Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
പ്രമേഹം നിയന്ത്രിച്ചില്ലെങ്കില്‍ എന്തു സംഭവിയ്ക്കു
ഒരിക്കല്‍ വന്നാല്‍ പൂര്‍ണമായും ചികിത്സിച്ചു മാറ്റാനാകാത്ത ഒന്നാണ് പ്രമേഹം. എന്നാല്‍ ഇത് നിയന്ത്രണത്തില്‍ നിര്‍ത്താന്‍ സാധിയ്ക്കും.
പ്രമേഹം വന്നാല്‍ മധുരം കഴിയ്ക്കാനാവില്ലെന്നേയുള്ളൂ എന്നു സമാധാനിയ്ക്കാന്‍ വരട്ടെ, പ്രമേഹം വേണ്ട രീതിയില്‍ ചികിത്സിച്ചില്ലെങ്കില്‍ ഇതു വരുത്തി വയ്ക്കുന്ന പ്രശ്നങ്ങള്‍ പലതാണ്. ഗുരുതരമായ പല പ്രശ്നങ്ങളിലേയ്ക്കും ഇതു വഴി വയ്ക്കും.
പ്രമേഹം വേണ്ട രീതിയില്‍ നിയന്ത്രിച്ചില്ലെങ്കില്‍ വരാവുള്ള അപകടങ്ങള്‍ ഏതെല്ലാമെന്നു നോക്കൂ,

കിഡ്നി
പ്രമേഹം കിഡ്നിയിലെ ചെറിയ രക്തക്കുഴലുകളെ ബാധിയ്ക്കും. ഇത് കിഡ്നി പ്രവര്‍ത്തനത്തെ ബാധിയ്ക്കും.

മരവിപ്പ്
ഇത് നാഡികളെ ബാധിയ്ക്കും. നാഡികളിലേയ്ക്കുള്ള രക്തപ്രവാഹത്തെ കുറയ്ക്കും. ശരീരഭാഗങ്ങള്‍ മരവിയ്ക്കാന്‍ ഇത് ഇടയാക്കും.

കാലുകളില്‍
പ്രമേഹം കൂടുതലായാല്‍ കാലുകളിലേയ്ക്കുള്ള രക്തപ്രവാഹം പൂര്‍ണമായി തടയും. ഇത് കാലുകളില്‍ വേദനയും മരവിപ്പും തരിപ്പുമുണ്ടാക്കും. പിന്നീടിത് ശരീരത്തിന്റെ മുകള്‍ഭാഗത്തേയ്ക്കു വ്യാപിയ്ക്കും.

ദഹനം
പ്രമേഹം നാഡികളെ ബാധിയ്ക്കുന്നു. ദഹനം ശരിയായി നടക്കാന്‍ നാഡികള്‍ സഹായിക്കുന്നുണ്ട്. ദഹനത്തെ ബാധിയ്ക്കുന്നതു കൊണ്ടു തന്നെ ഛര്‍ദി, മനംപിരട്ടല്‍, വയറിളക്കം തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് ഇത് കാരണമാകും.

ഡയബെറ്റിക് ഫുട്ട്
പ്രമേഹം വര്‍ദ്ധിച്ചാല്‍ ഡയബെറ്റിക് ഫുട്ട് എന്ന അവസ്ഥയുണ്ടാകും. കാലുകളിലെ മുറിവുറങ്ങാതെ ഇത് ശരീരമാസകലം ബാധിയ്ക്കുന്ന രീതിയിലേയ്ക്കും അണുബാധകളിലേയ്ക്കും ഇതു മാറും.

കാഴ്ചശക്തി
പ്രമേഹം വേണ്ട രീതിയില്‍ നിയന്ത്രിച്ചില്ലെങ്കില്‍ റെറ്റിനോപ്പതി എന്ന അവസ്ഥയ്ക്ക് ഇത് കാരണമാകും. കണ്ണുകളിലെ നാഡികളെ ഇതു ബാധിയ്ക്കുകയും ഇത് കണ്ണിന്റെ റെറ്റിനയെ ദുര്‍ബലമാക്കും. കാഴ്ചശക്തിയെ ഇതു ബാധിയ്ക്കും. തിമിരം, ഗ്ലൂക്കോമ തുടങ്ങിയ കണ്ണുരോഗങ്ങള്‍ക്കും ഇതു വഴിയൊരുക്കും.

കേള്‍വി ശക്തി
ഗ്ലൂക്കോസ് തോത് ചെവിയിലെ നാഡികളേയും ബാധിയ്ക്കും. ഇത് കേള്‍വി ശക്തി പൂര്‍ണമായി നഷ്ടപ്പെടാന്‍ ഇട വരുത്തും.

ഉദ്ധാരണം
പുരുഷന്മാരില് ഉദ്ധാരണ സംബന്ധമായ പ്രശ്നങ്ങള്‍ക്കും ഇതു വഴിയൊരുക്കും. കാരണം രക്തപ്രവാഹം തടസപ്പെടു്നനതു തന്നെ.

അണുബാധ
ശരീരത്തില്‍ ഫംഗസ് അണുബാധകള്‍ക്ക് ഇത് വഴിയൊരുക്കും.

മോണ
മോണകളിലേയ്ക്കുള്ള രക്തപ്രവാഹം കുറയ്ക്കാനും ഇത് കാരണമാകും. ദന്തരോഗങ്ങള്‍ക്കും പല്ലു പറഞ്ഞു പോകുന്നതിനും ഇത് ഇട വരുത്തും.

എല്ലുകളുടെ ബലം
എല്ലുകളുടെ ബലം കുറയാന്‍ പ്രമേഹം കാരണമാകും. നാഡികളുടെ പ്രവര്‍ത്തനങ്ങളെ ബാധിയ്ക്കുന്നതു കാരണം ധാതുക്കള്‍ എല്ലുകളിലേയ്ക്കെത്താത്തതാണ് കാരണം.

സൈലന്റ് ഹാര്‍ട്ട് അറ്റാക്ക്
ഹൃദയസംബന്ധമായ രോഗങ്ങള്‍ക്കുള്ള പ്രധാന കാരണമാണ് ഉയര്‍ന്ന പ്രമേഹം. ഇത് ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം കുറയ്ക്കുന്നതാണ് കാരണം. സൈലന്റ് ഹാര്‍ട്ട് അറ്റാക്ക് ഉയര്‍ന്ന പ്രമേഹത്തിന്റെ പ്രധാന കാരണമാണ്.

കോമ
ഇന്‍സുലിന്‍ പ്രവര്‍ത്തനം ശരിയായി നടക്കാതാകുമ്പോള്‍ കെറ്റോണ്‍ എന്ന ഘടകം രക്തത്തില്‍ അടിഞ്ഞു കൂടും. പ്രോട്ടീനുകളും കൊഴുപ്പുമാണിവ. ഇത് പ്രമേഹരോഗിയ്ക്ക് ശ്വാസഗന്ധത്തില്‍ തിരിച്ചറിയാം. കോമ പോലുള്ള അവസ്ഥയ്ക്ക് ഇത് കാരണമാകും.



Click it and Unblock the Notifications
