For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

.മധുരം കഴിക്കുന്നത് ക്രമീകരിക്കൂ

|

പഞ്ചസാര ഉപേക്ഷിക്കുമ്പോൾ പൊരുത്തപ്പെടാൻ പ്രയാസമേറിയ ഭക്ഷണങ്ങളാണ് പ്രഭാതഭക്ഷണം, പെട്ടെന്നും എളുപ്പത്തിലും ഉണ്ടാക്കിയെടുക്കുന്ന ലഘുഭക്ഷണങ്ങൾ, മധുരപലഹാരങ്ങൾ തുടങ്ങിയവ. അതുകൊണ്ടാണ് എന്റെ സമീപനം ഇവയിൽ നേരിട്ട് കേന്ദ്രീകരിച്ചിരിക്കുന്നത്.

c

രണ്ടാഴ്ചത്തെ സന്നാഹം

മുഴുവൻ പഞ്ചസാരയേയും നമ്മൾ ഒരുമിച്ച് കുറയ്ക്കുന്നില്ല - ഒരല്പം സന്നാഹം ഉണ്ടായിരിക്കുന്നത് നല്ലതാണെന്ന് എനിക്ക് തോന്നുന്നു. ഒറ്റയടിയ്ക്കുള്ള നിരോധനങ്ങളോട് മനുഷ്യൻ മോശമായിട്ടാണ് പ്രതികരിക്കുന്നത് എന്നതാണെന്റെ സിദ്ധാന്തം. ഒരു പ്രത്യേക ഭക്ഷണം കഴിക്കുന്നത് നിറുത്തുവാൻ പറയുകയാണെങ്കിൽ, എന്നത്തെയുംകാൾ കൂടുതലായി നമുക്ക് കൊതിയുണ്ടാകുകയും, നമ്മൾ ചിന്തിക്കുന്നതെല്ലാം അതിനെപ്പറ്റിയുമായിരിക്കും.

k

എളുപ്പമായ മാറ്റങ്ങളിലൂടെ ആരംഭിക്കുക

പുതിയ ക്രമീകരണങ്ങളോട് പൊരുത്തപ്പെടുവാൻവേണ്ടും നിങ്ങളുടെ ദഹനവ്യവസ്ഥ മെച്ചപ്പെടും. മാത്രമല്ല, മധുരത്തോടുള്ള താല്പര്യം വളരെ ലഘുവായിത്തീരും. ഭക്ഷ്യബോധം കൂടുതലായി ഉണ്ടാക്കിയെടുക്കുക. തുടർന്ന് ഏതാനും ചില മാറ്റങ്ങൾ അനുവർത്തിക്കുക.

1. ജാം ചേർത്ത ടോസ്റ്റിനുപകരം വെണ്ണയും അവക്കാഡോയുടെ കഷ്ണങ്ങളും ചേർന്നുള്ള ടോസ്റ്റ് ഉപയോഗിക്കുക.

2. മ്യൂസ്ലിയും കൊഴുപ്പുകുറഞ്ഞ യോഗർട്ടിനും പകരം ടോസ്റ്റിൽ മുട്ട ഉപയോഗിക്കുക

3. പഴച്ചാറുകൾക്കും മധുരപാനീയങ്ങൾക്കും പകരം ഔഷധ ചായയോ സോഡയോ ഉപയോഗിക്കുക.

4. സിനിമാ തീയറ്ററിൽ ആയിരിക്കുമ്പോൾ മിഠായിപ്പൊതികൾക്ക് പകരം പോപ്‌കോൺ ഉപയോഗിക്കുക.

5. അത്താഴത്തിനുശേഷം മധുരഭക്ഷണം കഴിക്കുന്നതിനുപകരം പാലട ഉപയോഗിക്കുക.

6. നിങ്ങളുടെ ചായയിലും കാപ്പിയിലും ഉപയോഗിക്കുന്ന പഞ്ചസാരയുടെ അളവ് പകുതിയാക്കുക, നിങ്ങൾക്ക് അത് ഉപയോഗിക്കണമെന്നുണ്ടെങ്കിൽ, കൂടുതലായി പാല് ചേർക്കുക (അത് മധുരമായി തോന്നും, എന്നാൽ ഫ്രക്ടോസ് അടങ്ങിയിട്ടുമില്ല). അല്ലെങ്കിൽ താൽക്കാലികമായി കൃത്രിമ മധുരങ്ങൾ ഉപയോഗിക്കുക (കപടപഞ്ചസാര ഒരു നല്ല ആശയമല്ല, എങ്കിലും തൽക്കാലം നിങ്ങൾക്ക് പഞ്ചസാരയെ ഒഴിവാക്കുവാൻവേണ്ടി ഒന്നോ രണ്ടോ ആഴ്ചകൾ ക്രമീകരണമെന്ന നിലയിൽ ഉപയോഗിക്കാം).

7. നിങ്ങൾക്ക് ആസക്തിയാണെങ്കിൽ, ലഘുപാനീയങ്ങൾ ചേർന്ന ഭക്ഷ്യപതിപ്പുകളിലേക്ക് മാറാം - പക്ഷേ ഒരു ഇടവേളയ്ക്കുവേണ്ടി മാത്രം. അതും ഒന്നോ രണ്ടോ ആഴ്ചകൾ മാത്രം.

y

എന്ത്, എപ്പോൾ ഒഴിവാക്കണം

ആദ്യത്തെ രണ്ട് ആഴ്ചകൾക്കുശേഷം, എന്റെ 8 ആഴ്ചത്തെ പരിപാടിയുടെ അവശേഷിക്കുന്ന ആറ് ആഴ്ചകൾ ഒരു മാറ്റിനിറുത്തലും ഇല്ലാതെതന്നെ പഞ്ചസാരയെ പൂർണ്ണമായും ഒഴിവാക്കുന്നത് എളുപ്പമാണെന്ന് ഞാൻ കണ്ടെത്തി. എന്തെങ്കിലും മാറ്റിനിറുത്തലുകളുണ്ടെങ്കിൽ, നമ്മൾ ചിന്തിക്കേണ്ടിയിരിക്കുന്നു. ആപ്പിളുകളെ അനുവദിക്കുകയാണെങ്കിൽ, പിയറുകളെയും അനുവദിക്കാമോ? ആഴ്ചയിൽ ഒരു ദിവസം മധുരം ഉപയോഗിക്കുവാനായി നമ്മൾ നൽകുകയാണെങ്കിൽ, അത് ചൊവ്വാഴ്ചയായിരിക്കണമോ അതോ ബുധനാഴ്ചയായിരിക്കണമോ? വളരെ ക്ലേശകരമാണ്! ഇത് മാറ്റിനിറുത്തലുകളുടെ ഒരു ഡോമിനോ പ്രഭാവത്തിലേക്ക് നയിക്കും എന്നത് സംഭാവ്യമാണ്. അതിനെ മറന്നുകളഞ്ഞേക്കുക.

c

ചുവടെ പറയുന്നത് ഒഴിവാക്കണം

നിങ്ങളുടെ ശരീരത്തിന് പുനർസജ്ജമാകേണ്ടതുണ്ട്. അല്പം പഞ്ചസാര അനുവദിക്കുന്നത് - അവിടെയും ഇവിടെയും കുറച്ച് തേനും അല്പം പഴങ്ങളും - നിങ്ങളുടെ ചിന്താക്കുഴപ്പത്തിലായ ശരീരസംവിധാനത്തെ താല്പര്യത്തിൽനിന്നും മനഃശ്ചാഞ്ചല്യത്തിൽനിന്നും മുക്തമാക്കുകയില്ല. ഒരു നേന്ത്രപ്പഴം 15-20 ശതമാനം പഞ്ചസാരയാണ്, അതിന്റെ പകുതിയിൽ കൂടുതലും ഫ്രക്ടോസാണ്; തേനാണെങ്കിൽ 40 ശതമാനം ഫ്രക്ടോസാണ്., അഗാവ് 70-90 ശതമാനം ഫ്രക്ടോസാണ്. അങ്ങനെ നോക്കുമ്പോൾ, ചുവടെ പറയുന്നത് ഒഴിവാക്കണം!

1. പഴങ്ങളും ഉണക്കിയ പഴങ്ങളും

2. പഴച്ചാറുകളും ലഘു പാനീയങ്ങളും

3. മ്യൂസ്‌ലി, മ്യൂസ്‌ലിക്കട്ട തുടങ്ങിയവ

4. മധുരമാക്കിയ യോഗർട്ട്

5. ജാമുകൾ (പഞ്ചസാര ചേർത്തിട്ടില്ലെന്ന് എഴുതിയിട്ടുള്ളതും)

6. തേൻ, അഗാവ് സിറപ്പ്, കരുപ്പട്ടി, നാളികേര പഞ്ചസാര

7. ചോക്കലേറ്റ്, മിഠായി, കേക്കുകൾ, ബിസ്‌കറ്റുകൾ

8. പഞ്ചസാര അടങ്ങിയിട്ടുള്ള കറിക്കൂട്ടുകൾ, പ്രത്യേകിച്ചും തക്കാളി, ബാർബിക്യൂ സോസുകൾ, ബാൾസമിക് വിനഗർ തുടങ്ങിയവ

b

ഒളിഞ്ഞിരിക്കുന്ന പഞ്ചസാരകൾഃ ഭക്ഷണപദാർത്ഥങ്ങളിൽ എഴുതിയിരിക്കുന്നത് വായിക്കാൻ ശ്രമിക്കുക

ഉചിതമായ രീതിയിൽ പഞ്ചസാരയെ ഒഴിവാക്കുന്നതിനുവേണ്ടി ഒളിഞ്ഞിരിക്കുന്ന പഞ്ചസാരകളെക്കുറിച്ച് നിങ്ങൾ ബോധമുള്ളവരായിരിക്കണം. സൂപ്പർമാർക്കറ്റിന്റെ ഇടനാഴിയിലൂടെ നടക്കുമ്പോൾ ഭക്ഷ്യസാധനങ്ങളിൽ എഴുതി ഒട്ടിച്ചിരിക്കുന്നത് വായിക്കുക. പഞ്ചസാര ഉള്ളടക്കത്തെ താരതമ്യപ്പെടുത്തി നല്ല ഇനങ്ങൾ തിരഞ്ഞെടുക്കുക. പഞ്ചസാരകൾ എന്ന് എഴുതിയിരിക്കുന്നത്, ഗ്ലൂക്കോസ്, ഫ്രക്ടോസ്, ലാക്ടോസ് എന്നിങ്ങനെയുള്ള പഞ്ചസാരകളെയാണ് സൂചിപ്പിക്കുന്നത്. വിവിധ പഞ്ചസാരകൾ വ്യത്യസ്തമായ അളവിന് ഫ്രക്ടോസിനെ ഉൾക്കൊള്ളുന്നു.

vy

ഉദാഹരണത്തിന്, മേശപ്പുറത്ത് ഉപയോഗിക്കുന്ന പഞ്ചസാര 50 ശതമാനം ഫ്രക്ടോസും 50 ശതമാനം ഗ്ലൂക്കോസുമാണ്. അതേസമയം പാലിൽ അടങ്ങിയിരിക്കുന്ന പഞ്ചസാര ലാക്ടോസാണ്. അതിൽ ഫ്രക്ടോസ് അടങ്ങിയിട്ടില്ല. അതിനാൽ ഇത് അല്പം ചിന്താക്കുഴപ്പമുണ്ടാക്കുന്നതാണ്. നമുക്കിതിനെ ലഘൂകരിക്കാംഃ

1. 100 ഗ്രാമിൽ അല്ലെങ്കിൽ 100 മില്ലിയിൽ (മുക്കാൽ ടേബിൾസ്പൂൺ-ഒന്നര ടേബിൾസ്പൂൺ സമം) 3 ഗ്രാം മുതൽ 6 ഗ്രാം വരെയാണ് പഞ്ചസാരയെങ്കിൽ ഉപയോഗിക്കുക. ക്ഷീരോല്പന്നങ്ങളുടെ പട്ടികപ്പെടുത്തിയിരിക്കുന്ന 100 മില്ലിയിൽ ആദ്യത്തെ 4.7 ഗ്രാം പഞ്ചസാര ലാക്ടോസായിരിക്കും (ഫ്രക്ടോസല്ല). അതിന് മുകളിലുള്ളതെല്ലാം കൂട്ടിച്ചേർത്ത പഞ്ചസാരയാണ്.

2. പഞ്ചസാര അടങ്ങിയിട്ടില്ലാത്ത പാനീയങ്ങൾ കുടിക്കുക. സാധാരണ പാനീയത്തിന്റെ അളവ് 350 മില്ലിയാണ്. ഇത് അർത്ഥമാക്കുന്നത് ഓരോ 100 ഗ്രാം സംഖ്യയേയും 3.5 കൊണ്ട് ഗുണിക്കണം. ഇതിനെക്കാൾ കൂടുതലാണെങ്കിൽ, ആകസ്മികമായുള്ള നിങ്ങളുടെ പഞ്ചസാര ആഹരണവും വളരെ കൂടുതലെന്നാണ്.

g

ലേബൽ മാർഗ്ഗരേഖകൾ

പഞ്ചസാര ഒന്നാമത്തെയോ രണ്ടാമത്തെയോ ചേരുവയാണെങ്കിൽ, വലിയ ഒരു പ്രശ്‌നമുണ്ട്. ഏറ്റവും കൂടുതലായി ഉപയോഗിക്കുന്ന ചേരുവകളെയാണ് ലേബലുകളിൽ സാധാരണയായി ആദ്യമാദ്യം ഉപയോഗിക്കുന്നത്. പട്ടികയിലെ മറ്റ് പഞ്ചസാരകളെ നോക്കുകഃ ഫ്രൂട്ട് പൾപ്പ്, ഫ്രൂട്ട് പ്യൂരീ, അഗാവ്, തേൻ. ഓരോ 100 ഗ്രാമിന് എന്ന് എഴുതിയിരിക്കുന്ന കോളത്തിൽ താഴേക്ക് നോക്കി പഞ്ചസാര എന്നതിൽ എത്തുക (പലപ്പോഴും മൊത്തം കാർബോഹൈഡ്രേറ്റ് എന്നതിന്റെ കീഴിലായിരിക്കും). അവിടെ 30 ഗ്രാം പഞ്ചസാര എന്നാണ് പട്ടികപ്പെടുത്തിയിരിക്കുന്നതെങ്കിൽ, ആ ഉല്പന്നം 30 ശതമാനം - മൂന്നിലൊന്ന് - പഞ്ചസാരയെ ഉൾക്കൊള്ളുന്നു എന്നാണ്.

rtg

ഒരു ടീസ്പൂൺ പഞ്ചസാര എന്നത് 4 ഗ്രാമാണ്. എളുപ്പമാർന്ന പ്രഭാതഭക്ഷണ ആശയങ്ങൾക്കായി ചുവടെ നോക്കുക.

1. പഞ്ചസാരയ്ക്കുപകരം കൊഴുപ്പ് ഉപയോഗിക്കുക

എന്തുകൊണ്ടാണെന്ന് അറിയാമോ? പഞ്ചസാരയെ ഒഴിവാക്കുവാനുള്ള എന്റെ പരിപാടി പ്രവർത്തിക്കുന്നതിനുള്ള കൗശലം ഇതാണ്. ആദ്യമൊക്കെ ഇതിനെ കൈക്കൊള്ളുക അല്പം കടുപ്പമായിരിക്കും. പക്ഷേ ഞാൻ പറയുന്നത് കേൾക്കൂ. കൊഴുപ്പും മാംസ്യവും കഴിക്കുക. പഞ്ചസാരയെ മാറ്റണമെന്ന് ചിന്തിച്ചാൽ, നിങ്ങൾക്ക് ചെയ്യുവാനാകുന്ന ഏറ്റവും നല്ല കാര്യം പകരമായി കൊഴുപ്പും മാംസ്യവും ഉപയോഗിക്കുക എന്നതാണ്. മുട്ട, പാലട, കടലകൾ, നാളികേരം തുടങ്ങിയവയിൽ കാണുന്നതുപോലെയുള്ള ആരോഗ്യദായകമായ സംസ്‌കരിക്കാത്ത കൊഴുപ്പ്, ഗുണനിലവാരമുള്ള മാംസ്യം എന്നിവയെപ്പറ്റിയാണ് ഞാൻ സംസാരിക്കുന്നത്.

ഇതിന്റെ കാരണം രണ്ടിരട്ടിയാണ്ഃ പഞ്ചസാര ആസക്തിയുമായി ബന്ധപ്പെട്ട എന്തെങ്കിലും സത്കാരത്തിനുവേണ്ടിയുള്ള താല്പര്യത്തെ അത് നോക്കിക്കോളും. ഉച്ചയ്ക്കുള്ള എന്റെ ചോക്കലേറ്റ് സത്കാരത്തിന് പകരമായി കൊഴുപ്പടങ്ങിയ മാംസ്യസമ്പുഷ്ടമായ ഭക്ഷണം ഉപയോഗിച്ചപ്പോൾ, വൈകാരികമായോ ശാരീരികമായോ ഞാൻ സ്വയം എന്തെങ്കിലും നിഷേധിക്കുന്നതായി എനിക്ക് തോന്നിയില്ല. കൊഴുപ്പും മാംസ്യവും നമ്മിൽ നിറയപ്പെടും. അവ പഞ്ചസാരയോടുള്ള താല്പര്യത്തെ കുറയ്ക്കും.

gd

2. ശരിയായ കൊഴുപ്പ് ഉപയോഗിക്കുക

കൂടിക്കലർന്ന, എന്നാൽ മിക്കതും തെറ്റായ ധാരാളം സന്ദേശങ്ങൾ കൊഴുപ്പിനെ സംബന്ധിച്ച് നിലവിലുണ്ട്. പല കൊഴുപ്പുകളും അത്യന്താപേക്ഷിതമാണ്. രോഗപ്രതിരോധത്തിനും, ആരോഗ്യത്തിനും, ദഹനത്തിനും, ഉപാപചയപ്രക്രിയയ്ക്കും കൊഴുപ്പ് നമുക്ക് ആവശ്യമാണ്. അവ നിരോക്‌സീകാരികളായി പ്രവർത്തിക്കുന്നു, മാത്രമല്ല ഭാരംകൂടിയ ലോഹങ്ങളെയും വിഷപദാർത്ഥങ്ങളെയും നമ്മുടെ ശരീരവ്യവസ്ഥയിൽനിന്നും നീക്കംചെയ്യുന്നു.

a. മൃഗക്കൊഴുപ്പ് ഞാൻ സ്വീകരിക്കുന്നു - ചിക്കൻ തൊലിയും ബേക്കൺ കൊഴുപ്പും ഞാൻ കഴിക്കാറുണ്ട്. എന്നാൽ വളരെ അധികമൊന്നുമില്ല. സംസ്‌കരിക്കാത്ത ഭക്ഷണങ്ങൾ ഉപയോഗിക്കുവാൻ ഉദ്ദേശിച്ചുള്ളവരാണ് നമ്മൾ എന്ന് ഞാൻ വിശ്വസിക്കുന്നു. ഒരിക്കൽ ഈ കൊഴുപ്പ് ഭക്ഷിച്ചുകഴിഞ്ഞാൽ, വളരെ വേഗംതന്നെ വയറുനിറഞ്ഞതായുള്ള അനുഭവം ഉണ്ടാകുകയും, കൂടുതലായി അത് വേണ്ടിവരുകയുമില്ല.

b. പൂർണ്ണമായും കൊഴുപ്പുള്ള ക്ഷീരപദാർത്ഥങ്ങൾ ഞാൻ ഭക്ഷിക്കുന്നു. സംസ്‌കരിക്കാത്ത ഭക്ഷണം എന്ന ചോദ്യം ഇവിടെയും പ്രസക്തമാണ്. ക്ഷീരപദാർത്ഥങ്ങളിൽനിന്ന് കൊഴുപ്പിനെ നീക്കംചെയ്യുമ്പോൾ, ലാക്ടോസിനെ വിഘടിപ്പിക്കുന്ന ധാരാളം ദീപനരസങ്ങളും നീക്കം ചെയ്യപ്പെടുന്നു. കൊഴുപ്പ് പൂർണ്ണമായും അടങ്ങിയ പാല് ഉപയോഗിക്കാൻ തുടങ്ങിയപ്പോൾ, പാലുമായി ബന്ധപ്പെട്ട ദഹനപ്രശ്‌നങ്ങൾ എനിക്ക് ഉണ്ടായതേയില്ല.

 v

3. ശരിയായ എണ്ണകളും സ്‌പ്രെഡ്ഡുകളും

1. സംസ്‌കരിച്ച സ്‌പ്രെഡ്ഡുകൾക്ക് പകരം ഞാൻ എല്ലായ്‌പ്പോഴും ജൈവ വെണ്ണയാണ് ഉപയോഗിക്കുന്നത്.

2. നെയ്യും വെളിച്ചെണ്ണയും ഉപയോഗിച്ച് ഞാൻ പാചകം ചെയ്യുന്നു. ഉയർന്ന ചൂടിൽ ഘടനയ്ക്ക് മാറ്റമുണ്ടാകാത്ത സ്ഥിരതയുള്ള പൂരിത കൊഴുപ്പുകളാണ് ഇവ, മാത്രമല്ല രണ്ടിനും നീർവീക്കപ്രതിരോധ, കുമിൾപ്രതിരോധ സവിശേഷതകളുണ്ട്.

3. മിതമായ ചൂടിൽ വെണ്ണയും ഒലിവെണ്ണയും ഉപയോഗിച്ച് ഞാൻ പാചകം ചെയ്യാറുണ്ട്. മുകളിൽ പറഞ്ഞ എണ്ണകളുടെ അത്രയും സ്ഥിരത ഇവയ്ക്കില്ല.

4. ഒലിവ്, അക്രോട്ട്, മക്കഡാമിയ എണ്ണകൾ ഉപയോഗിക്കുന്നു. സലാഡിൽ ഒഴിക്കാൻ ഇവ വളരെ നല്ലതാണ് (അക്രോട്ടെണ്ണകൊണ്ട് പാചകം ചെയ്യരുത്. എപ്പോഴും തണുപ്പായി സൂക്ഷിക്കേണ്ട എണ്ണയാണത്.)

English summary

control sugar-habit-now-and-for-ever

diabetes is the new epidemic that is seen affecting the world at large. It can occur as a result of excessive tension and stress or pass down on a hereditary basis.,
X
Desktop Bottom Promotion