Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
പ്രമേഹമെങ്കില്‍ മധുരക്കിഴങ്ങു കഴിയ്ക്കാമോ?
പ്രമേഹരോഗികള്‍ക്ക് പല ഭക്ഷണങ്ങളും വര്‍ജ്യമാണ്. പ്രത്യേകിച്ചു മധുരമുള്ള പലതും. മധുരം മാത്രമല്ല, സ്റ്റാര്‍ച്ച് കലര്‍ന്ന ആഹാരങ്ങളും പ്രമേഹരോഗികള്‍ക്കു നല്ലതല്ലെന്നു പറയും.
കിഴങ്ങിനത്തില് പെട്ടതും മധുരമുള്ളതുമായ ഒന്നാണ് മധുരക്കിഴങ്ങ്. ഇതിന് ആരോഗ്യഗുണങ്ങള്‍ ഏറെയുണ്ട്. എന്നാല്‍ ഇത് പ്രമേഹമുള്ളവര്‍ കഴിയ്ക്കാമാ എന്നതിനെ കുറിച്ചു സംശയവുമുണ്ടാകും.

മധുരക്കിഴങ്ങ് പ്രമേരോഗികള്ക്ക് വര്ജ്യമല്ലെന്നതാണ് വാസ്തവം. ഇതിനൊരു കാരണമായി പറയാവുന്നത് മധുരമുണ്ടെങ്കിലും ഇതിലെ ഗ്ലൈസമിക് ഇന്‍ഡെക്സ് കുറവാണെന്നതാണ്. ഇതുകൊണ്ടുതന്നെ ഇവ രക്തത്തിലെ ഗ്ലൂക്കോസ് തോത് ഉയര്ത്തുന്നുമില്ല. എന്നാല്‍ ഇവ കൂടുതല്‍ കഴിയ്ക്കരുതെന്നതു പ്രധാനം.
മറ്റൊരു കാരണം മധുരക്കിഴങ്ങില്‍ മഗ്നീഷ്യം, പൊട്ടാസ്യം, വൈറ്റമിന്‍ സി, ബീറ്റാകരോട്ടിന്‍, നാരുകള്‍ എ്ന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ പ്രമേഹരോഗികള്‍ക്കു ഗുണകരമാണ്.

പ്രമേഹരോഗികള്‍ക്ക് ആവശ്യമുള്ള കാര്‍ബോഹൈഡ്രേറ്റും മധുരക്കിഴങ്ങില്‍ നിന്നും ലഭിയ്ക്കും. കുറഞ്ഞ ഗ്ലൈസമിക് ഇന്ഡെക്സോടു കൂടിയ കാര്‍ബോഹൈഡ്രേറ്റുകളാണ് മധുരക്കിഴങ്ങിലുള്ളതെന്നതും ഗുണകരമാണ്.
ഇവ പാകം ചെയ്യുന്ന രീതിയും പ്രധാനമാണ്. ഇത് ആവി കയറ്റി കഴിയ്ക്കുകയോ പുഴുങ്ങിക്കഴിയ്ക്കുകയോ ചെയ്യുന്നതാണ് ഏറെ നല്ലതാണ്. ഇവ വറുത്തു കഴിയ്ക്കാന്‍ താല്പര്യപ്പെടുന്നവരുണ്ട്. പ്രമേഹരോഗികള്‍ ഈ രീതി കഴിവതും ഒഴിവാക്കുക. വറുത്ത കഴിയ്ക്കണമെങ്കില്‍ തൊലിയോടു കൂടി മാത്രം വറുത്തു കഴിയ്ക്കുക.

മിതമായ അളവില്‍ ആരോഗ്യകരമായ പാചകരീതിയില്‍ പ്രമേഹരോഗികള്‍ക്കു കഴിയ്ക്കാവുന്ന അപൂര്‍വം ചില കിഴങ്ങിനങ്ങളില്‍ ഒന്നാണ് മധുരക്കിഴങ്ങ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
