Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
പ്രമേഹരോഗികള്‍ക്ക് നോമ്പെടുക്കാമോ..?
പ്രമേഹരോഗമുള്ളവര്‍ വ്രതമനുഷ്ഠിക്കുമ്പോള്‍ കരുതലോടെയായിരിക്കണം. മിതാഹാരവും വ്യായാമവും പ്രമേഹരോഗ ചികിത്സയുടെ അടിസ്ഥാന കാര്യങ്ങളാണ്. സ്വാഭാവികമായും രോഗികള്‍ക്ക് വ്രതാനുഷ്ഠാനം നിര്‍ബന്ധമല്ലെങ്കിലും അതു കണക്കിലെടുക്കാതെ വിശ്വാസികള്‍ നോമ്പെടുക്കുന്നതായാണ് കാണുന്നത്. എന്നാല്‍ നോമ്പ് അനുഷ്ഠിക്കുന്ന വിശ്വാസികള്‍ പ്രമേഹ രോഗത്തിന് മരുന്ന് കഴിക്കുന്നവരാണെങ്കില്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുത്തേ മതിയാകൂ..
റംസാന് ഈന്തപ്പഴം കഴിയ്ക്കണം, എന്താണെന്നോ
ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും താഴ്ന്ന നിലയിലുള്ളവരും നോമ്പ് അനുഷ്ഠിക്കുന്നത് വളരെ ശ്രദ്ധിച്ചുവേണം. 79 ശതമാനം ടൈപ്പ്-2 പ്രമേഹക്കാരും, 43 ശതമാനം ടൈപ്പ്-1 പ്രമേഹക്കാരുമാണ്. അതുകൊണ്ടുതന്നെ വ്രതമനുഷ്ഠിക്കുന്ന പ്രമേഹരോഗികള്‍ അറിഞ്ഞിരിക്കേണ്ട ചിലകാര്യങ്ങള്‍ അറിഞ്ഞിരിക്കാം.

പഞ്ചസാര
14 മണിക്കൂറോളം ഭക്ഷണവും വെള്ളവും കഴിക്കാതിരിക്കുമ്പോള്‍ പ്രമേഹക്കാരില്‍ പഞ്ചസാരയുടെ അളവ് കുറയും. ഇത് ഹൈപ്പോഗൈഌസീമിയ എന്ന അവസ്ഥ ഉണ്ടാക്കും.

വ്രതമെടുക്കുമ്പോള്‍
പ്രമേഹം നിയന്ത്രണവിധേയമായ ടൈപ്പ്-2 രോഗികള്‍ വ്രതം അനുഷ്ഠിക്കുന്നതില്‍ കുഴപ്പമില്ല. എന്നാല്‍,വ്രതമെടുക്കുമ്പോള്‍ ചികിത്സ നിര്‍ത്തരുത്. ഡോക്ടറെ കണ്ട് പഞ്ചസാരയുടെ അളവ്, ബി.പി എന്നിവ പരിശോധിക്കണം.

പഞ്ചസാര കുറഞ്ഞാല്‍
പഞ്ചസാര കുറഞ്ഞുപോയാല്‍ ഉടന്‍ ഗ്ലൂക്കോസ് കഴിക്കുന്നതാണ് നല്ലത്. ഗ്ലൂക്കോസിനോടൊപ്പം അല്പം അരിയാഹാരവും കഴിക്കണം. ഗ്ലൂക്കോസില്ലെങ്കില് പഴജ്യൂസുകളോ, പഞ്ചസാരയോ ഉപയോഗിക്കാം.

ഷുഗര്‍ കൂടുന്നതും ശ്രദ്ധിക്കണം
പഞ്ചസാരയുടെ അളവ് കുറയുന്നതുപോലെ വര്‍ദ്ധിക്കുന്നതും നോമ്പുകാലത്ത് പ്രശ്നങ്ങളുണ്ടാക്കും. അമിതദാഹവും കൂടുതല്‍ മൂത്രം പോകുന്നതും ക്ഷീണവുമാണ് രോഗലക്ഷണങ്ങള്‍.

ഷുഗര്‍ കൂടുന്നതും ശ്രദ്ധിക്കണം
മരുന്നുകള്‍ കൃത്യമായി കഴിക്കുന്നതിലൂടെയും ധാരാളം വെള്ളം രാത്രിസമയത്ത് കുടിക്കുന്നതിലൂടെയും മധുരപലഹാരങ്ങള്‍ ഒഴിവാക്കിയും ഈ രോഗാവസ്ഥ തടയാന്‍ കഴിയും.

അമിതാഹാരം അപകടം
പ്രമേഹരോഗികള്‍ അമിതമായി ആഹാരം കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. കൂടുതല്‍ അന്നജമടങ്ങിയ ആഹാരങ്ങള്‍ കുറയ്ക്കണം. മധുരം പരമാവധി ഒഴിവാക്കുക.

കഴിക്കാവുന്നവ
ജലാംശം കൂടുതലുള്ള തണ്ണിമത്തന്, പ്ളം, മുന്തിരി, ഓറഞ്ച് എന്നിവ ധാരാളം കഴിക്കുക. കക്കിരിയും സാലഡും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

നോമ്പ് തുറക്കുമ്പോള്‍
ഒന്നോ രണ്ടോ മധുരം കുറഞ്ഞ ഈത്തപ്പഴം കഴിച്ച് നോമ്പ് തുറക്കുക. ഇളനീര് ജ്യൂസ് കുടിക്കുന്നതും നല്ലതാണ്.

ഭക്ഷണം ഉണ്ടാക്കുമ്പോള്‍
ഭക്ഷണമുണ്ടാക്കാന്‍ പൊരിക്കുന്നതിനുപകരം ബേക്കിങ്ങും ഗ്രില്ലിങ്ങും പരീക്ഷിക്കാവുന്നതാണ്. എണ്ണ ഉപയോഗിച്ചുള്ള പാചകം കുറക്കുക.

ഭക്ഷണം ഉണ്ടാക്കുമ്പോള്‍
വെണ്ണ, നെയ്യ്, ഉപ്പ് എന്നിവയും കുറക്കണം. പൂരി, സമൂസ, മസാലദോശ, പഴംപൊരി, പഴം നിറച്ചത്, ഉന്നക്കായ, ചട്ടിപ്പത്തിരി തുടങ്ങിയ മധുരപലഹാരങ്ങള്‍ പ്രമേഹരോഗികള്‍ ഒഴിവാക്കുന്നതാണ് നല്ലത്.

മുന്‍കരുതലുകള്‍
ഇടയ്ക്കിടെ ഗ്ലൂക്കോമീറ്റര്‍ ഉപയോഗിച്ച് സ്വയം രക്തപരിശോധന നടത്തുക.

മുന്‍കരുതലുകള്‍
വളരെയധികം ദാഹവും ക്ഷീണവും തോന്നുന്നുണ്ടെങ്കിലും ശ്രദ്ധിക്കേണ്ടതാണ്.

മുന്‍കരുതലുകള്‍
പഞ്ചസാരയുടെ അളവ് 70 mg/dl ന് താഴെയാണെങ്കില്‍ നോമ്പ് മുറിച്ച് ഗ്ലൂക്കോസോ, ഗ്ലൂക്കോസ് ഗുളികയോ, ജ്യൂസോ കഴിച്ച് താഴ്ന്ന പഞ്ചസാരയുടെ ,നില മെച്ചപ്പെടുത്താം.



Click it and Unblock the Notifications
