Latest Updates
-
ശുക്രൻ ചോതി നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭയോഗവും അഭിജിത്ത് മുഹൂർത്തവും; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
ഗണേശ ചതുർത്ഥി 2026: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
2026 സെപ്റ്റംബർ 11 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ നക്ഷത്രം ഇതിലുണ്ടോ? -
ഇന്നത്തെ രാശിഫലം: 12 രാശിക്കും കരിയറും പ്രണയവും എങ്ങനെ? അറിയാം ഈ കാര്യങ്ങൾ -
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ്
പ്രമേഹം തടയുന്ന ഭക്ഷണങ്ങള്‍
നിശബ്ദനായ കൊലയാളിയാണ് പ്രമേഹം. ആരോഗ്യപൂര്‍ണ്ണമായ ഒരു ജീവിതമാണ് ലക്ഷ്യമെങ്കില്‍ പ്രമേഹത്തിനെതിരെ മുന്‍കരുതലുകളും, നിയന്ത്രണമാര്‍ഗ്ഗങ്ങളും പിന്തുടരേണ്ടതുണ്ട്. നിങ്ങളൊരു പ്രമേഹബാധിതനായി മാറിയാല്‍ മനസില്‍ കൊണ്ടനടക്കേണ്ടുന്ന മന്ത്രം 'ആരോഗ്യകരമായ ജീവിതത്തിനായി - ആരോഗ്യകരമായ ഭക്ഷണക്രമം , കൂടെ വ്യായാമങ്ങളും' എന്നതായിരിക്കണം. പ്രമേഹത്തെ വരുതിക്ക് നിര്‍ത്താനുള്ള ഏക മാര്‍ഗ്ഗം ഭക്ഷണത്തിലുള്ള നിയന്ത്രണമാണ്.
ഓരോ ആറു സെക്കന്‍ഡിലും ഒരു പ്രമേഹരോഗി മരിക്കുന്നു എന്നാണ് കണക്ക്. പ്രമേഹരോഗികളുടെ എണ്ണത്തില്‍ വന്‍ വളര്‍ച്ചയാണ് ഇപ്പോള്‍ കാണുന്നത്. അതിനാല്‍ തന്നെ പ്രമേഹത്തെ തടയാനുള്ള മാര്‍ഗ്ഗങ്ങളും കണ്ടെത്തേണ്ടതുണ്ട്. ഇക്കാര്യത്തില്‍ ജനങ്ങളെ ബോധവത്കരിക്കാനായാണ് ലോകമെങ്ങും പ്രമേഹദിനം ആചരിക്കുന്നത്. പ്രമേഹത്തിന് പ്രധാന കാരണങ്ങളാകുന്നത് അമിതവണ്ണവും, ജീവിതശൈലികളുമാണ്. അതിനാല്‍ തന്നെ ഇക്കാര്യങ്ങളില്‍ മുന്‍കരുതലുകള്‍ ആവശ്യമാണ്. പ്രമേഹത്തെ ചെറുക്കാന്‍ അത്ഭുതകരമായ കഴിവുകളുള്ള ചില ഭക്ഷണങ്ങളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

1. ആപ്പിള്‍
ദിവസേന ഒരു ആപ്പിള്‍ കഴിച്ചാല്‍ ഡോക്ടറെ അകറ്റി നിര്‍ത്താം എന്ന ചൊല്ല് പ്രമേഹത്തെ സംബന്ധിച്ച് ശരിയാണ്. കുറഞ്ഞ കലോറിയും, ഫൈബറുകളുടെ കൂടിയ സാന്നിധ്യവുമുള്ള ആപ്പിള്‍ പ്രമേഹരോഗികള്‍ക്ക് ഏറെ അനുയോജ്യമാണ്. അവ തോല് കളയാതെ തന്നെ കഴിക്കുന്നതാണ് നല്ലത്.

2. മത്സ്യം
മത്സ്യങ്ങളിലടങ്ങിയ ഒമേഗ 3 ഫാറ്റി ആസിഡുകള്‍ പ്രമേഹത്തെ തടയാന്‍ സഹായിക്കും. ചെമ്പല്ലി, മത്തി തുടങ്ങിയവയൊക്കെ രുചികരവും എന്നാല്‍ ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കുന്നവയുമാണ്.

3. പച്ചക്കറികള്‍
പ്രമേഹത്തെ ചെറുക്കാനുള്ള പ്രധാനപ്പെട്ട ഒരു മാര്‍ഗ്ഗമാണ് പച്ചക്കറികള്‍ ധാരാളമായി കഴിക്കുക എന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണവിധേയമാക്കാന്‍ പച്ചക്കറികള്‍ ധാരാളം കഴിക്കണം. കാഴ്ചത്തകരാറുണ്ടാക്കുന്ന രോഗമാണ് പ്രമേഹം. ഇതിനെ മറികടക്കാന്‍ വിറ്റാമിന്‍ ബി, സി എന്നിവ അടങ്ങിയ പച്ചക്കറികള്‍ കഴിക്കാന്‍ ശ്രദ്ധിക്കുക

4. ഓട്ട്സ്
പ്രമേഹരോഗത്തെ നിയന്ത്രിക്കാന്‍ ഉത്തമമായതാണ് പ്രഭാത ഭക്ഷണമായി ഓട്ട്സ് കഴിക്കുന്നത്. ഫൈബര്‍ ധാരാളമായി അടങ്ങിയ ഓട്ട്സിലെ കാര്‍ബോ ഹൈഡ്രേറ്റ്സ് രക്തത്തിലേക്ക് ചേരാന്‍ ഏറെ സമയം ആവശ്യമാണ്. അക്കാരണത്താല്‍ രാവിലെ ഓട്ട്സ് കഴിക്കുന്നത് ശീലമാക്കുക.

5. ചായ
നിങ്ങളൊരു ചായ പ്രേമിയാണെങ്കില്‍ നല്ലതാണ് . ചായയില്‍ അടങ്ങിയിരിക്കുന്ന ടാനിന്, കാറ്റെചിന്‍ എന്നിവ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാന്‍ സഹായിക്കും. അക്കാരണത്താല്‍ ചായകുടി ഒരു ശീലമാക്കാന്‍ മടിക്കേണ്ട.

6. പഴങ്ങള്‍
പ്രമേഹരോഗചികിത്സയില്‍ പഴങ്ങള്‍ പ്രധാനപ്പെട്ടവയാണ്. വിറ്റാമിന്‍ സി അടങ്ങിയ നാരങ്ങ വര്‍ഗ്ഗത്തില്‍ പെട്ട പഴങ്ങള്‍ കഴിക്കുക. ഇവയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകള്‍ ശരീരത്തിലെ ദോഷകരമായ സ്വതന്ത്രമായ മൂലകങ്ങളെ ചെറുക്കാന്‍ കരുത്ത് നല്‍കും.

7. കാരറ്റ്
ബീറ്റ കരോട്ടിന്‍ സമൃദ്ധമായി അടങ്ങിയതാണ് കാരറ്റ്. ഇത് പ്രമേഹത്തെ ചെറുക്കാന്‍ സഹായിക്കുന്നതിനൊപ്പം രക്തത്തിലെ പഞ്ചസാരയുടെ അളവും കുറയ്ക്കും. രാവിലെ നടക്കാനിറങ്ങുമ്പോള്‍ ഒരു കാരറ്റ് കൂടി കഴിക്കുന്നത് ശീലമാക്കുക.

8. ഒലിവ് ഓയില്‍
പ്രമേഹത്തെ ചെറുക്കാന്‍ സഹായിക്കുന്ന ഘടകങ്ങള്‍ ഒലിവ് ഓയിലില്‍ അടങ്ങിയിട്ടുണ്ട്. ഇതിലെ ആരോഗ്യകരമായ കൊഴുപ്പ് ഇന്‍സുലിനെ ശക്തിപ്പെടുത്തും. ഭക്ഷണം രുചികരമാക്കാനും ഒലിവ് ഓയില്‍ ഉപയോഗിക്കാം.

9. പരിപ്പ് വര്‍ഗ്ഗങ്ങള്‍
പ്രമേഹരോഗികള്‍ പരിപ്പ് വര്‍ഗ്ഗങ്ങള്‍ ആഹാരത്തിന്റെ ഭാഗമാക്കണം. ഇവ ആരോഗ്യത്തിന് അനുയോജ്യമാണെന്ന് മാത്രമല്ല ഹൃദയസംബന്ധമായ പ്രശ്നങ്ങളും തടയും. ഫൈബറും, പ്രോട്ടീനുകളും ഇവയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.

10. ഫൈറ്റോ ന്യൂട്രീനുകള്‍
പയര്‍ വര്‍ഗ്ഗങ്ങളില്‍ ഫൈറ്റോ ന്യൂട്രിയന്റുകള്‍ അടങ്ങിയിട്ടുണ്ട്. കുതിര്‍ത്തതും, ചുട്ടെടുത്തതുമായ പയര്‍ വര്‍ഗ്ഗങ്ങള്‍ ഏറെ പ്രോട്ടീന്‍ അടങ്ങിയവയാണ്. രുചികരവും, ആരോഗ്യകരവുമായ ഇവയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.



Click it and Unblock the Notifications
