Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
വേനലില്‍ പ്രമേഹരോഗികള്‍ ചെയ്യേണ്ടവ
വേനല്‍ എല്ലാവരേയും തളര്‍ത്തും. ചൂടും ശരീരത്തില്‍ നിന്നും വെള്ളം നഷ്ടപ്പെടുന്നതുമെല്ലാം കാരണങ്ങളാണ്.
പ്രമേഹരോഗികള്‍ക്ക്, പ്രത്യേകിച്ച് കൂടുതല്‍ പ്രമേഹമുള്ളവര്‍ക്ക് വേനല്‍ ഒരു പരീക്ഷണം തന്നെയാണ്. ക്ഷീണം ഏറെ തോന്നും.
വേനല്‍ പ്രമേഹരോഗികളെ തളര്‍ത്താതിരിയ്ക്കാന്‍ ചെയ്യേണ്ട ചില കാര്യങ്ങളെക്കുറിച്ചറിയൂ,

ഫലവര്‍ഗങ്ങള്‍
പ്രമേഹരോഗികള്‍ക്ക് കഴിയ്ക്കാവുന്ന ഫലവര്‍ഗങ്ങള്‍ തെരഞ്ഞെടുത്തു കഴിയ്ക്കുക. ഇത് വേനല്‍ക്കാലത്ത് തളര്‍ച്ച മാറ്റാന്‍ ഉത്തമം.

വെള്ളം
ധാരാളം വെള്ളം കുടിയ്ക്കുക. ഇത് വളരെ പ്രധാനമാണ്. മധുരമില്ലാത്ത ജ്യൂസുകള്‍, ഗ്രീന്‍ ടീ തുടങ്ങിയവ കുടിയ്ക്കാം.

വൈറ്റമിന്‍
കൂടുതല്‍ സമയം വെയിലേല്ക്കുന്നവരെങ്കില് ശരീരത്തില്‍ ഫ്രീ റാഡിക്കല്‍ ഇഫക്ടുണ്ടാകും. ഇതിനു പരിഹാരമായി വൈറ്റമിന്‍ സി, എ എന്നിവ ഉപയോഗിയ്ക്കുക.

കുളി
കുളി ശരീരത്തിലെ രോഗാണുക്കളെ അകറ്റാനും ശരീരത്തിന് കുളിര്‍മ നല്‍കാനും ഫലപ്രദമാണ്. ഇത് പരീക്ഷിയ്ക്കാം.

കോട്ടന്‍ വസ്ത്രങ്ങള്‍
കഴിവതും കോട്ടന്‍ വസ്ത്രങ്ങള്‍ മാത്രം ഉപയോഗിയ്ക്കുക. വിയര്ക്കുന്നതൊഴിവാക്കാന് ഇത് പ്രധാനം.

മദ്യം
മദ്യം ശരീരത്തില്‍ നിന്നും വെള്ളം കളയുന്നതിനാല്‍ വേനലില്‍ ഇത് കഴിയ്ക്കുന്നത് കൂടുതല്‍ ക്ഷീണത്തിനിടയാക്കും. ഇതൊഴിവാക്കുക.

തുറസായ സ്ഥലങ്ങളില്‍ വ്യായാമം
തുറസായ സ്ഥലങ്ങളില്‍ വ്യായാമം ചെയ്യുക. അമിത വ്യായാമം ഒഴിവാക്കുക.

പാദരോഗങ്ങള്‍
പ്രമേഹരോഗികള്‍ക്ക് പാദരോഗങ്ങള്‍ ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. വേനല്‍ക്കാലത്ത് ബാക്ടീരിയല്‍ ബാധകള്‍ക്ക് സാധ്യത കൂടുതല്‍. പാദങ്ങള്‍ വൃത്തിയായി സംരക്ഷിയ്ക്കുക.

കാലുകളിലെ മുറിവ്
കാലുകളിലെ മുറിവ് പ്രമേഹരോഗികള്‍ക്ക് കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കും. ഇതൊഴിവാക്കുക.

ഇടനേരത്ത്
ഇടനേരത്ത് ആരോഗ്യകരമായ ഭക്ഷണങ്ങള്‍, സാലഡുകള്‍ പോലുള്ളവ കഴിയ്ക്കുക. ഇത് തളര്ച്ചയൊഴിവാക്കാന് സഹായിക്കും.




Click it and Unblock the Notifications
