For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അസിഡിറ്റി കുറയ്ക്കാം

|

വയറ്റിലെ ഗ്യാസും അസിഡിറ്റിയുമെല്ലാം മിക്കവാറും പേര്‍ നേരിടേണ്ടി വരുന്ന പ്രശ്‌നമാണ്. ഇത് ശരീരത്തിന്റെ ആകെയുള്ള അസ്വസ്ഥതയ്ക്കും വഴിയൊരുക്കും.

പലപ്പോഴും ഗ്യാസിനും അസിഡിറ്റിയിക്കുമെല്ലാം ഇടയാക്കുന്നത് ജീവിതരീതികളും ഭക്ഷണശൈലികളുമാണ്. ഇതിനു പുറമെ ചില മരുന്നകളുടെ ഉപയോഗവും അസിഡിറ്റി പ്രശ്‌നങ്ങള്‍ക്ക് ഇട വരുത്തും.

വയറ്റിലുണ്ടാകുന്ന ആസിഡാണ് അസിഡിറ്റിയ്ക്ക്് ഇട വരുത്തുന്നത്. വയറ്റിലെ ആസിഡുണ്ടാകുന്നത് തടയുന്നതാണ് അസിഡിറ്റി തടയാനുള്ള വഴി. ഇതിനുള്ള ചില വഴികള്‍ എന്തെന്നറിയൂ,

ഭക്ഷണശീലം

ഭക്ഷണശീലം

ഭക്ഷണശീലങ്ങളാണ് പലപ്പോഴും അസിഡിറ്റിയ്ക്ക് ഇട വരുത്തുന്നത്. അധിക ഭക്ഷണവും സമയത്തിന് ഭക്ഷണം കഴിയ്ക്കാത്തതും വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളും അസിഡിറ്റിയ്ക്ക് ഇട വരുത്തും. ഇത്തരം ശീലങ്ങള്‍ ഒഴിവാക്കുക.

വെള്ളം

വെള്ളം

വെള്ളം കുടിയ്ക്കുന്നത് വയറ്റിലെ അസിഡിറ്റി കുറയ്ക്കാനുള്ള ഒരു വഴിയാണ്. ഇത് വയറ്റിലെ ആസിഡിനെ കുറയ്ക്കുന്നു.

ദഹനം

ദഹനം

ദഹിയ്ക്കുവാന്‍ പ്രയാസമുള്ള ഭക്ഷണങ്ങളാണ് പലപ്പോഴും അസിഡിറ്റിയ്ക്ക് കാരണമാകാറ്. ഇത്തരം ഭക്ഷണശീലങ്ങള്‍ കുറയ്ക്കുക.

മസാല

മസാല

അധികം മസാലയും ഉപ്പുമെല്ലാം അസിഡിറ്റിയ്ക്കു വഴിയൊരുക്കും. ഇത്തരം ചേരുവകള്‍ പാകത്തിനു മാത്രം ഉപയോഗിക്കുക.

പുകവലി, മദ്യപാനം

പുകവലി, മദ്യപാനം

പുകവലി, മദ്യപാനം തുടങ്ങിയവ വയറ്റിലെ ആസിഡിന്റെ അളവു വര്‍ദ്ധിപ്പിയ്ക്കുന്ന ഘടകങ്ങളാണ്. ഇത്തരം ശീലങ്ങള്‍ ഉപേക്ഷിയ്ക്കുക.

തൈര്

തൈര്

തണുത്ത പാല്‍, തൈര് എന്നിവ കഴിയ്ക്കുന്നത് വയറ്റിലെ ആസിഡിന്റെ അളവ് കുറയ്ക്കും.

പുതിന

പുതിന

പുതിനയില ചവയ്ക്കുന്നത് വയറ്റിലെ ആസിഡിന്റെ അളവു കുറയ്ക്കും. ഇത് ദഹനത്തെ സഹായിക്കുകയും ചെയ്യും.

വായു

വായു

ഭക്ഷണം കഴിയ്ക്കുമ്പോള്‍ അധികം വായു വയറ്റിലെത്താത്ത രീതിയില്‍ ഭക്ഷണം കഴിയ്ക്കുക. ഇത് വയറ്റിലെ അസിഡിറ്റി കുറയ്ക്കും.

വ്യായാമങ്ങള്‍

വ്യായാമങ്ങള്‍

വ്യായാമങ്ങള്‍ ചെയ്യുന്നത് വയറ്റിലെ അസിഡിറ്റി കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു ഘടകമാണ്.

Story first published: Thursday, November 21, 2013, 10:23 [IST]
X
Desktop Bottom Promotion