Latest Updates
-
വീടിന്റെ മുൻവാതിലിൽ സിംഹപ്രതിമയും കണ്ണാടിയും വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്, ഐശ്വര്യം നഷ്ടപ്പെടാം! -
മംഗള ഗൗരി വ്രതം: വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ അടുക്കളയിലും വാതിലിലും ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ -
ഓഗസ്റ്റ് 12-ലെ സൂര്യഗ്രഹണം: ഇന്ത്യയിൽ ദോഷമുണ്ടോ? ഈ വാസ്തു മാറ്റങ്ങൾ വീട്ടിൽ വരുത്തൂ, ഐശ്വര്യം കൂടും! -
ഫ്രീഡം സെയിൽ ഓഫറുകൾ കണ്ട് ചാടിവീഴല്ലേ; ഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകളിൽ നിന്ന് പണവും ചർമ്മവും രക്ഷിക്കാം -
വ്യാഴത്തിന്റെ മൗഢ്യം മാറുന്നു: ഓഗസ്റ്റ് 12 മുതൽ ഈ രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
2026 ഓഗസ്റ്റ് 9: അപൂർവ ദ്വിപുഷ്കർ യോഗവും കാമിക ഏകാദശിയും; ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം -
ബുധൻ ചിങ്ങം രാശിയിലേക്ക്: ഈ 7 രാശിക്കാർക്ക് ഇനി ധനമഴ, ഭാഗ്യം കൂടെയുണ്ടാകും! -
2026 ഓഗസ്റ്റ് 9: ഗ്രഹമാറ്റം ഈ നക്ഷത്രക്കാർക്ക് നൽകുന്നത് വൻ മാറ്റങ്ങൾ; ഇന്നത്തെ നക്ഷത്രഫലം അറിയാം -
ഞായറാഴ്ച രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
രാമായണം ട്രെയിലറിലെ ആ ക്ലാസിക് ലുക്ക് മഴയത്തും മങ്ങാതെ നിൽക്കണോ? ഈ വിദ്യകൾ പരീക്ഷിക്കൂ
പ്രമേഹം നിയന്ത്രിക്കും സിങ്ക്
സിങ്ക് ശരീരത്തിനു വേണ്ട അത്യാവശ്യം ധാതുക്കളില്‍ ഒന്നാണ്. സിങ്കിന്റെ സഹായത്തോടെയാണ് പല ശാരീരിക ധര്‍മങ്ങളും നടക്കുന്നത്. സിങ്കിന്റെ അഭാവം കഷണ്ടിയടക്കമുള്ള പല പ്രശ്നങ്ങളും വരുത്താറുണ്ട്.
സിങ്കിന് പ്രമേഹം നിയന്ത്രിക്കുന്നതിലും കാര്യമായ പങ്കുണ്ടെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. സിങ്കിന്റെ കുറവ് പ്രമേഹബാധയ്ക്കും വഴിയൊരുക്കുമെന്നാണ് പറയുന്നത്.

പ്രമേഹമുണ്ടാകുന്നത് ജീവിതശൈലികളും ഭക്ഷണശീലങ്ങളും ഒരു പരിധി വരെ പാരമ്പര്യവും ഡയബെറ്റിസ് കാരണമാകുമെങ്കിലും സിങ്കിന്റെ കുറവും ഇതിനൊരു പ്രധാന കാരണമാണ്.
ഹോര്‍മോണ്‍ പ്രശ്നങ്ങളാണ് പ്രധാനമായും പ്രമേഹബാധയുണ്ടാക്കുന്നത്. സിങ്ക് 300ളം ഹോര്‍മോണ്‍ ധര്‍മങ്ങള്‍ നിയന്ത്രിക്കുന്നുണ്ട്. പ്രമേഹബാധകൊണ്ടുണ്ടാകുന്ന പാര്‍ശ്വഫലങ്ങള്‍ അകറ്റാന്‍ സിങ്കിന് സാധിക്കും.
ശരീരത്തിലെ ഗ്ലൈസമിക് ഇന്‍ഡെക്സ് കൃത്യമായ തോതില്‍ നില നിര്‍ത്തുകയാണ് സിങ്ക് ചെയ്യുന്നത്. ഗ്ലൈസമിക് തോത് പ്രമേഹത്തിന് വളരെ ദോഷകരമായ ഒന്നാണ്. സിങ്ക് ശരീരത്തിലെ ബ്ലഡ് ഗ്ലൂക്കോസ് അളവ് നല്ല രീതിയില്‍ നില നിര്‍ത്താന്‍ സഹായിക്കുന്നു.
ശരീരത്തിന്റ പ്രതിരോധശേഷിയേയാണ് പ്രമേഹം പ്രധാനമായും ബാധിക്കുന്നത്. സിങ്ക് ശരീരത്തിന്റെ പ്രതിരോധശേഷിയെ ശക്തിപ്പെടുത്തുന്നു. ഇതുവഴി ശരീരത്തിന്റ ആകെയുള്ള ആരോഗ്യത്തെ കാത്തു സൂക്ഷിക്കുകയും ചെയ്യുന്നു.
പ്രമേഹബാധ മുറിവുകള്‍ ഉണങ്ങാന്‍ പ്രയാസമുണ്ടാക്കുന്നു. ഇവിടെയും സിങ്ക് ഉപകാരപ്രദമാണ്. മുറിവുകള്‍ പെട്ടെന്ന് ഉണക്കാന്‍ സിങ്ക് സഹായിക്കും. മുറിവുകള്‍ പഴുക്കാതിരിക്കാനും സിങ്ക് സഹായിക്കുന്നു.
ഒരു പരിധിയില്‍ കവിഞ്ഞ പ്രമേഹം സ്ത്രീപുരുഷന്മാരിലെ സെക്സിനെ ബാധിക്കുന്നു. പ്രത്യേകിച്ച് പുരുഷന്മാരുടെ സെക്സ് ജീവിതത്തെ. പുരുഷന്മാരിലെ ലൈംഗികശേഷി വര്‍ദ്ധിപ്പിക്കുന്ന പ്രധാന ഘടകമാണ് സിങ്ക്. കക്കയിറച്ചി, ബദാം തുടങ്ങിയവ സെക്സ് ജീവിതത്തെ സഹായിക്കുന്നുമെന്നു പറയുന്നതിന്റെ കാരണവും സിങ്ക് അടങ്ങിയിരിക്കുന്നതു തന്നെ.
ആരോഗ്യത്തിനു മാത്രമല്ല, ചര്‍മത്തിനും മുടിയ്ക്കും കൂടിയ അളവിലുള്ള പ്രമേഹം ദോഷം ചെയ്യുന്നുണ്ട്. മുടി കൊഴിച്ചിലിന് പ്രമേഹം ഇട വരുത്തും. ചര്‍മത്തില്‍ ചുളിവുകള്‍ വീഴ്ത്തും. ഈ രണ്ടു പ്രശ്നങ്ങള്‍ക്കും പറ്റിയ പരിഹാരമാണ് സിങ്ക്. ഇത്തരം ദോഷഫലങ്ങള്‍ കുറയ്ക്കാന്‍ സിങ്കിന് കഴിയും.
സിങ്ക് അടങ്ങിയ ഭക്ഷണങ്ങള്‍ പ്രമേഹരോഗികള്‍ തെരഞ്ഞെടുത്തു കഴിയ്ക്കേണ്ടത് അത്യവശ്യമാണെന്ന്് മനസിലായില്ലേ....
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications