For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രമേഹത്തെ പ്രതിരോധിക്കാൻ ചില പാനീയങ്ങൾ

|

വര്‍ധിക്കുന്ന ഗ്ലൂക്കോസിന്റെ അളവിനെ നിയന്ത്രണ വിധേയമായി നില നിര്‍ത്തുക എന്നതാണ് ഒരു പ്രമേഹ രോഗിയെ സംബന്ധിച്ച് ഏറ്റവും വെല്ലു വിളി ഉണ്ടാക്കുന്ന കാര്യം. ഇതിന്റെ ഭാഗമായി ഒരുപാട് നിയന്ത്രണങ്ങള്‍ ആഹാരത്തിലും ജീവിതത്തിലും കൊണ്ട് വരേണ്ട അവസ്ഥയും ഉണ്ടായേക്കാം. ആഹാര ക്രമത്തിലെ നിയന്ത്രണങ്ങളാണ് ഇതില്‍ പ്രധാനം.

f

പ്രഭാത ഭക്ഷണം മുതല്‍ അത്താഴം വരെയും ചായ മുതല്‍ തണുത്ത വെള്ളം വരെയും ഈ നിയന്ത്രണങ്ങളുടെ ഭാഗമാകാം. അതായത് ചെയ്യുന്ന എന്ത് കാര്യങ്ങളുമാകട്ടെ, അത് ഭക്ഷണമോ, വ്യായാമമോ ആയിക്കൊള്ളട്ടെ, മേല്‍ പറഞ്ഞ നിയന്തണങ്ങളെയും ഭക്ഷണ ക്രമങ്ങളെ കുറിച്ചും എപ്പോഴും ബോധവാന്‍ ആയിരിക്കണം ഒരു പ്രമേഹ രോഗി. ഉദാഹരണത്തിന് ഒരു പ്രമേഹ രോഗിക്ക് സോഡ, മറ്റ് ശീതള പാനീയങ്ങള്‍ പോലുള്ളവ ഒരു ഗ്ലാസില്‍ അധികം കുടിക്കാന്‍ പാടുള്ളതല്ല, എന്തെന്നാല്‍ ഇവ ഉയര്‍ന്ന അളവില്‍ കലോറി ഉള്ളതും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വര്‍ധിപ്പിക്കാന്‍ പോന്നവയുമാണ്. ഇത്തരത്തിലുള്ളവ ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹ രോഗികളെ സംബന്ധിച്ചിടത്തോളം ശരീരത്തിന് ഗുരുതര പ്രശ്‌നങ്ങളുണ്ടാക്കാന്‍ പോന്നവയാണ്. എന്നാല്‍ ഇത് മുന്നില്‍ കണ്ട് എല്ലാ ശീതള പാനീയങ്ങളും ഉപേക്ഷിക്കുകയും വേണ്ട. ശരീരത്തിന് ഉന്മേഷവും ആരോഗ്യവും നല്‍കുന്ന പാനീയങ്ങളും ഉണ്ട്. ഔഷധ ഗുണം ഉള്ളതും രുചികരവുമായ ചായ, പിഴിഞ്ഞെടുത്ത നീര്, പാല് കൊണ്ടുള്ള ഷേക്കുകള്‍, ഗ്രീന്‍ ടീ മുതലായവ പ്രമേഹ രോഗികള്‍ക്ക് കുടിക്കാവുന്ന പാനീയങ്ങളാണ്. എന്തെന്നാല്‍ അവ കുറഞ്ഞ അളവില്‍ മാത്രം കലോറി ഉള്ള ആന്റീ ഓക്‌സിഡന്റുകളാണ്. ഇത്തരത്തില്‍ പ്രമേഹ രോഗികള്‍ക്ക് ആശങ്ക ഇല്ലാതെ തന്നെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്ന പാനീയങ്ങളെ കുറിച്ചാണ് നമ്മള്‍ ഈ ഭാഗത്തില്‍ ചര്‍ച്ച ചെയ്യുന്നത്. എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന, നമുക്ക് സുപരിചിതമായ ഈ പാനീയങ്ങള്‍ പ്രമേഹ രോഗികളെ സംബന്ധിച്ചിടത്തോളം ഏറെ ഉപയോഗ പ്രദവും ആരോഗ്യത്തിന് അനുകൂല ഘടകവും കൂടിയാണ്. ഈ പാനീയങ്ങള്‍ പ്രമേഹം നിയന്ത്രണ വിധേയമാക്കുന്നതിനോടൊപ്പം മറ്റ് പല ആരോഗ്യ പ്രശ്‌നങ്ങളെയും അകറ്റി നിര്‍ത്താനും ഉപകരിക്കുന്നു.

 കാപ്പി.

കാപ്പി.

2006 ല്‍ നടത്തിയ പഠനങ്ങള്‍ അനുസരിച്ച് കഫീന്‍ അടങ്ങിയിട്ടുള്ളതും അല്ലാത്തതുമായ കാപ്പി കുടിക്കുന്നത് യുവതികളിലും മധ്യ വയസ്‌കരിലും ഉണ്ടാകുന്ന ടൈപ്പ് 2 പ്രമേഹത്തെ ചെറുക്കാന്‍ സഹായിക്കും. എന്നാല്‍ തന്നെയും അധികം കാപ്പി കുടിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസ് വര്‍ധിപ്പിക്കാനും ഇടയായേക്കാം.

അതിനാല്‍ പ്രമേഹ രോഗികള്‍ ആവശ്യത്തിന് മാത്രം കാപ്പി കുടിക്കുക. കാപ്പിയില്‍ അടങ്ങിയിരിക്കുന്ന ക്ലോറോ ജെനിക് ആസിഡാണ് രക്തത്തിലെ ഗ്ലൂക്കോസിനെ ആഗിരണം ചെയ്യുന്ന പ്രവര്‍ത്തിയെ മന്ദീഭവിപ്പിക്കുന്നത്. അത് കൂടാതെ കാപ്പിയില്‍ കലോറിയും കാര്‍ബോ ഹൈഡ്രേറ്റുകളും ഇല്ലാത്തത് കാപ്പിയെ പ്രമേഹ രോഗികള്‍ക്ക് പ്രിയപ്പെട്ടതാക്കുന്നു. ദിവസേന ഒന്നോ രണ്ടോ ഗ്ലാസ് കാപ്പി പാലോ മധുരമോ കൂടാതെ കുടിക്കാവുന്നതാണ്. പാലും മധുരവും ചേര്‍ക്കുന്നത് കാപ്പിയിലെ കലോറിയുടെയും ഗ്ലൂക്കോസിന്റെയും അളവ് വര്‍ധിപ്പിച്ചേക്കും. ഇത് പ്രമേഹ രോഗികളെ സാരമായി ബാധിച്ചേക്കാം.

 പാല്‍

പാല്‍

കുട്ടികളെ സംബന്ധിച്ചിടത്തോളം ഏറെ പ്രയോജന പ്രദമായ പാനീയമാണ് പാല്‍ എന്നത് നമുക്ക് എല്ലാവര്‍ക്കും സുപരിചിതമായ കാര്യമാണല്ലോ. എന്നാല്‍ പാല്‍ കുട്ടികള്‍ക്ക് എന്ന പോലെ പ്രമേഹ രോഗികള്‍ക്കും ഒരു പോലെ പ്രയോജന പ്രദമാണ്. 2000 ത്തില്‍ നടത്തിയ പഠനം അനുസരിച്ച് പാലും പാല്‍ ഉല്‍പന്നങ്ങളും പ്രമേഹ രോഗികളില്‍ ഉയര്‍ന്ന രക്ത സമ്മര്‍ദ്ദത്തെ കുറയ്ക്കാന്‍ ഉപകരിക്കും.

കൂടാതെ പാലും പാല്‍ ഉല്‍പ്പന്നങ്ങളും ടൈപ്പ് 2 പ്രമേഹ രോഗികളെ ഭാരം കുറയ്ക്കുന്നതിനും അതു വഴി കൃത്യമായ ശരീര പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും സഹായിക്കും. കൊഴുപ്പ് ചേരാത്തതും കുറഞ്ഞ അളവില്‍ കൊഴുപ്പ് ഉള്ളതുമായ പാല്‍ പ്രമേഹ രോഗികളെ സംബന്ധിച്ചിടത്തോളം നല്ലൊരു പാനീയമാണ്. അതിനാല്‍ തന്നെ നിങ്ങള്‍ ഒരു പ്രമേഹ രോഗി ആണെങ്കില്‍ ദിവസേന രണ്ടോ മൂന്നോ തവണ പാല്‍ പാല്‍ ഉല്‍പ്പന്നങ്ങള്‍ കഴിക്കുന്നത് തികച്ചും അത്യന്താപേഷിതമാണ്.

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ

ഇന്ന് വ്യാപകമായി ഉപയോഗിച്ച് വരുന്ന ഒരു പാനീയം ആണ് ഗ്രീന്‍ ടീ. മറ്റുള്ളവയില്‍ നിന്നും ഗ്രീന്‍ ടീയെ വ്യത്യസ്തമാക്കുന്ന ഗുണങ്ങളില്‍ ഒന്ന് കാര്‍ബോ ഹൈഡ്രേറ്റുകളുടെയും കലോറിയുടെയും അഭാവമാണ്. അതിനാല്‍ തന്നെ യാതൊരു നിയന്ത്രണവും കൂടാതെ തന്നെ പ്രമേഹ രോഗികള്‍ക്ക് കുടിക്കാന്‍ കഴിയുന്ന ഒന്നാണ് ഗ്രീന്‍ ടീ. രക്ത സമ്മര്‍ദ്ദത്തെ കുറയ്ക്കുന്നതിന് ഒപ്പം ടൈപ്പ് 2 പ്രമേഹ രോഗത്തെ പ്രതിരോധിക്കാനും ഗ്രീന്‍ ടീ സഹായിക്കും.

ഹൃദയ പേശി സംബന്ധമായ അസുഖങ്ങള്‍ കുറക്കുന്നതിന് കാരണമായ ആന്റീ ഓക്‌സിഡന്റുകളുടെ സാന്നിധ്യം ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കുന്ന ഒന്നാണ്. തേയിലയിലെയും ഗ്രീന്‍ ടീയിലെയും പോളി സാക്കറൈഡുകളാണ് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാന്‍ ഉപകരിക്കുന്നത്. ദിവസേന ഇത്തരത്തില്‍ നാല് മുതല്‍ അഞ്ച് വരെ ഗ്ലാസ് ഗ്രീന്‍ ടീ കുടിക്കുന്നത് പ്രമേഹത്തിന് എതിരെയുള്ള നല്ലൊരു മുന്‍ കരുതല്‍ കൂടിയാണ്. ഗ്രീന്‍ ടീ യോ, തേയിലയോ മറ്റ് തേയില ഉല്‍പന്നങ്ങളോ ഇത്തരത്തില്‍ പാനീയമായി ഉപയോഗിക്കുമ്പോള്‍ മധുരം തീര്‍ത്തും ഒഴിവാക്കാന്‍ ശ്രമിക്കേണ്ടതുണ്ട്.

ശുദ്ധ ജലം

ശുദ്ധ ജലം

നിറമോ മണമോ രുചിയോ ഇല്ലാത്ത ശുദ്ധ ജലം പ്രമേഹ രോഗികളെ സംബന്ധിച്ച് നല്ലൊരു പാനീയമാണ്. കാരണം ശുദ്ധ ജലം കുടിക്കുന്നത് കൊണ്ട് പ്രമേഹത്തിന്റെ അളവ് കൂടുകയില്ല. എന്നാല്‍ കൃത്യമായ ഇടവേളകളില്‍ കൃത്യമായ അളവില്‍ ജല പാനം നടത്തിയില്ല എങ്കില്‍ അത് ശരീരത്തില്‍ നിര്‍ജ്ജലീകരണത്തിനും ഒപ്പം മൂത്രാശയ രോഗങ്ങള്‍ക്കും മറ്റ് ശാരീരിക പ്രശ്‌നങ്ങള്‍ക്കും കാരണമാകാം.

രക്തത്തിലെ ഉയര്‍ന്ന ഗ്ലൂക്കോസിന്റെ അളവ് പെട്ടെന്നുള്ള നിര്‍ജ്ജലീകരണത്തിനും കാരണമാകാറുണ്ട്. കൃത്യ സമയത്തെ ജല പാനം ഇത്തരത്തില്‍ മൂത്രത്തിലൂടെയുള്ള അധിക ഗ്ലൂക്കോസ് നഷ്ടത്തിന് സഹായിക്കും. പുരുഷന്‍മാര്‍ ദിവസേന 10 ഗ്ലാസ് വീതവും സ്ത്രീകള്‍ 8 ഗ്ലാസ് വീതവും വെള്ളം കുടിച്ചിരിക്കേണ്ടതുണ്ട്. ഇത്തരത്തില്‍ ശുദ്ധ ജലം മാത്രമായി ഉപയോഗിക്കാത്തവര്‍ക്ക് അതില്‍ ഔഷധ ഗുണമുള്ള സുഗന്ധവ്യഞ്ജനങ്ങളോ (പുതിനയില, ഏലയ്ക്ക, ജീരകം മുതലായവ) തുളസി ഇലയോ, നാരങ്ങാ നീരോ, ഓറഞ്ചോ മറ്റ് പഴ വര്‍ഗ്ഗങ്ങളുടെ നീരോ ചേര്‍ത്തും കുടിക്കാവുന്നതാണ്. കൃത്യമായ ഇടവേളകളിലെ ജല പാനം ഒഴിവാക്കാനാകാത്തതാണ്.

കയ്പ്പക്ക ജ്യൂസ്.

കയ്പ്പക്ക ജ്യൂസ്.

വിളര്‍ച്ചയ്ക്കും പ്രമേഹത്തിനും എതിരെയുള്ള ഒരു ഒറ്റ മൂലിയാണ് കയ്പ്പക്ക. നാട്ടിന്‍ പുറത്ത് സുലഭമായ കയ്പ്പക്ക ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹ രോഗികള്‍ക്ക് ഒരു പോലെ ഉപയോഗ പ്രദമാണ്.

ഗ്ലൂക്കോസിന്റെ ചംക്രമണത്തിനും വര്‍ധനവിനും തടയിടുന്നതിന് ഒപ്പം കയ്പ്പക്കയിലെ ഹൈപ്പോ ഗ്ലൈസിമിക്ക് പദാര്‍ത്ഥങ്ങള്‍ മൂത്രത്തിലെയും രക്തത്തിലെയും ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്നു. കയ്പ്പക്ക നന്നായി വൃത്തിയാക്കി അതിന്റെ പുറം തോട് നന്നായി മുറിച്ച ശേഷം ഉപ്പും മഞ്ഞളും ചേര്‍ത്ത ശേഷം കുറച്ച് നേരം ഉണങ്ങാന്‍ വയ്ക്കുക. അതിന് ശേഷം കയ്പ്പക്ക പിഴിഞ്ഞ് നീര് വേര്‍ തിരിച്ചെടുത്ത് മിക്‌സി ഉപയോഗിച്ച് അരച്ച് കയ്പ്പക്ക ജ്യൂസ് ഉണ്ടാക്കാം. സ്വാദിന് ഒരല്പം നാരങ്ങ നീരും ചേര്‍ക്കാവുന്നതാണ്.

വെള്ളരിക്ക ജ്യൂസ്.

വെള്ളരിക്ക ജ്യൂസ്.

കാത്സ്യം, ഇരുമ്പ്, ഫോസ്ഫറസ്, അമിനോ ആസിഡുകള്‍ എന്നിവയുടെയും വിറ്റാമിന്‍ എ, വിറ്റാമിന്‍ ബി 1, വിറ്റാമിന്‍ ബി 2, വിറ്റാമിന്‍ സി മറ്റ് ആരോമാറ്റിക് പദാര്‍ത്ഥങ്ങളുടെയും

കലവറയാണ് വെള്ളരിക്ക. മനുഷ്യന്റെ ആരോഗ്യത്തിന് അത്യന്താ പേഷിതമായ ഘടകങ്ങളുടെ സമ്മേളനമാണ് വെള്ളരിക്കയെ മറ്റ് പച്ചക്കറികളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. ഇത് കൂടാതെ ചൂടിനെ പ്രതിരോധിക്കാനും ശരീര താപനം കുറയ്ക്കാനും മൂത്ര വിസര്‍ജ്ജനം എളുപ്പമാക്കി മൂത്രാശയ രോഗങ്ങള്‍ അകറ്റാനും നീര്‍വീക്കത്തെയും സന്ധി വാതത്തെയും പ്രതിരോധിക്കാനും വെള്ളരിക്ക ഫല പ്രദമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ വെള്ളരിക്ക ഫല പ്രദമാണെന്നാണ് 2014 ല്‍ അനിമല്‍ സ്റ്റഡി പ്രസിദ്ധീകരിച്ച സസ്യ സംബന്ധമായ പഠനം സൂചിപ്പിക്കുന്നത്. വെള്ളരിക്ക ജ്യൂസ് ശരീരത്തിന് ആവശ്യമായ അവശ്യ ഘടകങ്ങളുടെ സ്രോതസ്സ് കൂടിയാണ്.

ക്യാമൊമൈല്‍ അഥവാ ഒരു തരം ജമന്തി പൂ കൊണ്ടുള്ള ചായ.

ക്യാമൊമൈല്‍ അഥവാ ഒരു തരം ജമന്തി പൂ കൊണ്ടുള്ള ചായ.

ക്യാമൊമൈല്‍ കൊണ്ടുള്ള ചായ ശരീരത്തിന് ആവശ്യമായ ആന്റി ഓക്‌സിഡന്റുകളുടെ കലവറയാണ്. പ്രമേഹ രോഗികളെ സംബന്ധിച്ചിടത്തോളം ഏറെ ആരോഗ്യ പരമായ ഒന്നാണ് യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ മാത്രം കണ്ട് വരാറുള്ള ക്യാമോമില്‍ പൂക്കള്‍ കൊണ്ടുള്ള ചായ. ഇതില്‍ കലോറി അടങ്ങിയിട്ടില്ല. ഗ്ലൈസിമിക്ക് കൊഴുപ്പ് നിയന്ത്രണവും ടൈപ്പ് 2 പ്രമേഹ രോഗികളെ സംബന്ധിച്ച് പ്രയോജന പ്രദമാണ്. രക്തത്തിലെ അമിത ഗ്ലൂക്കോസ് കാരണം നാഡീ വ്യൂഹ പര്യയന വ്യവസ്ഥകള്‍ക്ക് ഉണ്ടായേക്കാവുന്ന കേടു പാടുകള്‍ മാറ്റുന്നതിനും ക്യാമോമില്‍ കൊണ്ടുള്ള ചായ ഉപകാര പ്രദമാണ് എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. പ്രമേഹം കാരണം ഉണ്ടായേക്കാവുന്ന അന്ധത, വൃക്കാ സംബന്ധമായ രോഗങ്ങള്‍, കൊളസ്‌ട്രോള്‍ എന്നിവ അകറ്റുന്നതിനും ക്യാമൊമില്‍ ചായയില്‍ അടങ്ങിയിരിക്കുന്ന ആന്റി മൈക്രോബിയല്‍ പദാര്‍ത്ഥങ്ങളും ആന്റി ഓക്‌സിഡന്റ് പദാര്‍ത്ഥങ്ങളും അര്‍ബുദത്തെ പോലും ചെറുക്കാന്‍ കഴിവുള്ളവയുമാണ്.

പ്രമേഹം എന്നത് നിയന്ത്രണങ്ങള്‍ കൊണ്ട് സങ്കീര്‍ണ്ണമാക്കേണ്ട ഒരു രോഗമല്ല, മറിച്ച് കൃത്യമായ ആഹാര ശീലങ്ങളിലൂടെയും വ്യായാമത്തിലൂടെയും ഇത്തരം നല്ല ആഹാരം തിരഞ്ഞെടുക്കുന്നതിലൂടെയും നിയന്തണ വിധേയം ആക്കാവുന്ന ഒന്ന് മാത്രമാണ് എന്ന് തിരിച്ചറിയേണ്ടതുണ്ട്. കാപ്പി മുതല്‍ കയ്പ്പയ്ക്ക വരെയുള്ള ഇവ എല്ലാം തന്നെ പൊതുവായി ഗ്ലൂക്കോസിന്റെ അളവ് കുറഞ്ഞ അല്ലെങ്കില്‍ ആന്റി ഓക്‌സിഡന്റോ, കലോറി കുറഞ്ഞതോ ആയ ഭക്ഷണങ്ങളുടെ പട്ടികയില്‍ പെട്ടതാണ്. പ്രമേഹം എന്നാല്‍ മധുരമുള്ള ഭക്ഷണങ്ങള്‍ ഉപേക്ഷിക്കുക എന്നത് മാത്രമല്ല, കലോറി കുറഞ്ഞ ഭക്ഷണങ്ങളുടെ തിരഞ്ഞെടുപ്പ് കൂടിയാണ്. എന്നത് ഓര്‍ക്കുക. ഇത്തരത്തില്‍ പ്രമേഹ രോഗികള്‍ക്ക് പ്രശ്‌നം ഒന്നും കൂടാതെ കഴിക്കാവുന്ന, ഭക്ഷ്യ യോഗ്യമായ ആഹാര വസ്തുക്കളെ കുറിച്ച് നിങ്ങള്‍ക്ക് അറിയാമോ? എങ്കില്‍ അത്തരം ഭക്ഷണങ്ങളെക്കുറിച്ച് ഞങ്ങളോട് പങ്ക് വെയ്ക്കൂ.

English summary

Best healthy drinks for diabetics

Here are some home made juices to prevent diabetics.
Story first published: Monday, August 20, 2018, 8:59 [IST]
X
Desktop Bottom Promotion