Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
പ്രമേഹം കുറയ്ക്കും മത്തങ്ങ
മധുരമുള്ള ചുരുക്കം പച്ചക്കറികളിലൊന്നാണ് മത്തങ്ങ. മധുരം പൊതുവെ പ്രമേഹത്തിന് ദോഷമെന്നു കരുതി മത്തങ്ങയെ ഭയക്കുന്ന, ഉപയോഗിക്കാത്ത പ്രമേഹരോഗികളുണ്ട്. ഇവരോടൈാരു വാക്ക്, പ്രമേഹത്തിന് മത്തങ്ങ നല്ലൊരു ഔഷധമാണ്. പ്രമേഹരോഗികള്‍ക്ക് കഴിയ്ക്കാവുന്ന ഒരു നല്ല പച്ചക്കറി.
ഗ്ലൈസമിക് ഇന്ഡെക്ടസാണ് പ്രമഹത്തിന് ദോഷം ചെയ്യുന്നത്. ഉരുളക്കിഴങ്ങ്, ചോറ് എന്നിങ്ങളനെയുള്ള ഭക്ഷണങ്ങളില്‍ ജിഐ ഇന്‍ഡക്സ് കൂടുതലുമാണ്. അതുകൊണ്ട് ഇവ പ്രമേഹത്തിന് നല്ലതുമല്ല. എന്നാല്‍ മധുരമുണ്ടെങ്കിലും മത്തങ്ങയില്‍ ഗ്ലൈസമിക് അളവ് വളരെ കുറവാണ്.
പാന്‍ക്രിയാസില്‍ നിന്ന് ഉല്പാദിപ്പിക്കപ്പെടുന്ന ഇന്‍സുലിനാണ് രക്തത്തിലെ ഗ്ലൂക്കോസ് തോത് ശരിയായി നിലനിര്‍ത്തുന്നത്. പാന്‍ക്രിയാസിന്റെ ആരോഗ്യത്തിന് ചേര്‍ന്ന ഒരു പച്ചക്കറിയാണ് മത്തങ്ങയെന്നു പറയാം. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാന്‍ ഇത് സഹായിക്കും.

പ്രമേഹരോഗികള്‍ക്ക് കഴിയ്ക്കാവുന്ന ഭക്ഷണമെന്നു മാത്രമല്ല, പ്രമേഹം വരാതെ തടയാനും മത്തങ്ങയ്ക്കു കഴിയും. ദിവസവും മത്തങ്ങ കഴിയ്ക്കുന്നത് ഡയബെറ്റിസ് വരാതെ തടയുമെന്ന് കണ്ടെത്തിയിട്ടുണ്ട്.
എന്നാല്‍ കൃത്യമായ രീതിയില്‍ ഉപയോഗിച്ചാല്‍ മാത്രമേ മത്തങ്ങ പ്രമഹത്തിന് പ്രതിവിധിയാകുകയുള്ളൂ.
മത്തങ്ങയില്‍ മുളകുപൊടി ചേര്‍ക്കുന്നത് ഇതിന്റെ ഔഷധഗുണങ്ങളെ നശിപ്പിക്കും. ഇതില്‍ ജാതിയ്ക്ക, കറുവാപ്പട്ട എന്നിവ ചേര്‍ത്തു കഴിയ്്കുന്നത് പ്രമേഹത്തെ തടയും.
മത്തങ്ങയില്‍ എണ്ണ ചേര്‍ക്കുമ്പോഴും ഈ ഗുണങ്ങള്‍ നഷ്ടെപ്പെടുകയാണ്. ഇതുപോലെ ഇതിനൊപ്പം മധുരം ചേര്‍ത്തും കഴിയ്ക്കരുത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
