ അതിന്റെ അര്‍ത്ഥമാക്കുന്നത് പ്രമേഹചത്തിന്റെ അളവ് ശരീരത്തില്‍ കൂടുതലാണ് എന്നതാണ് കാണിക്കുന്നത്.

കാലിലെ മുറിവ്

കാലിലെ മുറിവ്

കാലില്‍ എപ്പോഴും മുറിവുണ്ടാവുന്നതും ആ മുറിവ് ഉണങ്ങാതിരിക്കുന്നതുമാണ് മറ്റൊരു പ്രശ്‌നം. ഇതും പ്രമേഹത്തിന്റെ അളവ് ശരീരത്തില്‍ കൂടുതലാണ് എന്നതിന്റെ സൂചനയാണ്. ഇത്തരത്തില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ കണ്ടാല്‍ ശ്രദ്ധിക്കണം.

കാലിലെ ചര്‍മ്മം കട്ടിയുള്ളതാവുക

കാലിലെ ചര്‍മ്മം കട്ടിയുള്ളതാവുക

കാലിലെ ചര്‍മ്മം കട്ടിയുള്ളതാവുന്നതാണ് മറ്റൊന്ന്. ഇത് സാധാരണയായി കാണപ്പെടുന്നതാണെങ്കില്‍ പോലും അല്‍പം ശ്രദ്ധിക്കാം. കാരണം പല വിധത്തില്‍ ആരോഗ്യത്തിന് ദോഷമാകുന്ന രീതിയില്‍ പ്രമേഹം വര്‍ദ്ധിച്ചു എന്നതാണ് അര്‍ത്ഥമാക്കുന്നത്.

 നഖത്തിന്റെ നിറവ്യത്യാസം

നഖത്തിന്റെ നിറവ്യത്യാസം

നഖത്തിന്റെ നിറവ്യത്യാസം കണ്ടാലും അല്‍പം ശ്രദ്ധിക്കുക. മഞ്ഞ നിറത്തിലുള്ള നഖമാണെങ്കില്‍ പ്രമേഹത്തിന്റെ അളവ് ശരീരത്തില്‍ വളരെ കൂടുതലാണ് എന്ന് മനസ്സിലാക്കാം.

English summary

diabetes and foot problems

Diabetes can cause serious foot problems. Learn more about diabetes related foot problems.
Story first published: Saturday, February 17, 2018, 13:42 [IST]
X
Desktop Bottom Promotion