Latest Updates
-
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്!
പ്രമേഹ സാധ്യത ഉയര്‍ത്തുന്ന 5 ശീലങ്ങള്‍
നമ്മുടെ ചില ശീലങ്ങള്‍ പ്രമേഹവും ഹൃദ്രോഗവും വരാനുള്ള സാധ്യത ഉയര്‍ത്തുന്നവയാണ്.ഇന്നത്തെ പരിഷ്കൃത സമൂഹത്തില്‍ സാധാരണ കാണപ്പെടുന്ന രോഗമായി മാറിയിരിക്കുകയാണ് പ്രമേഹം. പാരമ്പര്യമായിട്ട് മാത്രമല്ല അനാരോഗ്യകരമായ ജീവിതരീതി കൊണ്ടും
പ്രമേഹ സാധ്യത ഉയരാം. ഭക്ഷണശീലങ്ങള്‍ മാറ്റുന്നത് പ്രമേഹത്തെ പ്രതിരോധിക്കാനുള്ള മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ്.
പ്രമേഹത്തിന് കാരണമാകുന്ന ചില ശീലങ്ങള്‍

മധുര പാനീയങ്ങള്‍
മധുര പാനീയങ്ങളില്‍ ഉയര്‍ന്ന അളവില്‍ കലോറിയും പഞ്ചസാരയും അടങ്ങിയിരിക്കും. അതുകൊണ്ട് സോഡ, ബോട്ടിലില്‍ കിട്ടുന്ന പാനീയങ്ങള്‍ തുടങ്ങി പഞ്ചസാര ചേര്‍ത്ത പാനീയങ്ങള്‍ അധികം ഉപയോഗിക്കാതിരിക്കുക. പ്രമേഹത്തിനും പൊണ്ണത്തടിയ്ക്കുമുള്ള സാധ്യത കുറയ്ക്കാന്‍ ഇത് സഹായിക്കും.

താമസിച്ച് ഭക്ഷണം കഴിക്കുക
നിങ്ങള്‍ പതിവായി താമസിച്ച് ഭക്ഷണം കഴിക്കുന്ന ആളാണോ? പ്രമേഹത്തിലേക്ക് നയിക്കുന്ന അനാരോഗ്യകരമായ ശീലങ്ങളില്‍ ഒന്നാണിത്. താമസിച്ച് ഭക്ഷണം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കുകയും പ്രമേഹ സാധ്യത ഉയര്‍ത്തുകയും ചെയ്യും.

ഫൈബറിന്റെ ആഭാവം
ഫൈബര്‍ അടങ്ങിയ ഭക്ഷണം തീരെ കഴിക്കാതിരിക്കുന്നത് ദഹനത്തിന് ഹാനികരമാണ്. ഇത് ദഹനത്തെ തടസ്സപ്പെടുത്തുകയും പ്രമേഹ സാധ്യത ഉയര്‍ത്തുകയും ചെയ്യും.

അര്‍ധ രാത്രിയിലെ ലഘുഭക്ഷണം
രാത്രിയില്‍ ഉറക്കം ഇല്ലാതെ വെറുതെ ഇരിക്കുമ്പോള്‍ ഉയര്‍ന്ന കലോറിയുള്ള ഭക്ഷണങ്ങള്‍ കഴിക്കരുത്. പ്രമേഹത്തിലേക്ക് നയിക്കുന്ന കാരണങ്ങളില്‍ ഒന്നാണിത്.

സമ്മര്‍ദ്ദം
പാരമ്പര്യമായി പ്രമേഹം വരാനുള്ള സാധ്യത ഉണ്ടെങ്കില്‍ സമ്മര്‍ദ്ദം നിയന്ത്രണത്തിലാക്കണം. സമ്മര്‍ദ്ദത്തിന് കാരണമാകുന്ന കോര്‍ട്ടിസോള്‍ ഹോര്‍മോണ്‍ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കുമെന്നതിനാലാണിത്.



Click it and Unblock the Notifications
