Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
പ്രമേഹമോ, ഈ നാട്ടുവൈദ്യങ്ങള്‍ പരീക്ഷിയ്ക്കൂ
ലോകത്തുള്ള ലക്ഷക്കണക്കിനാളുകള്‍ രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുറവോ, കൂടുതലോ അനുഭവിക്കുന്നവരാണ്. പ്രമേഹമുള്ളവര്‍ അനുദിനം ആരോഗ്യപ്രശ്നങ്ങളിലൂടെ കടന്നുപോകുന്നു.
പ്രമേഹത്തിന് ശരിയായ ചികിത്സ ലഭിക്കാതിരിക്കുകയോ, ചികിത്സിക്കാതിരിക്കുകയോ ചെയ്താല്‍ അന്ധത, വൃക്കതകരാറ്, രക്തക്കുഴലിലെ തകരാറ്, അണുബാധ, ഹൃദയസംബന്ധമായ രോഗങ്ങള്‍, ഞരമ്പ് തകരാറ്, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഹൃദയാഘാതം, അംഗവിച്ഛേദനം തുടങ്ങിയവയ്ക്ക് കാരണമാകും. ചതകുപ്പയുടെ ആരോഗ്യഗുണങ്ങള്‍ പലത്
പ്രമേഹം നിയന്ത്രിക്കാന്‍ സഹായിക്കുന്ന ചില വീട്ടുചികിത്സകള്‍ ഇവിടെ പരിചയപ്പെടാം. ഭാരം കുറയ്ക്കാനും, പഞ്ചസാരയുടെ അളവ് കുറയ്ക്കാനും സഹായിക്കുന്ന ഭക്ഷണങ്ങളും ഇവയില്‍ പെടുന്നു.

വേവിക്കാത്ത ഭക്ഷണങ്ങള്‍
എല്ലാത്തരം രോഗങ്ങള്‍ക്കും ഫലപ്രദമാണ് വേവിക്കാത്ത പ്രകൃതിദത്തമായ ഭക്ഷണങ്ങള്‍. അവയില്‍ എന്‍സൈമുകള്‍ അടങ്ങിയിരിക്കുന്നു. . മുളകള്‍, പഴങ്ങള്‍, ജ്യൂസുകള്‍, പരിപ്പുകള്‍ എന്നിവ നേരിട്ട് കഴിക്കാവുന്നവയാണ്. ഫൈബര്‍ ധാരാളമായി കഴിക്കുന്നത് ശരീരത്തിലേക്ക് പഞ്ചസാര ആഗിരണം ചെയ്യുന്നത് വൈകിപ്പിക്കും. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് നിര്‍ത്തും. പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ ലയിക്കുന്ന ഫൈബറിന് കഴിവ് കുറവാണ്.

പഴങ്ങള്‍
ആപ്പിള്‍, ആപ്രിക്കോട്ട്, ബെറികള്‍, ക്യാരറ്റ്, നാരങ്ങയിനത്തിലുള്ള പഴങ്ങള്‍ തുടങ്ങിയവ ലയിക്കുന്ന ഫൈബര്‍ ധാരാളമായി അടങ്ങിയ പഴങ്ങളും പച്ചക്കറികളുമാണ്. പ്രമേഹമുള്ള ഒട്ടേറെയാളുകളില്‍ കാണുന്ന എല്‍ഡിഎല്‍ കൊള്സ്ട്രോള് കുറയ്ക്കാന്‍ ലയിക്കുന്ന ഫൈബര്‍ സഹായിക്കും.

വ്യായാമം
ചികിത്സാപരമായല്ലാതെ പ്രമേഹത്തെ നിയന്ത്രിക്കാനുള്ള കഴിവ് വ്യായാമത്തിനുണ്ട്. ഇത് രോഗതീവ്രതയും ദീര്‍ഘകാല സങ്കീര്‍ണ്ണതകളും കുറയ്ക്കുകയും ചെയ്യുന്നു. വ്യായാമം ചെയ്യാനാവശ്യമായ ഊര്‍ജ്ജം ആളുകളുടെ ശരീരഭാരം കുറയാന്‍ സഹായിക്കുകയും, അത് വഴി അമിതവണ്ണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ നിന്ന് ആശ്വാസം നല്‍കുകയും ചെയ്യും. വ്യായാമം ഇന്‍സുലിനോടുള്ള പ്രതികരണം വര്‍ദ്ധിപ്പിക്കുകയും ടൈപ്പ് 2 പ്രമേഹത്തെ അകറ്റാന്‍ സഹായിക്കുകയും ചെയ്യും. കൂടാതെ പതിവായുള്ള വ്യായാമം കൊള്സ്ട്രോള് നില കുറയ്ക്കാനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കും. ദിവസേന അല്പ സമയം കൂടുതല്‍ വ്യായാമം ചെയ്താലും അത് ഫലം നല്‍കും.

ധ്യാനം
ധ്യാനം ശരീരത്തിന്റെ ഇന്‍സുലിന്‍ പ്രതിരോധം കുറയ്ക്കും. കോര്‍ട്ടിസോള്‍, ആഡ്രിനാലിന്‍, നോറാഡ്രിനാലിന്‍ തുടങ്ങിയ സ്ട്രെസ്സ് ഹോര്‍മോണുകള്‍ ഇന്‍സുലിന്‍, ഗ്ലൂക്കോസ് എന്നിവയുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കും. അതീന്ദ്രിയധ്യാന വിദ്യ വഴി ഈ ന്യൂറോഹോര്മോണുകളെ കുറയ്ക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസ്, ഇന്‍സുലിന്‍ എന്നിവയുടെ ബാലന്‍സ് നിയന്ത്രിക്കാന്‍ സഹായിക്കും. ഇത് മെറ്റബോളിക് സിന്‍ഡ്രോമും പ്രമേഹവും സാധാരണനിലയിലാകാന്‍ സഹായിക്കും.

തുളസിയില
തുളസിയിലക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനുള്ള കഴിവുണ്ട്. തുളസിയിലയിലെ ആന്റി ഓക്സിഡന്റ് ഓക്സിഡേറ്റീവ് സ്ട്രെസ്സ് കുറയ്ക്കാന്‍ കഴിവുള്ളതാണ്. ഈ സ്ട്രെസ്സ് പ്രമേഹത്തിന് കാരണമാകുന്നതാണ്.

കള്ളിച്ചെടി നീരും ചണവിത്തും
കള്ളിച്ചെടിയുടെ നീര് പ്രമേഹത്തിന് ഫലപ്രദമാണ്. ഇതിന് രക്തത്തിലെ ഗ്ലൂക്കോസ് കുറയ്ക്കാനും സ്ഥിരമായ അളവില്‍ നിര്‍ത്താനും, ഇന്‍സുലിന്റെ അളവ് നിയന്ത്രിക്കാനും കഴിവുണ്ട്. ചണവിത്ത് കഴിക്കുന്നത് ഭക്ഷണശേഷമുള്ള രക്തത്തിലെ പഞ്ചസാരയുടെ അളവ് 28 ശതമാനത്തോളം കുറയ്ക്കാന്‍ സഹായിക്കും.

ബ്ലൂബെറി കറുവപ്പട്ട
ബ്ലൂബെറിയുടെ ഇല പ്രമേഹം നിയന്ത്രിക്കാന്‍ കഴിവുള്ളതാണ്. അതേപോലെ 1 ഗ്രാം കറുവപ്പട്ട ഒരു മാസം തുടര്‍ച്ചയായി ഉപയോഗിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കും.

ഗ്രീന്‍ ടീ
ഗ്രീന്‍ ടീ പുളിപ്പിക്കാത്തതായതിനാല് ഉയര്‍ന്ന തോതില്‍ പോളിഫെനോല്‍ ഘടകങ്ങള്‍ അടങ്ങിയതാണ്. ഇതിന് ശക്തമായ ആന്റിഓക്സിഡന്റ്, ഹൈപ്പോഗ്ലൈസെയ്മിക് കഴിവുകളുണ്ട്. പോളിഫെനോലുകള്‍ രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിതമായേ പുറത്ത് വിടുകയുള്ളു.

മുരിങ്ങയില
മുരിങ്ങയിലയിലെ ഫൈബര്‍ വേഗത്തില്‍ വയര്‍ നിറയ്ക്കുകയും ഭക്ഷണത്തിന്റെ വിഘടനം സാവധാനമാക്കുകയും ചെയ്യും.

റെയ്ക്കി
ആരോഗ്യം വര്‍ദ്ധിപ്പിക്കാന്‍ ഉത്തമമാണ് റെയ്ക്കി. ഇത് ശരീരത്തിലെ പഞ്ചസാരയുടെ അളവും പ്രകൃതിദത്ത ഊര്‍ജ്ജത്തിന്റെ ഒഴുക്കും സന്തുലനപ്പെടുത്താന്‍ സഹായിക്കും.

റിഫ്ലെക്സോളജി
ശരീരത്തില്‍ ഇന്‍സുലിന്‍ നിര്‍മ്മിക്കുന്ന കോശങ്ങളെ വര്‍ദ്ധിപ്പിക്കാന്‍ റിഫ്ലെക്സോളജിക്ക് സാധിക്കും. പാന്‍ക്രിയാസും, പൊതുവെ എന്‍ഡോക്രൈന്‍(ഹോര്‍മോണല്‍) സിസ്റ്റവും വഴിയാണ് ഇത് നടക്കുന്നത്. കരളാണ് റിഫ്ലെക്സോളജി വഴി പ്രവര്‍ത്തിക്കുന്ന മറ്റൊരു അവയവം. രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്നത് ഇതിന്റെ പ്രവര്‍ത്തനത്തെ ബാധിക്കും.

ഞാവല്‍
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും പ്രമേഹത്തിന്റെ ലക്ഷണങ്ങളെ ഇല്ലാതാക്കാനും ഞാവല്‍ സഹായിക്കും. ഞാവലിന്റെ ഇലകള്‍ ചവയ്ക്കുന്നത് പ്രമേഹരോഗികള്‍ക്ക് ഗുണകരമാണ്.

പാവയ്ക്ക
പാവയ്ക്കയിലെ സസ്യ ഇന്‍സുലിനായ പോളിപെപ്റ്റൈഡ് - പി രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്ന രാസഘടകമാണ്. കറികള്‍, ചായ, സൂപ്പ്, മറ്റ് വിഭവങ്ങള്‍ എന്നിവ തയ്യാറാക്കാനും പാവയ്ക്ക ഉപയോഗിക്കാം.

ആര്യവേപ്പ്
പ്രമേഹ ചികിത്സക്ക് ആര്യവേപ്പിന്റെ തളിരില ഉപയോഗിക്കുന്നു. മികച്ച ഫലം ലഭിക്കാന്‍ രാവിലെ തന്നെ അതിന്റെ നീരെടുക്കണം.

പനിക്കൂര്‍ക്ക
പനിക്കൂര്‍ക്ക ഓയിലിലെ പ്രകൃതിദത്ത ആന്റി ഓക്സിഡന്റുകള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കും. കൂവളത്തിന്റെ ഇല, ഫാള്‍സ് ബെറി, കലോഞ്ഞി, കരിംജീരകം എന്നിവയും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറച്ച് പ്രമേഹത്തെ ഭേദമാക്കാന്‍ സഹായിക്കുന്ന യുനാനി ഔഷധങ്ങളാണ്.



Click it and Unblock the Notifications
