Latest Updates
-
പരിവർത്തിനി ഏകാദശി 2026: വ്രതമെടുക്കുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ, പാരണ സമയം ഇങ്ങനെ -
സ്വർണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; കേരളത്തിലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ -
2026 സെപ്റ്റംബർ 21: ഇന്ന് രവിയോഗം, ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 2026: ഒക്ടോബർ 8 മുതൽ വമ്പൻ ഓഫറുകൾ; ബ്യൂട്ടി പ്രോഡക്ടുകൾ വാങ്ങുമ്പോൾ ശ്രദ്ധിക്കാൻ ഇതാ ചില ടിപ്സ്! -
ഗണേശ വിസർജനത്തിന് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് ഇതാണ് -
7,000 mAh ബാറ്ററിയുമായി വൺപ്ലസ് N6 ലൈറ്റ് നാളെ എത്തുന്നു; വിലയും പ്രത്യേകതകളും അറിയാം -
ഷവോമി 18 പ്രോ മാക്സ് വരുന്നു; റിയർ ഡിസ്പ്ലേയും വമ്പൻ ക്യാമറയും, ഇന്ത്യയിലെ വിലയും ഫീച്ചറുകളും ഞെട്ടിക്കും! -
ഹാരി പോട്ടർ മാജിക് ഇനി ഫോണിലും! റിയൽമി 16 പ്രോ സ്പെഷ്യൽ എഡിഷൻ ഇന്ന് ഇന്ത്യയിൽ; വിലയും ഓഫറുകളും അറിയാം -
ഡൽഹിയിലെ വായുമലിനീകരണം: ചർമ്മം കേടാകാതിരിക്കാൻ ഈ 3 കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
കേരളത്തിൽ മഴക്കെടുതി രൂക്ഷം: 6 മരണം, ഉരുൾപൊട്ടൽ ഭീഷണി; ജാഗ്രത പാലിക്കാൻ നിർദ്ദേശം
പ്രമേഹത്തിനു ചേര്‍ന്ന പച്ചക്കറി, പഴങ്ങള്‍
പ്രമേഹമുള്ളവര്‍ക്ക് പല ഭക്ഷണങ്ങളും വര്‍ജ്യങ്ങളാണ്. ആരോഗ്യഗുണങ്ങള്‍ ഏറെയുള്ള പച്ചക്കറികളും പഴവര്‍ഗങ്ങളും ഇതില്‍ പെടുന്നു.
ചില പച്ചക്കറികളിലും പഴങ്ങളിലുമെല്ലാം ഗ്ലൂക്കോസ് തോത് അധികമാണെന്നതു തന്നെ കാരണം. ഇതും പ്രമേഹം വര്‍ദ്ധിയ്ക്കാന്‍ ഇടയാക്കും.
ചില പച്ചക്കറികളും പഴവര്‍ഗങ്ങളും പ്രമേഹരോഗികള്‍ക്ക് ഉപയോഗിയ്ക്കാവുന്നതാണ്. ഡയബെറ്റിസുള്ളവര്ക്കു സുരക്ഷിതമായ ഇത്തരം പച്ചക്കറികളേയും പഴവര്‍ഗങ്ങളേയും കുറിച്ചറിയൂ,

ലെറ്റൂസ്
ലെറ്റൂസ് ഇത്തരത്തിലൊരു പച്ചക്കറിയാണ്. ഇതില്‍ 0.8 ഗ്രാം ഷുഗര്‍ മാത്രമാണടങ്ങിയിരിയ്ക്കുന്നത്.

ആസ്പരാഗസ്
ആസ്പരാഗസ് അഥവാ ശതാവരിയില്‍ കൊഴുപ്പും ഗ്ലൂക്കോസും തീരെ അടങ്ങിയിട്ടില്ല. വൈറ്റമിന്‍ എ, സി, കെ എന്നിവ ധാരാളം അടങ്ങിയി്ട്ടുണ്ടുതാനും.

ബ്രൊക്കോളി
ബ്രൊക്കോളി പ്രമേഹം നിയന്ത്രിച്ചു നിര്‍ത്താന്‍ കഴിവുള്ള ഒരു പച്ചക്കറിയാണ്. ഇതിലെ ആന്റിഓക്സിഡന്റുകളാണ് ഇതിനു സഹായിക്കുന്നത്.

ബ്രസല്‍ സ്പ്രൗട്സ്
ബ്രസല്‍ സ്പ്രൗട്സ് പ്രമേഹത്തിനു മാത്രമല്ല, ക്യാന്‍സര്‍ തടയാനും സഹായകമാണ്. ഇതില്‍ ധാരാളം ഫൈറ്റോന്യൂട്രിയന്റുകള്‍ അടങ്ങിയിട്ടുണ്ട്.

ക്യാബേജ്
മധുരം തീരെ അടങ്ങാത്ത ഒരു പച്ചക്കറിയാണ് ക്യാബേജ്. പ്രമേഹത്തിന് അത്യത്തമം.

ബീറ്റ്റൂട്ട്
പൊട്ടാസ്യം, അയേണ്‍, ഡയെറ്റബി ഫൈബര്‍ എന്നിവയടങ്ങിയ ബീറ്റ്റൂട്ട് പ്രമേഹരോഗികള്‍ക്കു ചേര്‍ന്ന മറ്റൊരു നല്ല പച്ചക്കറിയാണ്.

തക്കാളി
തക്കാളിയില്‍ മധുരവും കൊഴുപ്പുമെല്ലാം തീരെ കുറവാണ്. ഡയബെറ്റിസുള്ളവര്ക്കു കഴിയ്ക്കാവുന്ന ഒന്ന്.

ഗ്രേപ്ഫ്രൂട്
ഗ്രേപ്ഫ്രൂട് മധുരം അടങ്ങാത്ത ഒരു ഫലവര്‍ഗമാണ്. ഇതില്‍ വൈറ്റമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്.

അവോക്കാഡോ
അവോക്കാഡോ അഥവാ ബട്ടര്‍ ഫ്രൂട്ട് വൈറ്റമിന്‍ ഇ, എ, കെ, ബി6 എന്നിവ അടങ്ങിയതാണ്. മധുരം മാത്രമല്ല, കൊഴുപ്പും തീരെ കുറവ്.

പപ്പായ
പപ്പായയും പ്രമേഹരോഗികള്‍ക്കു കഴിയ്ക്കാവുന്ന ഒന്നുതന്നെ. ഇതില്‍ മധുരവും കൊഴുപ്പുമെല്ലാം തീരെ കുറവാണ്.



Click it and Unblock the Notifications
