Latest Updates
-
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ -
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം!
പ്രമേഹം, ഇതിലൊക്കെ വാസ്തവുമുണ്ടോ?
പ്രമേഹം, ചില മിഥ്യാധാരണകള്‍
പ്രമേഹത്തെ പറ്റി പല മിഥ്യാധാരണകളുമുണ്ട്. ഇവ സത്യമാണെന്നും അല്ലെന്നു കരുതുന്നവരുമുണ്ട്.
പ്രമേഹത്തെ കുറിച്ചുള്ള ധാരണകള്‍ എന്താണെങ്കിലും ഇത് ഒരിക്കല്‍ വന്നാല്‍ ചികിത്സിച്ചു മാറ്റാന്‍ സാധിയ്ക്കില്ലെന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നു കരുതി ഇതിനെ നിയന്ത്രിയ്ക്കാനാവില്ലെന്നുമില്ല. കൃത്യമായ ചിട്ടകളോടെ പ്രമേഹം നിയന്ത്രിയ്ക്കാനാകും.
പ്രമേഹത്തെക്കുറിച്ചുള്ള മിഥ്യാധാരണകളെക്കുറിച്ചറിയൂ

പ്രമേഹം, ഇതിലൊക്കെ വാസ്തവുമുണ്ടോ ?
മധുരം കഴിയ്ക്കുന്നത് പ്രമേഹത്തിന് വഴിയൊരുക്കുമെന്നാണ് പൊതുവെയുള്ള ധാരണം. ഇതിന്റെ പേരില്‍ മധുരം പാടെ ഒഴിവാക്കുന്നവരുണ്ട്. മധുരം കഴിയ്ക്കുന്നതു കൊണ്ടു മാത്രം പ്രമേഹം വരില്ല. മധുരം കഴിയ്ക്കുകയും അതിനൊപ്പം അമിതമായ തടി, വ്യയാമമില്ലായ്മ തുടങ്ങിയവയും ചേരുമ്പോഴാണ് പ്രധാനമായും ഡയബെറ്റിസ് വരുന്നത്. ഇതിനേക്കാളുപരി പ്രധാനമായ ഒന്നാണ് പാരമ്പര്യം. തീരെ മധുരം കഴിയ്ക്കില്ലെന്ന കാരണം കൊണ്ട് പ്രമേഹം വന്നു കൂടെന്നില്ല.

പ്രമേഹം, ഇതിലൊക്കെ വാസ്തവുമുണ്ടോ ?
മധുരപലഹാരങ്ങളില്‍ നിന്നും പഞ്ചസാരയില്‍ നിന്നും മാത്രമെ പ്രമേഹം വരികയുള്ളൂവെന്ന ധാരണ ചിലര്‍ക്കെങ്കിലുമുണ്ട്. ഇത് തെറ്റിദ്ധാരണയാണ്. കുറഞ്ഞ തോതിലാണെങ്കിലും പഴവര്ഗങ്ങളില് നിന്നും ചോറ് പോലുള്ള ഭക്ഷണങ്ങളില്‍ നിന്നും പഞ്ചസാര ഉള്ളിലെത്തും. മധുരം അധികം ഉപയോഗിക്കാത്തയാളെങ്കിലും ധാരാളം ചോറുണ്ണുന്ന ശീലം പ്രമേഹം വരുത്തുമെന്നര്ത്ഥം.

പ്രമേഹം, ഇതിലൊക്കെ വാസ്തവുമുണ്ടോ ?
പ്രമേഹരോഗികള്‍ പൂര്‍ണമായും ചോറുണ്ണരുതെന്ന് അര്‍ത്ഥമില്ല. ഇതും പാകത്തിനു വേണം. കാരണം ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് കാര്‍ബോഹൈഡ്രേറ്റുകളും ആവശ്യമാണ്. ചോറ് മാത്രമായി പാചകം ചെയ്യാതെ പച്ചക്കറികള്‍, പരിപ്പ് തുടങ്ങിയവയ്ക്കൊപ്പം പാചകം ചെയ്യുന്നത് പ്രമേഹ സാധ്യത കുറയ്ക്കും.

പ്രമേഹം, ഇതിലൊക്കെ വാസ്തവുമുണ്ടോ ?
മെലിഞ്ഞിരിക്കുന്നവര്‍ക്ക് പ്രമേഹസാധ്യത കുറവാണെന്ന് പൊതുവെ കരുതും. ഇതു തെറ്റാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുള്ള വസ്തുതയാണ്. മെലിഞ്ഞവര്‍ ഇതിന്റെ പേരില്‍ വ്യായാമം ഒഴിവാക്കേണ്ടതില്ല.

പ്രമേഹം, ഇതിലൊക്കെ വാസ്തവുമുണ്ടോ ?
പ്രമേഹം പാരമ്പര്യമെങ്കില്‍ ഇത് വന്നിരിയ്ക്കുമെന്ന ധാരണയുമുണ്ട്. എന്നാല്‍ കൃത്യമായ മുന്തരുതലുകളെടുത്താല് ഇത് തടയാവുന്നതേയുള്ളൂ

പ്രമേഹം, ഇതിലൊക്കെ വാസ്തവുമുണ്ടോ ?
പ്രമേഹം മധുരവുമായും പാരമ്പര്യമായും മാത്രമേ വരികയുള്ളൂവെന്നു കരുതുന്നതും തെറ്റ്. മദ്യപാനം, പുകവലി, സ്ട്രെസ് തുടങ്ങിയവയെല്ലാം പ്രമേഹത്തിനു കാരണമാകാം.



Click it and Unblock the Notifications
