Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
പ്രമേഹത്തിന്റെ പ്രാരംഭ ലക്ഷണങ്ങള്‍
പരിശോധനയില്‍ പ്രമേഹമില്ലെന്ന് കണ്ടെത്തിയതിന്റെ സമാധാനത്തിലാണോ നിങ്ങള്‍? എന്നാല്‍ നിങ്ങള്‍ക്ക് പ്രമേഹസാധ്യത ഉണ്ടെങ്കിലോ? രക്തത്തില്‍ പഞ്ചസാരയുടെ അളവ് സാധാരണയിലും ഉയര്‍ന്ന നിലയില്‍ വന്നാല്‍ നിങ്ങള്‍ക്ക് പ്രമേഹസാധ്യതയുണ്ടെന്ന് പറയാം. പക്ഷെ ഈ സമയത്തും പ്രമേഹം എന്ന് വിളിക്കാവുന്ന നിലയിലേക്ക് പഞ്ചസാരയുടെ അളവ് എത്തിയിട്ടുണ്ടാകില്ല.
ലോകമെമ്പാടുമുള്ള ബഹുഭൂരിപക്ഷം ആളുകളെയും ഈ പ്രശ്നം അലട്ടുന്നുണ്ട്. എന്നാല്‍ മിക്കവരും ഇതേക്കുറിച്ച് ബോധവാന്മാരല്ല.
പ്രമേഹസാധ്യതയ്ക്ക് പ്രത്യേത ലക്ഷണങ്ങളൊന്നുമില്ല. എന്നിരുന്നാലും ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്ക് പ്രമേഹം വരാന്‍ സാധ്യതയുണ്ടോ എന്ന് മനസ്സിലാക്കാന്‍ കഴിയും.

കുടുംബത്തിലെ പ്രമേഹം
നിങ്ങളുടെ കുടുംബത്തില്‍ ആര്‍ക്കെങ്കിലും പ്രമേഹം ഉണ്ടെങ്കിലോ നിങ്ങളുടെ ജീവിതശൈലി കഠിനാധ്വാനം ആവശ്യമില്ലാത്തത് ആണെങ്കിലോ, നിങ്ങള്‍ക്ക് പ്രമേഹം വരാനുള്ള സാധ്യത വളരെ കൂടുതലായിരിക്കും. 45 വയസ്സില്‍ കൂടുതല്‍ പ്രായമുണ്ടാവുക, ഏഷ്യന്‍- ആഫ്രിക്കന്‍- സ്പാനിഷ് പശ്ചാത്തലം ഇവയും പ്രമേഹ സാധ്യത വര്‍ദ്ധിപ്പിക്കും.

പൊണ്ണത്തടി
പൊണ്ണത്തടി പ്രമേഹത്തിന് കാരണമാകുന്ന പ്രധാന ഘടകങ്ങളില്‍ ഒന്നാണ്. നിങ്ങളുടെ ബോഡി മാസ് ഇന്‍ഡക്സ് 25ല്‍ കൂടുതലാണെങ്കില്‍ രക്തത്തില്‍ പഞ്ചസാരയുടെ അളവും കൂടുതലായിരിക്കും. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഉയര്‍ന്ന കൊളസ്ട്രോള്‍, ഹൃദ്രോഗം തുടങ്ങിയവയ്ക്കും പൊണ്ണത്തടി കാരണമാകാറുണ്ട്.

പ്രമേഹത്തിന്റെ ലക്ഷണങ്ങള്‍
പ്രമേഹസാധ്യതയുള്ള ബഹുഭൂരിപക്ഷം പേരിലും അതിന്റെ ഒരു ലക്ഷണവും പ്രകടമായിരിക്കില്ല. എന്നിരുന്നാലും രക്തത്തില്‍ പഞ്ചസാരയുടെ അളവ് ഉയരുമ്പോള്‍ ഇവരില്‍ അകാരണമായ ക്ഷീണം, വല്ലാത്ത ദാഹം, അടിയ്ക്കടി മൂത്രമൊഴിക്കുക തുടങ്ങിയ ലക്ഷണങ്ങള്‍ കാണാറുണ്ട്.

കറുത്തപാടുകള്‍
പ്രമേഹ സാധ്യതയുള്ളവരില്‍ സാധാരണയായി കാണ്ടുവരുന്ന ഒരു ത്വക്ക് രോഗമാണ് അക്കാന്തോസിസ് നീഗ്രിക്കന്സ്. ചില ശരീരഭാഗങ്ങളിലെ ചര്‍മ്മം ചുളുങ്ങി തടിച്ച കറുത്തപാടുകള്‍ പ്രത്യക്ഷപ്പെടുന്നതാണ് ഈ രോഗം. കഴുത്തിന് പിറകില്‍, കൈമുട്ടിന് അകത്ത്, കാല്‍മുട്ടുകള്‍ക്ക് പിന്നില്‍, സന്ധികള്‍ എന്നിവിടങ്ങളിലാണ് പാടുകള്‍ പ്രത്യക്ഷപ്പെടാറുള്ളത്.

ഉറക്കമില്ലായ്മ
ഉറക്കമില്ലെന്ന് നിങ്ങള്‍ എപ്പോഴും പറയാറുണ്ടോ? എങ്കില്‍ നിങ്ങള്‍ക്ക് പ്രമേഹ സാധ്യത കൂടുതലായിരിക്കാന്‍ ഇടയുണ്ട്. പതിവായി രാത്രിയില്‍ ആറുമണിക്കൂറില്‍ കുറച്ച് ഉറങ്ങുന്നവര്‍ക്ക് പ്രമേഹം വരാനുള്ള സാധ്യത താരതമ്യേന കൂടുതലാണെന്ന് പഠനങ്ങളിലും കണ്ടെത്തിയിട്ടുണ്ട്. ഹോര്‍മോണുകള്‍, നാഡീവ്യവസ്ഥ, ഉറക്കമില്ലായ്മ എന്നിവ തമ്മിലുള്ള ബന്ധത്തിന്റെ ഫലമായിട്ടാകാം പ്രമേഹ സാധ്യത വര്‍ദ്ധിക്കുന്നത്.



Click it and Unblock the Notifications
