Latest Updates
-
ഗണേഷ് ചതുർത്ഥി 2026: ചന്ദ്രനെ കണ്ടാൽ ദോഷം? വിവിധ നഗരങ്ങളിലെ ഒഴിവാക്കേണ്ട സമയം ഇതാ -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ ഇന്ന് കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർ ഈ വഴികൾ ഒഴിവാക്കുക! -
2026 സെപ്റ്റംബർ 12: ഇന്നത്തെ ശുഭയോഗങ്ങൾ ഇല്ല, ത്രിപുഷ്കര യോഗം മാത്രം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഗണേശചതുർത്ഥി ദർശനം: വിയർപ്പിലും മേക്കപ്പ് മങ്ങാതെ തിളങ്ങാൻ ഈ സ്കിൻകെയർ ടിപ്പുകൾ പരീക്ഷിക്കൂ -
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ!
സ്ത്രീകളിലെ പ്രമേഹലക്ഷണങ്ങള്‍ തിരിച്ചറിയൂ
പ്രമേഹം സ്ത്രീ പുരുഷ ഭേദമില്ലാതെ വരുന്ന ഒരു അസുഖമാണ്. ഒരിക്കല്‍ വന്നു പോയാല്‍ പിന്നെ മാറില്ലെന്നൊരു ദോഷം കൂടിയുള്ള രോഗം.
ടൈപ്പ് വണ്‍, ടൈപ്പ് 2 പ്രമേഹങ്ങളല്ലാതെ സ്ത്രീകള്‍ക്ക് മൂന്നാമതൊരു തരം പ്രമേഹത്തിനു കൂടി സാധ്യതയുണ്ട്. ഗര്‍ഭകാലത്തു വരുന്ന പ്രമേഹം.
സ്ത്രീകളിലെയും പുരുഷന്മാരിലേയും പ്രമേഹലക്ഷണങ്ങള്‍ പലപ്പോഴും വ്യത്യസ്തങ്ങളായിരിയ്ക്കും. സ്ത്രീകളിലെ ചില പ്രമേഹലക്ഷണങ്ങളെക്കുറിച്ചറിയൂ,

തൂക്കം
ശരീരഭാരത്തിലുണ്ടാകുന്ന വ്യത്യാസം സ്ത്രീകളില്‍ കണ്ടുവരുന്ന ഒരു പ്രധാന പ്രമേഹലക്ഷണമാണ്. പെട്ടെന്നു തൂക്കം കൂടുകയോ കുറയുകയോ ചെയ്യുന്നത് പ്രമേഹലക്ഷണവുമാകാം.

ദാഹം
വല്ലാതെ ദാഹം തോന്നുന്നതാണ് മറ്റൊരു ലക്ഷണം. എത്ര വെള്ളം കുടിച്ചാലും ദാഹം മാറാത്ത ഒരു തോന്നലുണ്ടാവുകയും ചെയ്യും.

ക്ഷീണം
പ്രമേഹബാധിതരായ സ്ത്രീകള്‍ക്ക് പെട്ടെന്ന് ക്ഷീണം തോന്നുന്നതും സാധാരണം. ജോലി ചെയ്യാന്‍ പോലുമാകാത്ത വിധത്തില്‍ ചിലപ്പോള്‍ ക്ഷീണം തോന്നിയേക്കാം. ജോലികള്‍ ഒന്നും ചെയ്തില്ലെങ്കിലും ചിലപ്പോള്‍ ക്ഷീണം വന്നേക്കാം.

മൂത്രശങ്ക
എപ്പോഴും മൂത്രശങ്ക തോന്നുന്നതാണ് മറ്റൊരു ലക്ഷണം. രക്തത്തിലെ ഗ്ലൂക്കോസ് തോതിലുണ്ടാകുന്ന വ്യത്യാസമാണ് ഇതിനുള്ള പ്രധാന കാരണം.

മുറിവുകള്‍ ഉണങ്ങാന്‍ താമസം
മുറിവുകള്‍ ഉണങ്ങാന്‍ താമസം നേരിടുന്നതും സ്ത്രീകളിലെ പ്രമേഹം കണ്ടെത്താന്‍ സഹായിക്കുന്ന ഒരു ലക്ഷണം തന്നെയാണ്.



Click it and Unblock the Notifications
