Latest Updates
-
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ!
പ്രമേഹവും വ്യായാമവും
പ്രമേഹം ഏറെ വിഷമങ്ങള്‍ സൃഷ്ടിക്കുന്ന ഒരു രോഗമാണ്. രോഗികള്‍ക്ക് ആരോഗ്യകരവും സാധാരണവുമായ ജീവിതം നയിക്കുന്നതിനായി പതിവായി വ്യായാമങ്ങള്‍ ചെയ്യുന്നത് മിക്ക ഡോക്ടര്‍മാരും ശുപാര്‍ശ ചെയ്യാറുണ്ട്.
വ്യായാമം പല രീതിയില്‍ ഗുണകരമാകും, പ്രത്യേകിച്ച് ഇന്ത്യയിലെ മിക്ക കുട്ടികളും അമിതഭാരമുള്ളവരായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍. അമിതവണ്ണം പ്രമേഹത്തിനുള്ള ഒരു കാരണമാണ്. വ്യായാമവും പ്രമേഹവും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നും വ്യായാമം എങ്ങനെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കും എന്നും അറിയാന്‍ തുടര്‍ന്ന് വായിക്കുക.
പ്രമേഹരോഗികള്‍ വ്യായാമം ചെയ്യേണ്ടതിനുള്ള കാരണം എന്താണ്?
പ്രമേഹരോഗികള്‍ വ്യായാമം ചെയ്യാനായി പല കാരണങ്ങളുണ്ട്. ആദ്യത്തേത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും, രണ്ടാമത്തേത് ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തുകയുമാണ്. പതിവായി വ്യായാമം ചെയ്യുന്നത് ഹൃദയസംബന്ധമായ രോഗങ്ങള്‍ക്കുള്ള സാധ്യത കുറയ്ക്കും. എന്നാല്‍ ഏറ്റവും പ്രധാനമായി ടൈപ്പ് 2 പ്രമേഹത്തിന് വ്യായാമം വളരെ പ്രധാനപ്പെട്ടതാണ്. ഇത് ശരീരഭാരം നിയന്ത്രിക്കുന്നതിന് ഏറെ സഹായിക്കും.
വ്യായാമം ഇന്‍സുലിന്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും, രക്തസമ്മര്‍ദ്ദം കുറയ്ക്കുകയും, പഞ്ചസാരയുടെ തോതും, ചീത്ത കൊളസ്ട്രോളും നിയന്ത്രിക്കുകയും, ഇവയ്ക്കൊപ്പം പേശികളുടെ കരുത്ത് കൂട്ടുകയും ചെയ്യും.
പ്രമേഹത്തിന് ചെയ്യണ്ടുന്ന വ്യായാമങ്ങള്‍ ഏതൊക്കെയാണ്?
ദോഷകരമായ ജീവിതശൈലികളുമായി ബന്ധപ്പെട്ട രോഗങ്ങള്‍ തടയാന്‍ വ്യായാമങ്ങള്‍ സഹായിക്കും. ടൈപ്പ് 1 പ്രമേഹം ജനിതക തകരാറുകളാലും, ടൈപ്പ് 2 ദോഷകരമായ ജീവിതശൈലികളാലും ബാധിക്കുന്നതാണ്. മറ്റൊരു പ്രധാന കാരണം വ്യായാമങ്ങളുടെ കുറവാണ്. ഇക്കാരണത്താല്‍ വ്യായാമത്തിന് പ്രാധാന്യം നല്‍കുകയും മാരകമായ ഈ രോഗത്തെ തടയുകയും ചെയ്യുക.
വെയ്റ്റ് ട്രെയിനിങ്ങ്, സ്പ്രിന്റിങ്ങ്, കിക്ക്ബോക്സിങ്ങ് തുടങ്ങിയവ ചെയ്യാം. ഇവയ്ക്ക് പുറമേ കാര്‍ഡിയോ ട്രെയിനിങ്ങും നല്ലതാണ്.
വ്യായാമവും ഹൈപ്പോഗ്ലൈസീമിയയും - ഡോക്ടറെ കണ്ട ശേഷം വ്യായാമം ആരംഭിക്കുക. ഡോക്ടര്‍ അനുമതി നല്കിയാല് നിങ്ങള്‍ക്ക് മുന്നോട്ട് പോകാം. വ്യായാമത്തിനിടെ ക്ഷീണം, നെഞ്ചിടിപ്പ് വര്‍ദ്ധിക്കല്‍, വിയര്‍പ്പ് എന്നിവ സാധാരണയില്‍ കവിഞ്ഞ് കാണപ്പെട്ടാല്‍ പെട്ടന്ന് തന്നെ വ്യായാമം നിര്‍ത്തണം. എല്ലായ്പ്പോഴും വ്യായാമത്തിന് മുമ്പ് മതിയായ അളവില്‍ വെള്ളം കുടിക്കുകയും വേണം.
ജീവിതത്തില്‍ പ്രമേഹം പിടിമുറുക്കാതിരിക്കാന്‍ അഞ്ച് മാര്‍ഗ്ഗങ്ങളുണ്ട് : പതിവായ വ്യായാമം, മികച്ച മാനസികസമ്മര്‍ദ്ദ നിയന്ത്രണം, ആരോഗ്യകരമായ ശരീരഭാര നിയന്ത്രണം, വര്‍ഷം തോറുമുള്ള പരിശോധന, ചെക്കപ്പുകള്‍. പ്രമേഹം തടയാനും കുറയ്ക്കാനുമുള്ള പ്രഥമ മാര്‍ഗ്ഗം വ്യായാമം തന്നെയാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
