Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
പ്രമേഹത്തിനു ചേര്‍ന്ന ഇന്ത്യന്‍ ഡയറ്റ്
പ്രമേഹബാധിതര്‍ വര്‍ദ്ധിച്ചു വരുന്ന ഒരു സമൂഹമാണ് നമ്മുടേത്. ഭക്ഷണശീലങ്ങളും ജീവിതശീലങ്ങളുമെല്ലാം ഇതിന് കാരണമാായി പറയാം. പ്രമേഹബാധിതര്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടത് ഭക്ഷണകാര്യത്തിലാണെന്നു പറയും.
പ്രമേഹമുണ്ടെന്നു തിരിച്ചറിഞ്ഞാല്‍ പിന്നെ ഭക്ഷണത്തിന് നിയന്ത്രണങ്ങളായി, മധുരം വര്‍ജ്യമായി. ഇന്ത്യന്‍ ഭക്ഷണങ്ങള്‍ ചിലപ്പോഴെങ്കിലും പ്രമേഹസാധ്യത കൂട്ടുന്നതായി പരാതിയുമുണ്ട്.
ഇത്തരം ഭക്ഷണങ്ങളില്‍ ഏതെല്ലാം വിധത്തില്‍ നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്താമെന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ഏതെല്ലാം ഭക്ഷണം കഴിയ്ക്കാം, എത്ര അളവില്‍ കഴിയ്ക്കാം എന്നെല്ലാം ഈ ഡയറ്റ് പ്രമേഹരോഗികള്‍ക്ക് മാര്‍ഗനിര്‍ദേശം നല്കുന്നു.

ഇന്ത്യന്‍ ഭക്ഷണരീതിയില്‍ അരിയുടെ ഉപയോഗം കൂടുതലാണ്. മൂന്നു നേരവും ചിലപ്പോള്‍ അതിലധികവും അരിയാഹാരം കഴിയ്ക്കുന്നവരുണ്ട്. അരിയുടെ ഉപയോഗം കുറയ്ക്കുകയെന്നതാണ് ഒരു വഴി. ഗോതമ്പ് പകരം ഉപയോഗിക്കാം. അരി നിര്‍ബന്ധമായവര്‍ തവിടു കളയാത്ത അരി ഉപയോഗിക്കുക.
എണ്ണ കൂടുതല്‍ ഉപയോഗിക്കുന്ന ഭക്ഷണരീതിയാണ് നമ്മുടേത്. പ്രമേഹകാര്യങ്ങള്‍ വരുമ്പോള്‍ എണ്ണയുടെ ഉപയോഗം കഴിവതും കുറയ്ക്കുയെന്നതാണ് നല്ലത്. ഇത് പ്രമേഹവും കൊളസ്ട്രോളും വരുത്താന്‍ കാരണമാകും. ഒലീവ് ഓയില്‍ പോലുള്ളവ ഉപയോഗിക്കുന്നത് ഇതിനൊരു പരിഹാരമാണ്.
പരിപ്പ്, പയര്‍ വര്‍ഗങ്ങള്‍ ഇന്ത്യക്കാര്‍ ധാരാളം ഉപയോഗിക്കാറുണ്ട്. പ്രമേഹമുള്ളവര്‍ക്കും ഉപയോഗിക്കാന്‍ പറ്റിയ നല്ല ഭക്ഷണങ്ങളാണിത്. ഇവ ശരീരത്തിന് ആവശ്യമുള്ള എല്ലാ പോഷകങ്ങളും നല്‍കുകയും ചെയ്യും.
പാവയ്ക്ക, ഉലുവയില പോലുള്ള കയ്പുള്ള പച്ചക്കറികള്‍ പ്രമേഹനിയന്ത്രണത്തിന് വളരെ സഹായകമാണ്. ഇവ രക്തത്തിലെ ഗ്ലുക്കോസിന്റെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും. പ്രമേഹരോഗികള്‍ക്ക് കഴിയ്ക്കാവുന്ന ഭക്ഷണങ്ങളാണിത്.
തൈര് പ്രമേഹരോഗികള്‍ക്കു പറ്റിയ മറ്റൊരു ഭക്ഷണമാണ്. ഇതാവട്ടെ, ഇന്ത്യന്‍ ഭക്ഷണരീതിയിലെ ഒഴിവാക്കാനാവാത്ത ഒരു ഘടകവുമാണ്. കൊഴുപ്പു കുറഞ്ഞ തൈര് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. ഇത് ശരീരത്തിന് ആവശ്യമുള്ള കാല്‍സ്യം ലഭ്യമാക്കും. മാത്രമല്ല, വയറിനും നല്ലതു തന്നെയാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
