Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
പ്രമേഹമുള്ളവരുടെ ശ്രദ്ധയ്ക്ക്........
ഒരു പ്രമേഹരോഗിയായി ജീവിതം നയിക്കുന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. നിങ്ങള്‍ക്ക് ഈ രോഗമുണ്ടെങ്കില്‍ എന്താണ് സംഭവിക്കാവുന്നതെന്ന് മനസിലാക്കുകയും എല്ലാ സമയത്തും ജാഗ്രത പുലര്‍ത്തുകയുമാണ് വേണ്ടത്.
പ്രമേഹമുള്ള ജീവിതം എളുപ്പമല്ലെന്ന് മാത്രമല്ല, ഓരോ ദിവസവും വെല്ലുവിളി ഉയര്‍ത്തുന്നതുമാണ്. പ്രമേഹമുള്ളവര്‍ക്ക് മരുന്ന് ഉപയോഗിച്ച് കൊണ്ടോ അല്ലാതെയോ സാധാരണരീതിയില്‍ ജീവിക്കാനുള്ള ചില മാര്‍ഗ്ഗങ്ങള്‍ മനസിലാക്കുക.

1. വായ ശുചിത്വം
വായയുടെ ശുചിത്വവും പ്രമേഹവുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഇക്കാരണത്താലാണ് പ്രമേഹം കണ്ടെത്തിയാല്‍ പല്ലിന്റെ കാര്യത്തില്‍ ശ്രദ്ധ നല്‍കണം എന്ന് പറയുന്നത്. രക്തത്തിലെ പഞ്ചസാരയുടെ ഉയര്‍ന്ന അളവ് മോണയിലെ അണുബാധയ്ക്കും രോഗങ്ങള്‍ക്കും കാരണമാകും. ഇക്കാരണത്താല്‍ വായുടെ ശുചിത്വം പ്രമേഹ രോഗികളുടെ ജീവിതത്തില്‍ പ്രധാനമാണ്.

2. ആരോഗ്യം
പ്രമേഹരോഗികളെ സംബന്ധിച്ച് ആരോഗ്യത്തോടെയിരിക്കേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. യോഗ, എയ്റോബിക്സ്, ബ്രിസ്ക് വാക്കിങ്ങ് എന്നിവ ഇതിനുള്ള ചില മാര്‍ഗ്ഗങ്ങളാണ്. എന്നാല്‍ സ്ട്രെങ്ങ്ത് ട്രെയിനിങ്ങ് വ്യായാമങ്ങള്‍ ചെയ്യാന്‍ തയ്യാറാണെങ്കില്‍ അവ നിങ്ങളുടെ ശരീരത്തിന്റെ ഇന്‍സുലിന്‍ സംവേദനത്വം വര്‍ദ്ധിപ്പിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യും.

3. ഫൈബര്‍ സമ്പുഷ്ടമായ ഭക്ഷണങ്ങള്‍
പ്രമേഹരോഗമുള്ളവര്‍ ഫൈബര്‍ സമ്പുഷ്ടമായ ആഹാരങ്ങള്‍ കഴിക്കണമെന്ന് അടുത്ത കാലത്ത് നടത്തിയ ഒരു പഠനം വെളിപ്പെടുത്തുന്നു. പരിപ്പ്, പയര്‍, പച്ചക്കറികള്‍ തുടങ്ങിയവ ഫൈബര്‍ ധാരാളമായി അടങ്ങിയതാണ്. ഇത് കാര്‍ബോഹൈഡ്രേറ്റ് മെറ്റബോളിസം ആരംഭിക്കാനും, കൊളസ്ട്രോള്‍ നില താഴാനും, പ്രമേഹം നിയന്ത്രിക്കാനും സഹായിക്കുന്നതാണ്.

4. സമ്മര്‍ദ്ദം അകറ്റി നിര്‍ത്തുക
മാനസിക സമ്മര്‍ദ്ദം രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കുകയും ഹൃദയത്തിന് ദോഷകരമാകുകയും ചെയ്യും. മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിന് പ്രമേഹരോഗികള്‍ യോഗ ചെയ്യണം. ഇത് മനസിനെ ശാന്തമാക്കാനും ആരോഗ്യത്തോടെയിരിക്കാനും സഹായിക്കും.

5. നല്ല പാദരക്ഷ
നിങ്ങളൊരു പ്രമേഹ രോഗിയാണെങ്കില്‍ സൗകര്യപ്രദമായ ഒരു പാദരക്ഷ തെരഞ്ഞെടുക്കുക. ഇത് വ്രണങ്ങളും, പൊട്ടലുകളും ഉണ്ടാകുന്നത് തടയുകയും അതുവഴി പാദത്തില്‍ ഡയബറ്റിക് ഫൂട്ട്, അഴുകല്‍ പോലുള്ള അണുബാധകളെ തടയുകയും ചെയ്യും.

6. പഞ്ചസാരയുടെ അളവ് പരിശോധിക്കുക
സാധാരണ നിലയിലുള്ള ജീവിതത്തിന് പ്രമേഹ രോഗികള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് ആഴ്ചയിലൊരിക്കലെങ്കിലും പരിശോധിക്കണം. ഇത് വഴി നിങ്ങളുടെ ആരോഗ്യ സ്ഥിതി മനസിലാക്കാനാവും.

7. കൊളസ്ട്രോളില്ലാത്ത ആഹാരം
പ്രമേഹരോഗികള്‍ കൊളസ്ട്രോള്‍ അടങ്ങാത്ത ഭക്ഷണങ്ങള്‍ കഴിക്കണം. പ്രമേഹമുള്ളവരില്‍ കൊളസ്ട്രോള്‍ ഹൃദയാഘാതം, ഹൃദയസ്തംഭനം പോലുള്ള പ്രശ്നങ്ങള്‍ക്ക് ഇടയാക്കും. ഇക്കാരണത്താല്‍ കലോറി കൂടിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുക.



Click it and Unblock the Notifications
