Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
സ്ത്രീകള്‍ക്ക് പ്രമേഹം, 40കളില്‍, ലക്ഷണങ്ങള്‍
നാല്പതുകള് സ്ത്രീകള്‍ക്കായാലും പുരുഷന്മാര്ക്കായാലും ആരോഗ്യകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വയ്ക്കേണ്ട സമയമാണ്. പ്രായമേറുന്നതിനനുസരിച്ച് രോഗങ്ങളും ഏറാന്‍ സാധ്യത കൂടുതലാണ്.
പ്രായമേറുന്തോറും വരാന്‍ സാധ്യതയുള്ള രോഗങ്ങളുടെ ലിസ്റ്റില്‍ കൊളസ്ട്രോള്‍, പ്രമേഹം, ബിപി എന്നിവയെല്ലാം പെടുന്നു.ഇതില്‍ തന്നെ പ്രമേഹം ഭൂരിഭാഗം പേര്ക്കമുണ്ടെന്നു തന്നെ പറയാം.
സ്ത്രീകള്‍ക്കെങ്കിലും പുരുഷന്മാര്ക്കെങ്കിലും പ്രമേഹത്തിന് സാധ്യതയൊരുപോലെയാണെന്നു പറയാം. ഭക്ഷണ, ജീവിത രീതികളും പാരമ്പര്യവുമെല്ലാം ഇതിന് കാരണവുമാകാം.
40കള്‍ കടന്നാല്‍ സ്ത്രീകളിലെ പ്രമേഹം തിരിച്ചറിയാന്‍ ചില പൊതുവായ വഴികളുണ്ട്. ഇവയെന്തൊക്കെയെന്നു നോക്കൂ,

വജൈനല്‍ അണുബാധകള്‍
വജൈനല്‍ അണുബാധകള്‍ അടിക്കടി വരികയാണെങ്കില്‍ ഇത് പ്രമേഹത്തിന്റെ ആദ്യലക്ഷണങ്ങളിലൊന്നാകാം. പ്രത്യേകിച്ച് നാല്പതുകളില്.

സെക്സ് സമയത്തെ വേദന
സെക്സ് സമയത്തെ വേദന, താല്പര്യമില്ലായ്ക, ഓര്‍ഗാസം വരാന്‍ താമസമുണ്ടാവുകയോ ഇല്ലാതിരിയ്ക്കുകയോ ചെയ്യുക തുടങ്ങിയവും പ്രമേഹത്തിന്റെ ലക്ഷണങ്ങളാകാം.

ഓവറി സിസ്റ്റുകള്‍ പ്രമേഹലക്ഷണമായും വരാം.
അമിതവണ്ണവും പാരമ്പര്യമായി പ്രമേഹവുമുള്ളവരെങ്കില് ഓവറി സിസ്റ്റുകള്‍ പ്രമേഹലക്ഷണമായും വരാം.

യൂറിനറി അണുബാധ
വജൈനല്‍ അണുബാധകള്‍ക്കു പുറമെ യൂറിനറി അണുബാധകളും പ്രമേഹലക്ഷണമാകാം. നാല്പതുകളില് സ്ത്രീകളിലിത് അടിയ്ക്കടി വരുന്നുവെങ്കില്‍.

കാഴ്ച
കാഴ്ചയ്ക്കുണ്ടാകുന്ന പ്രശ്നങ്ങളാണ് പ്രമേഹലക്ഷണങ്ങള്ക്കുള്ള മറ്റൊരു ഉദാഹരണം.

തടി
പ്രത്യേക കാരണങ്ങളില്ലാതെ പെട്ടെന്നു തന്നെ തടി കുറയുന്നതും പ്രമേഹലക്ഷണമാകാം.

മൂഡ്
മൂഡ് മാറുന്നതിന് പല കാരണങ്ങളുമുണ്ടെങ്കിലും ഇത് പ്രമേഹത്തിന്റെ ലക്ഷണവുമാകാം.

ഉണങ്ങാത്ത മുറിവുകള്‍
ഉണങ്ങാത്ത മുറിവുകളാണ് പ്രമേഹത്തിന്റെ മറ്റൊരു ലക്ഷണം. ഇത് സ്ത്രീകളിലാണെങ്കിലും പുരുഷന്മാരിലാണെങ്കിലും.

അലര്‍ജി
ചര്‍മത്തില്‍ അലര്ജിയുണ്ടാകുന്നതും മറ്റൊരു ലക്ഷണം. പ്രത്യേകിച്ച് യോനീഭാഗത്തെ ഇടുക്കുകളിലെ കറുത്ത വരകളും ഇത് ശരീരത്തിന്റെ തുടര്ഭാഗങ്ങളിലേയ്ക്കു പടരുന്നതുമെല്ലാം.

ബിപി
ബിപിയില്‍ പെട്ടെന്നു വ്യതിയാനങ്ങളുണ്ടാകുന്നതും പ്രമേഹത്തിന്റെ ലക്ഷണമാകാം.



Click it and Unblock the Notifications
