Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
പ്രമേഹം വരുന്നത് തടയൂ
ജീവിതത്തിന്റെ മധുരം മുഴുവന്‍ എടുത്തു കളയുന്ന രോഗമെന്നു വേണമെങ്കില്‍ പ്രമേഹത്തെ പറയാം. ധാരാളം അരുതുകള്‍ ഉള്ള ഒരു രോഗം.
ഒരിക്കല്‍ വന്നാല്‍ പിന്നെ പൂര്‍ണമായും മാറ്റാനാവില്ലെന്നതു തന്നെയാണ് ഈ രോഗത്തെ കൂടുതല്‍ കാഠിന്യമുള്ളതാക്കുന്നതും. അതുകൊണ്ടു തന്നെ പ്രമേഹം വരാതെ തടയുന്നതാണ് കൂടുതല്‍ നല്ലത്.
പ്രമേഹം വരാതെ തടയാന്‍ അധികം ബുദ്ധിമുട്ടൊന്നുമില്ല, ചില ചിട്ടകള്‍, ഇത് ജീവിതത്തിലും ഭക്ഷണത്തിലും പാലിക്കണമെന്നു മാത്രം.

പ്രമേഹം വരുന്നത് തടയൂ
ശരീരത്തിലെ അപചയ പ്രക്രിയ കുറവായി നടക്കുന്നവരിലാണ് പഞ്ചസാരയുടെ അളവ് കൂടുന്നതായി കണ്ടു വരുന്നത്. ഇതുകൊണ്ട് ശാരീരിക അധ്വാനം, വ്യായാമം പതിവാക്കുക. ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് തടഞ്ഞു നിര്‍ത്താന്‍ സഹായിക്കും.

പ്രമേഹം വരുന്നത് തടയൂ
കൊഴുപ്പില്‍ ഏറ്റവും അപകടകാരിയായത് ട്രാന്‍സ്ഫാറ്റുകളാണ്. ഇവയടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുക. പിസ, ബര്‍ഗര്‍ ഇവയെല്ലാം ഇത്തരം ട്രാന്‍സ്ഫാറ്റുകളുടെ ഉറവിടമാണ്. ഇവ രക്തത്തിലെ ഗ്ലൂക്കോസ് തോത് വര്‍ദ്ധിക്കാനും ഇടയാക്കുന്നു.

പ്രമേഹം വരുന്നത് തടയൂ
റിഫൈന്‍ഡ് കാര്‍ബോഹൈഡ്രേറ്റുകള്‍ കഴിയ്ക്കാതിരിക്കുക. വെള്ള അരി, മിഠായി പോലുള്ളവയില്‍ ഇവ അടങ്ങിയിട്ടുണ്ട്. നേരെ മറിച്ച് തവിടു കളയാത്തവ പ്രമേഹം വരാതിരിക്കാന്‍ സഹായിക്കും. ഇവ തടി കൂട്ടും. സ്വാഭാവികമായും പ്രമേഹത്തിലേക്കുള്ള ഒരു വാതിലാണ് തടി കൂടുന്നത്.

പ്രമേഹം വരുന്നത് തടയൂ
ധാരാളം നാരുകളടങ്ങിയ ഭക്ഷണം കഴിയ്ക്കുന്നത് പ്രമേഹം തടയാനുള്ള ഒരു വഴിയാണ്. നാരുകള്‍ ദഹനം പതുക്കെയാക്കും. ഇത് രക്തത്തിലേക്ക് ഗ്ലൂക്കോസ് കടത്തുന്നതിന്റെ അളവും കുറയ്ക്കും. ചീരം, ഫിഗ്, ഈന്തപ്പഴം എന്നിവയെല്ലാം ഇത്തരം ഭക്ഷണങ്ങള്‍ തന്നെ.

പ്രമേഹം വരുന്നത് തടയൂ
കുറേശെ വീതം ഭക്ഷണം പല സമയത്തായി കഴിയ്ക്കുന്നത് ശരീരത്തെ ഗ്ലൂക്കോസ് തോത് നിയന്ത്രിച്ചു നിര്‍ത്താന്‍ സഹായിക്കും. ഇന്‍സുലിന്‍ ഉല്പാദനം വേണ്ട വിധത്തില്‍ നടക്കും. പഞ്ചസാര കുറയും.

പ്രമേഹം വരുന്നത് തടയൂ
ചായ, കാപ്പി ശീലങ്ങള്‍ കഴിവതും കുറയ്ക്കുക. ദിവസവും നാല് കപ്പില്‍ കൂടുതല്‍ ചായയോ കാപ്പിയോ കുടിയ്ക്കുന്നവര്‍ക്ക് പ്രമേഹസാധ്യത കൂടുതലാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.



Click it and Unblock the Notifications
