Latest Updates
-
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; അതിരാവിലെ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ ലളിതമായ വ്യായാമങ്ങൾ പരീക്ഷിക്കൂ! -
കടുത്ത ചൂടിൽ ചർമ്മം കരിവാളിക്കുമോ? യുവി രശ്മികളിൽ നിന്ന് രക്ഷനേടാൻ ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ -
കങ്കണയുടെ വയറിലെ കൊഴുപ്പ് അലിഞ്ഞുപോയി! ആ ഫിറ്റ്നസ് രഹസ്യം ഇതാണ് -
മിഥുനത്തിലേക്ക് ശുക്രൻ: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ സാമ്പത്തിക നേട്ടവും പ്രണയ സാഫല്യവും! -
സർവാർത്ഥ സിദ്ധി യോഗം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ ആഗ്രഹിക്കുന്നവർ ഈ സമയം നഷ്ടപ്പെടുത്തരുത്! -
മെയ് 8: ഈ 4 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും; ധനവും പ്രണയവും തേടിയെത്തും! -
കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ: 2026 മെയ് 8-ലെ സമ്പൂർണ്ണ നക്ഷത്രഫലം, നിങ്ങളുടെ നക്ഷത്രത്തിന് ഇന്ന് എന്ത് സംഭവിക്കും? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ലോട്ടറി അടിച്ചതുപോലെ; പണവും ഭാഗ്യവും കൂടെയുണ്ടാകും! -
കരിയറിൽ വൻ കുതിച്ചുചാട്ടം, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം: 2026 മെയ് 7 രാശിഫലം -
മെയ് 8-ന് നൈക്കയിൽ വൻ ഓഫറുകൾ; കത്തുന്ന വെയിലിൽ ചർമ്മം സംരക്ഷിക്കാൻ ഈ സ്കിൻകെയർ ഡീലുകൾ മിസ്സാക്കരുത്!
പ്രമേഹ ലക്ഷണങ്ങള്‍ തിരിച്ചറിയൂ
രക്തത്തിലെ പഞ്ചസാരയുടെ അളവ് അമിതമായി വര്‍ദ്ധിക്കുന്നത് മൂലമുണ്ടാകുന്ന രോഗമാണ് പ്രമേഹം. മറ്റനേകം ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നതിനൊപ്പം ജീവിതകാലം മുഴുവനും ഇത് നീണ്ടുനില്‍ക്കാം.
പ്രമേഹത്തെ കീഴടക്കാനുള്ള മാര്‍ഗ്ഗം അത് ആരംഭത്തില്‍ തന്നെ തിരിച്ചറിയുകയും ആവശ്യമായ മുന്‍കരുതലെടുക്കുകയുമാണ്. പ്രമേഹത്തിന്റെ സാന്നിധ്യം മനസിലാക്കാന്‍ സഹായിക്കുന്ന ലക്ഷണങ്ങളാണ് ഇവിടെ പറയുന്നത്.

ഇടക്കിടെയുള്ള മൂത്രമൊഴിക്കല്‍
ഇടക്കിടെ മൂത്രമൊഴിക്കാനുള്ള തോന്നല്‍ പ്രമേഹം മൂലമാകാം. രക്തത്തിലെ പഞ്ചസാരയിലുള്ള വര്‍ദ്ധനവ് രോഗം രൂക്ഷമാക്കും. ഇത് രക്തത്തിലെ ദ്രവങ്ങളുടെ അളവ് കൂട്ടുകയും കിഡ്നിയില്‍ കൂടുതല്‍ സമ്മര്‍ദ്ധത്തിന് കാരണമാവുകയും ചെയ്യും. ഇതോടൊപ്പമാണ് അമിതമായ മൂത്രവും ഉണ്ടാവുക.

വര്‍ദ്ധിച്ച ദാഹം
പ്രമേഹമുള്ളവര്‍ക്ക് സദാസമയവും ദാഹം തോന്നും. ശരീരത്തില്‍ നിന്ന് ജലാംശം നഷ്ടപ്പെടുന്നതിനാലാണ് ദാഹം വര്‍ദ്ധിക്കുന്നത്. അമിതമായ ദാഹവും, മൂത്രമൊഴിക്കലും പ്രമേഹത്തിന്റെ വ്യക്തമായ സൂചനയാണ്.

മങ്ങിയ കാഴ്ച
രക്തത്തിലും, കണ്ണിലെ കോശങ്ങളിലും അമിതമായി ഗ്ലൂക്കോസ് അടങ്ങിയ ദ്രവങ്ങള്‍ സമ്മര്ദ്ധമുണ്ടാക്കുന്നതിനാല് കാഴ്ചയില്‍ മങ്ങല്‍ അനുഭവപ്പെടാം. കാഴ്ച കേന്ദ്രീകരിക്കുന്നതിന് പ്രയാസവും നേരിടാം. പ്രമേഹം ചികിത്സിക്കാതിരുന്നാല്‍ കാഴ്ച വരെ നഷ്ടപ്പെടാം.

ഭാരക്കുറവ്
ടൈപ്പ് 1 പ്രമേഹത്തിന്റെ പ്രധാന ലക്ഷണമാണ് ഭാരം കുറയല്‍. കൊഴുപ്പടങ്ങിയ കോശങ്ങളെ ശരീരം നശിപ്പിക്കുന്നതിനാല്‍ ആവശ്യത്തിന് ഗ്ലൂക്കോസ് കിട്ടാതെ വരുന്നതിനാലാണ് ശരീരഭാരം കുറയുന്നത്.

ക്ഷീണം
ശരീരത്തിന് ആവശ്യമായ ഊര്‍ജ്ജം നല്കുന്ന പഞ്ചസാര ലഭിക്കാതെ വരുമ്പോള്‍ കടുത്ത ക്ഷീണം അനുഭവപ്പെടും. ഇന്‍സുലിന്‍ ഇല്ലാത്തതിനാല്‍ രക്തത്തില്‍ നിന്ന് ഗ്ലൂക്കോസ് സ്വീകരിക്കാന്‍ കോശങ്ങള്‍ക്ക് കരുത്ത് കുറയും.

വിരലുകള്‍ക്ക് തരിപ്പ്
രക്തത്തിലെ അമിതമായ പഞ്ചസാരയുടെ അളവ് നാഡീവ്യവസ്ഥയെ തകരാറിലാക്കും. ഏറെക്കാലത്തേക്ക് പ്രമേഹം കണ്ടെത്തപ്പെടാതിരുന്നാല് കൈവിരലുകള്‍ക്ക് തരിപ്പും, അല്ലെങ്കില്‍ കൈയ്യുടെ സ്പര്‍ശന ശേഷിയും നഷ്ടപ്പെടാം.

മുറിവുകള്‍ ഉണങ്ങാന്‍ താമസം
പ്രമേഹത്തിന്റെ ഏറ്റവും സാധാരണമായ അടയാളമാണ് മുറിവുകളും, ചതവുകളും ഉണങ്ങാനുള്ള കാലതാമസം. രക്തത്തിലെ പഞ്ചസാരയുടെ അമിതമായ അളവ് മൂലം ശരീരത്തിന്റെ പ്രതിരോധ ശേഷി കുറയുന്നു. കോശങ്ങളിലെ ജലാംശത്തിന്റെ സ്ഥിരതയില്ലായ്മയും മുറിവുകള്‍ ഉണങ്ങുന്നത് വൈകിപ്പിക്കും.

ചര്‍മ്മത്തിലെ വരള്‍ച്ച
വിയര്‍പ്പ് ഗ്രന്ഥികളുടെ ശരിയായ പ്രവര്‍ത്തനമില്ലായ്മയും മൂലം ചര്‍മ്മത്തിന് വരള്‍ച്ചയും, ചൊറിച്ചിലും അനുഭവപ്പെടും.

അമിതമായ വിശപ്പ്
അമിതമായ വിശപ്പ് അനുഭവപ്പെടുന്നുണ്ടെങ്കില്‍ അത് പ്രമേഹത്തിന്റെ ലക്ഷണമാകാം. പ്രമേഹം കോശങ്ങളിലേക്ക് ഗ്ലൂക്കോസ് പ്രവേശിക്കുന്നത് തടയുന്നതിനാല്‍ ഭക്ഷണത്തില്‍ നിന്ന് ഊര്‍ജ്ജം ഉത്പാദിപ്പിക്കാനാവില്ല. ഇക്കാരണത്താല്‍ അമിതമായ വിശപ്പ് അനുഭവപ്പെടും.

മോണവീക്കം
പ്രമേഹം അണുബാധയെ പ്രതിരോധിക്കാനുള്ള ശരീരത്തിന്റെ ശേഷി കുറയ്ക്കുന്നു. ഇത്തരത്തില്‍ ഏറെ അണുബാധ ഉണ്ടാകുന്നത് വായിലൂടെയാണ്. ഇതുമൂലം മോണവീക്കം, താടിയെല്ലിന്റെ തേയ്മാനം, ദന്തക്ഷയം എന്നിവയും സംഭവിക്കും. വായക്കുള്ളില്‍ കുരുക്കളുമുണ്ടാകാം. പ്രമേഹം ബാധിക്കുന്നതിന് മുമ്പ് പല്ലിന് കേടുകളുണ്ടെങ്കില്‍ അത് രോഗബാധയെത്തുടര്‍ന്ന് കൂടുതല്‍ വഷളാകും.



Click it and Unblock the Notifications