Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
പ്രമേഹത്തിനു പ്രതിവിധി ജ്യൂസോ?
പ്രമേഹം നിയന്ത്രിക്കാനും പ്രമേഹത്തിന്റെ അളവ് കുറയ്ക്കാനും ജ്യൂസുകള്‍ക്ക് സാധിക്കുമത്രേ.. പ്രമേഹത്തിനു പ്രതിവിധി ജ്യൂസെന്ന് കേട്ട് നിങ്ങള്‍ ഞെട്ടണ്ട.. രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടുന്നത് പേടിച്ച് നിങ്ങളുടെ ഇഷ്ടപ്പെട്ടെ ജ്യൂസ് വേണ്ടെന്ന് വെക്കേണ്ട കാര്യമൊന്നുമില്ല. പക്ഷെ, ഏതൊക്കെ ജ്യൂസ് കുടിക്കണം, എങ്ങനെ കുടിക്കണം എന്നുള്ളത് ശ്രദ്ധിക്കുക തന്നെ വേണം..
പ്രമേഹരോഗികള്‍ക്കായി പ്രത്യേകം തയ്യാറാക്കാവുന്ന പച്ചക്കറി, പഴവര്‍ഗ ജ്യൂസുകള്‍ പറഞ്ഞു തരാം. പ്രമേഹം മാത്രമല്ല ഈ വേനല്‍ക്കാലത്ത് ദാഹശമനത്തിനും മറ്റ് പല രോഗങ്ങള്‍ തടയുന്നതിനും ജ്യൂസുകള്‍ അത്യുത്തമമാണ്..

നെല്ലിക്ക ജ്യൂസ്
പ്രമേഹ രോഗികള്‍ക്ക് കുടിക്കാവുന്ന ജ്യൂസാണ് നെല്ലിക്ക ജ്യൂസ്. പ്രമേഹം തടഞ്ഞു നിര്‍ത്താന്‍ ഏറ്റവും നല്ലത് നെല്ലിക്ക ജ്യൂസ് കുടിക്കുന്നതാണ്. മല്ലിയില, പൊതിനയില, ഇഞ്ചി, പച്ചമുളക് എന്നിവയൊക്കെ നെല്ലിക്കയ്ക്കൊപ്പം ചേര്‍ക്കാം.

ബീറ്റ്റൂട്ട് ജ്യൂസ്
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചു നിര്‍ത്താന്‍ കഴിവുള്ള മറ്റൊരു ജ്യൂസാണ് ബീറ്റ്റൂട്ട് ജ്യൂസ്.

ക്യാരറ്റ് ജ്യൂസ്
ക്യാരറ്റില്‍ വൈറ്റമിന്‍ എ,ബി പൊട്ടാസ്യം, സോഡിയം, കാത്സ്യം, അയഡിന്‍, സള്‍ഫര്‍, കാര്‍ബോഹൈഡ്രേറ്റ് എന്നിവയൊക്കെ ധാരാളം അടങ്ങിയിട്ടുണ്ട്. ക്യാരറ്റ് ജ്യൂസ് കുടിക്കുന്നതിലൂടെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചു നിര്‍ത്താം. വിളര്‍ച്ച, കരളിന്റെ തകരാര്‍, രക്തത്തിലെ വിഷാംശം, അള്‍സര്‍ എന്നിവയൊക്കെ ക്യാരറ്റ് ജ്യൂസ് കുടിച്ച് മാറ്റാം.

കക്കിരി
പ്രമേഹ രോഗികള്‍ക്കും പ്രമേഹം വരാതെ നോക്കാനും കക്കിരി ജ്യൂസ് കുടിക്കാം.

കൈപ്പയ്ക്ക
കൈപ്പയ്ക്ക ജ്യൂസ് ശരീരത്തില്‍ എത്തുന്നത് ഏറ്റവും നല്ലതാണ്. പല രോഗങ്ങള്‍ക്കും അത്യുത്തമ മരുന്നാണിത്. കൈപ്പുണ്ടെന്ന് കരുതി ഇത് കുടിക്കാതിരിക്കുക. കൈപ്പയ്ക്ക ജ്യൂസ് കുടിച്ച് ആരോഗ്യത്തെ നിലനിര്‍ത്തൂ.

കുമ്പളം
രാവിലെ എഴുന്നേറ്റ് കുമ്പളങ്ങ ജ്യൂസ് കുടിക്കുന്നതാണ് മറ്റൊരു പരിഹാരം. പൊണ്ണത്തടി കുറയ്ക്കാനും ഇത് സഹായിക്കും.

മുന്തിരി ജ്യൂസ്
കടുംനിറമുള്ള പഴങ്ങളുടെ സത്തുകള്‍ രക്തസമ്മര്‍ദ്ദം കൂട്ടാനും രക്തത്തിലെ പഞ്ചസാര കുറയ്ക്കാനും നല്ലതാണ്. ജ്യൂസ് ഉണ്ടാക്കുമ്പോള്‍ പഞ്ചസാര കുറച്ച് ഉണ്ടാക്കിയാല്‍ മതി. പഞ്ചസാര ഇടാതിരിക്കുന്നതാണ് നല്ലത്.

സ്ട്രോബെറി ജ്യൂസ്
വൃക്കയുടെയും ഹൃദയത്തിന്റെയും പ്രവര്‍ത്തനം ഉത്തേജിപ്പിക്കുക മാത്രമല്ല പ്രമേഹ രോഗികള്‍ക്കും സ്ട്രോബെറി ജ്യൂസ് അത്യുത്തമമാണ്.

ബ്രൊക്കോളി ജ്യൂസ്
വേനല്‍ച്ചൂടില്‍ നിന്നും രക്ഷനേടാന്‍ ബ്രൊക്കോളി ജ്യൂസ് കുടിക്കാം. പ്രമേഹ വരാതെ നോക്കാനും ഇത് സഹായിക്കും.

തക്കാളി ജ്യൂസ്
മധുരവും കൊഴുപ്പും കുറഞ്ഞ തക്കാളി ജ്യൂസ് പ്രമേഹം കുറയ്ക്കാന്‍ കഴിവുള്ളതാണ്.

പപ്പായ ജ്യൂസ്
പപ്പായ ജ്യൂസും പ്രമേഹ രോഗികള്‍ക്ക് കഴിക്കാവുന്നതാണ്.

പച്ചമാങ്ങ ജ്യൂസ്
പഴുത്ത മാങ്ങ കൊണ്ട് മാത്രമല്ല, പച്ചമാങ്ങ കൊണ്ടും ജ്യൂസ് ഉണ്ടാക്കാം. ഇതില്‍ മധുരം തീരെ ഇല്ലാത്തതു കൊണ്ടുതന്നെ ഈ ജ്യൂസും കുടിക്കാം.



Click it and Unblock the Notifications
