Latest Updates
-
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ
കാപ്പി കുടിച്ചാല്‍ പ്രമേഹം കൂടുമോ?
കഫീന്‍ വിവിധ ശാരീരിക പ്രവര്‍ത്തനങ്ങളെ എങ്ങനെ ബാധിക്കുന്നുവെന്നത് ഗവേഷകരുടെ ഇഷ്ടവിഷയമാണ്. സമയഭേദമില്ലാതെ കാപ്പി കുടിക്കാന്‍ എല്ലാവരും തന്നെ ഇഷ്ടപ്പെടുന്നതിനാല് ഇത് പ്രാധാന്യമര്‍ഹിക്കുന്ന ഒരു വിഷയവുമാണ്. പ്രമേഹരോഗികള്‍ പൊതുവെ കാപ്പിക്ക് രക്തത്തിലെ പഞ്ചസാരയിലുള്ള സ്വാധീനത്തെക്കുറിച്ച് ആശങ്കയുള്ളവരാണ്.
രണ്ട് കപ്പ് കാപ്പിയില്‍ ഏകദേശം 280 മില്ലിഗ്രാം കഫീന്‍ അടങ്ങിയിട്ടുണ്ട്. ഇത്തരം ഒരു സാഹചര്യത്തില്‍ കാപ്പി രക്തത്തിലെ പഞ്ചസാരയുടെ തോതിനെ ബാധിക്കുമോ എന്നത് പ്രസക്തമായ ഒരു ചോദ്യമാണ്. ദാമ്പത്യത്തിലെ സ്വകാര്യതയ്ക്ക്
കഫീന്‍ രക്തത്തിലെ ഗ്ലൂക്കോസിനെ എങ്ങനെ ബാധിക്കുന്നു എന്ന് മനസിലാക്കിയാല്‍ ഇക്കാര്യം ഒരു വലിയ പ്രശ്നമായി തോന്നില്ല.

ഇന്‍സുലിന്‍ സംവേദനത്വം കുറയ്ക്കുന്നു -
ചില ഹ്രസ്വകാല മെറ്റബോളിക് ഗവേഷണങ്ങള്‍ പ്രകാരം കഫീന്‍ അധികമായി ഉപയോഗിക്കുന്നത് ഇന്‍സുലിന്‍ സംവേദനത്വം കുറയ്ക്കാന്‍ കാരണമാകും. ഇത് വഴി കോശങ്ങള്‍ക്ക് ഇന്‍സുലിന്റെ ഗുണം ലഭിക്കാതെ വരുകയും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വര്‍ദ്ധിക്കുകയും ചെയ്യും. എന്നിരുന്നാലും കാപ്പി കുറഞ്ഞ അളവില്‍ ഉപയോഗിക്കുന്നത് ഇന്‍സുലിന്‍ സംവേദനത്വത്തെ ബാധിക്കില്ല.

ഗ്ലൂക്കോസിനോടുള്ള പൊരുത്തം കുറയുന്നു
കാപ്പി അമിതമായി ഉപയോഗിക്കുന്നത് ഗ്ലൂക്കോസിനോടുള്ള പൊരുത്തപ്പെടല്‍ കുറയാന്‍ കാരണമാകും. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വലിയ തോതില്‍ വ്യത്യാസപ്പെടും. ഗ്ലൂക്കോസ് ഉപയോഗിക്കാനുള്ള ശരീരത്തിന്റെ സാധാരണമായ പ്രവര്‍ത്തനം തകരാറിലാവുകയും രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ വ്യക്തമായ മാറ്റം തിരിച്ചറിയാനാവുകയും ചെയ്യും.

കഫീനും കാര്‍ബോഹൈഡ്രേറ്റും
രക്തത്തിലെ പഞ്ചസാരയുമായുള്ള കാപ്പിയുടെ സ്വാധീനം സംബന്ധിച്ച ഒരു പഠനം രസകരമായ കണ്ടെത്തലിലാണ് എത്തുന്നത്. പ്രമേഹമുള്ളവര്‍ കോഫി കുടിച്ച് ഉടന്‍ തന്നെ കാര്‍ബോഹൈഡ്രേറ്റ് കഴിച്ചാല്‍ ഗ്ലൂക്കോസ് ഉയര്‍ന്ന തോതില്‍ വര്‍ദ്ധിക്കുമെന്നാണ് ഈ പഠനത്തില്‍ കണ്ടെത്തിയത്.

ക്ഷണികമായ ഇന്‍സുലിന്‍ പ്രതിരോധം
കോഫി കുടിക്കുന്നത് ഒരു ഹ്രസ്വമായ സമയത്തേക്ക് ഇന്‍സുലിന്‍ പ്രതിരോധത്തിന് കാരണമാകാം. കോഫി കുടിച്ചതിന് ശേഷം ഗ്ലൂക്കോസിന്റെ അളവ് വര്‍ദ്ധിക്കാനുള്ള ഒരു പ്രധാന കാരണമായി കാണുന്നത് ഇതാണ്. കോഫി കുടിച്ചതിന് ശേഷം കാര്‍ബോഹൈഡ്രേറ്റ് കഴിച്ചാല്‍ താല്കാലിക ഇന്‍സുലിന്‍ പ്രതിരോധം രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിലുള്ള വര്‍ദ്ധനക്ക് കാരണമാകും.

അഡ്രിനാലിന്‍
കോഫി അമിതമായി കുടിച്ചാല്‍ അഡ്രിനാലിന്റെ അളവ് വര്‍ദ്ധിക്കും. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിനെ ബാധിക്കുന്ന ഒരു ഹോര്‍മോണാണ് അഡ്രിനാലിന്‍. അഡ്രിനാലിന്റെ അളവിലുള്ള വര്‍ദ്ധനവ് രക്തത്തിലെ ഗ്ലൂക്കോസിന്റെ താല്കാലികമായ ഉയര്‍ച്ചക്ക് കാരണമാകും. എന്നിരുന്നാലും ഇത് അല്പസമയത്തേക്ക് മാത്രം അനുഭവപ്പെടുന്നതാണ്.



Click it and Unblock the Notifications
