Latest Updates
-
ഓഗസ്റ്റ് 21 സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്, ശ്രദ്ധിക്കേണ്ടത് എന്ത്? -
ഓഗസ്റ്റ് 21: സർവാർത്ഥ സിദ്ധി, രവി യോഗം; ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ ഇരട്ടി നേട്ടം! -
ഡെങ്കിപ്പനി ഭീതി വേണ്ട; കൊതുകുനിവാരിണികൾ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സുരക്ഷിതരാകാം -
തിരുവോണം 2026: മഹാബലിയെ വരവേൽക്കാൻ ഒരുങ്ങുകയാണോ? പൂജയ്ക്കും സദ്യയ്ക്കും കൃത്യമായ സമയം ഇതാ -
ഓണം യാത്രയും ഷോപ്പിംഗും പ്ലാൻ ചെയ്യുന്നുണ്ടോ? ബുധൻ ചിങ്ങം രാശിയിലേക്ക് മാറുന്നത് ശ്രദ്ധിക്കുക -
ഓണത്തിന് സ്വർണം വാങ്ങിയോ? വീട്ടിൽ സുരക്ഷിതമായി സൂക്ഷിക്കാൻ വാസ്തുവും സുരക്ഷാ ടിപ്പുകളും ഇതാ -
ഓണസദ്യ വിളമ്പുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! വാസ്തു പ്രകാരം ഊണുമുറി ക്രമീകരിക്കേണ്ടത് എങ്ങനെ? -
ഓണം ബോണസ് കൈകാര്യം ചെയ്യാൻ 'വാലറ്റ് വാസ്തു'; ഈ ചെറിയ മാറ്റങ്ങൾ സാമ്പത്തിക അച്ചടക്കം നൽകും -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു നിയമങ്ങൾ ഇതാ -
ഓണത്തിന് വിരുന്നുകാർ വരുമ്പോൾ വീട് വാസ്തുപ്രകാരം ഒരുക്കാം; ഈ ചെറിയ മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും!
പ്രമേഹരോഗികള്‍ വ്യായാമം ചെയ്യുമ്പോള്‍.....
പ്രമേഹം ഏറെ വിഷമങ്ങള്‍ സൃഷ്ടിക്കുന്ന ഒരു രോഗമാണ്. രോഗികള്‍ക്ക് ആരോഗ്യകരവും സാധാരണവുമായ ജീവിതം നയിക്കുന്നതിനായി പതിവായി വ്യായാമങ്ങള്‍ ചെയ്യുന്നത് മിക്ക ഡോക്ടര്‍മാരും ശുപാര്‍ശ ചെയ്യാറുണ്ട്.
വ്യായാമം പല രീതിയില്‍ ഗുണകരമാകും, പ്രത്യേകിച്ച് ഇന്ത്യയിലെ മിക്ക കുട്ടികളും അമിതഭാരമുള്ളവരായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍. അമിതവണ്ണം പ്രമേഹത്തിനുള്ള ഒരു കാരണമാണ്. വ്യായാമവും പ്രമേഹവും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നും വ്യായാമം എങ്ങനെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കും എന്നും അറിയാന്‍ തുടര്‍ന്ന് വായിക്കുക.

വ്യായാമം ചെയ്യേണ്ടതിനുള്ള കാരണം എന്താണ്?
പ്രമേഹരോഗികള്‍ വ്യായാമം ചെയ്യാനായി പല കാരണങ്ങളുണ്ട്. ആദ്യത്തേത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും, രണ്ടാമത്തേത് ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തുകയുമാണ്. പതിവായി വ്യായാമം ചെയ്യുന്നത് ഹൃദയസംബന്ധമായ രോഗങ്ങള്‍ക്കുള്ള സാധ്യത കുറയ്ക്കും. എന്നാല്‍ ഏറ്റവും പ്രധാനമായി ടൈപ്പ് 2 പ്രമേഹത്തിന് വ്യായാമം വളരെ പ്രധാനപ്പെട്ടതാണ്. ഇത് ശരീരഭാരം നിയന്ത്രിക്കുന്നതിന് ഏറെ സഹായിക്കും.
വ്യായാമം ഇന്‍സുലിന്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും, രക്തസമ്മര്‍ദ്ദം കുറയ്ക്കുകയും, പഞ്ചസാരയുടെ തോതും, ചീത്ത കൊളസ്ട്രോളും നിയന്ത്രിക്കുകയും, ഇവയ്ക്കൊപ്പം പേശികളുടെ കരുത്ത് കൂട്ടുകയും ചെയ്യും.

ചെയ്യണ്ടുന്ന വ്യായാമങ്ങള്‍ ഏതൊക്കെയാണ്?
ദോഷകരമായ ജീവിതശൈലികളുമായി ബന്ധപ്പെട്ട രോഗങ്ങള്‍ തടയാന്‍ വ്യായാമങ്ങള്‍ സഹായിക്കും. ടൈപ്പ് 1 പ്രമേഹം ജനിതക തകരാറുകളാലും, ടൈപ്പ് 2 ദോഷകരമായ ജീവിതശൈലികളാലും ബാധിക്കുന്നതാണ്. മറ്റൊരു പ്രധാന കാരണം വ്യായാമങ്ങളുടെ കുറവാണ്. ഇക്കാരണത്താല്‍ വ്യായാമത്തിന് പ്രാധാന്യം നല്‍കുകയും മാരകമായ ഈ രോഗത്തെ തടയുകയും ചെയ്യുക.
വെയ്റ്റ് ട്രെയിനിങ്ങ്, സ്പ്രിന്റിങ്ങ്, കിക്ക്ബോക്സിങ്ങ് തുടങ്ങിയവ ചെയ്യാം. ഇവയ്ക്ക് പുറമേ കാര്‍ഡിയോ ട്രെയിനിങ്ങും നല്ലതാണ്.

വ്യായാമവും ഹൈപ്പോഗ്ലൈസീമിയയും
ഡോക്ടറെ കണ്ട ശേഷം വ്യായാമം ആരംഭിക്കുക. ഡോക്ടര്‍ അനുമതി നല്കിയാല് നിങ്ങള്‍ക്ക് മുന്നോട്ട് പോകാം. വ്യായാമത്തിനിടെ ക്ഷീണം, നെഞ്ചിടിപ്പ് വര്‍ദ്ധിക്കല്‍, വിയര്‍പ്പ് എന്നിവ സാധാരണയില്‍ കവിഞ്ഞ് കാണപ്പെട്ടാല്‍ പെട്ടന്ന് തന്നെ വ്യായാമം നിര്‍ത്തണം. എല്ലായ്പ്പോഴും വ്യായാമത്തിന് മുമ്പ് മതിയായ അളവില്‍ വെള്ളം കുടിക്കുകയും വേണം.

വ്യായാമങ്ങള്‍ക്കുള്ള ടിപ്സ്
വേദന അനുഭവപ്പെട്ടാല്‍ വ്യായാമങ്ങള്‍ പെട്ടന്ന് തന്നെ അവസാനിപ്പിക്കുക. പേശികള്‍ക്കും സന്ധികള്‍ക്കും പരുക്കേല്‍ക്കുന്നത് ശരീരത്തിന് കൂടുതല്‍ ദോഷം ചെയ്യും.

വ്യായാമങ്ങള്‍ക്കുള്ള ടിപ്സ്
വ്യായാമത്തിന് മുമ്പും ശേഷവും ബ്ലഡ് ഷുഗര്‍ നില രേഖപ്പെടുത്തുക.

വ്യായാമങ്ങള്‍ക്കുള്ള ടിപ്സ്
പഞ്ചസാരയുടെ അളവ് അപകടരമായ വിധത്തില്‍ താഴുന്നതായി കണ്ടാല്‍ ഉടന്‍ കഴിക്കാനായി ഒരു സ്നാക്സ് കയ്യില്‍ കരുതുക.

വ്യായാമങ്ങള്‍ക്കുള്ള ടിപ്സ്
സൗകര്യപ്രദമായ ഷൂ ധരിക്കുക.



Click it and Unblock the Notifications