Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
പ്രമേഹത്തെ നിയന്ത്രണത്തിലാക്കാം
പ്രമേഹം ലക്ഷക്കണക്കിന് ആളുകളില്‍ പിടിമുറുക്കിക്കൊണ്ടിരിക്കുകയാണ്. പ്രമേഹം വന്നുപോയാല്‍ പിന്നെ പൂര്‍ണമായും ചികിത്സിച്ചു മാറ്റുക നടക്കാത്ത കാര്യമാണ്. വരാതിരിക്കാന്‍ ശ്രദ്ധിക്കുകയെന്നതാണ് പ്രധാനം. എന്നാല്‍ വന്നുപോയാല്‍ പിന്നെ കൈകാര്യം ചെയ്യുകയേ നിവൃത്തിയുള്ളൂ. ഇതിനുള്ള വഴികള്‍ അറിഞ്ഞിരിക്കൂ.
പ്രമേഹം രണ്ടു തരമുണ്ട്. ടൈപ്പ് 1, ടൈപ്പ 2 എന്നിവയാണിവ. ഏതു പ്രമേഹമാണ് ഉള്ളതെന്നു കണ്ടെത്തണം. ടൈപ്പ് 1 പ്രമേഹബാധിതരില്‍ ഇന്‍സുലിന്‍ ഉല്പാദിപ്പിക്കുന്ന കോശങ്ങള്‍ നശിക്കുകയാണ് ചെയ്യുന്നത്. ഇത്തരക്കാരില്‍ ഇന്‍സുലിന്‍ കുത്തിവയ്ക്കുകയാണ് മാര്‍ഗം.

ടൈപ്പ് 2 പ്രമേഹത്തില്‍ ഇന്‍സുലിന്‍ വേണ്ട രീതിയില്‍ ഉല്പാദിപ്പിക്കപ്പെടാതിരിക്കുകയോ ഉല്പാദിപ്പിക്കുന്ന ഇന്‍സുലിന്‍ ശരീരം വേണ്ട രീതിയില്‍ ഉപയോഗിക്കാതിരിക്കുകയോ ചെയ്യുന്നു. ഇവിടെ മരുന്നുകളും വ്യായാമവും ഗുണം ചെയ്യും. രണ്ടു തരം പ്രമേഹത്തിലും ഭക്ഷണനിയന്ത്രണം പ്രധാനം.
ഡോക്ടര്‍ നിര്‍ദേശിച്ച പ്രകാരം മരുന്നുകള്‍ കഴിയ്ക്കേണ്ടത് വളരെ പ്രധാനം. ഇന്‍സുലിന്‍ കുത്തിവയ്പ് നിര്‍ദേശിച്ചിട്ടുണ്ടെങ്കില്‍ ഇതും ചെയ്യുക തന്നെ വേണം. പ്രമേഹം നിയന്ത്രണത്തിലാണെന്നു കരുതി ഡോക്ടറുടെ നിര്‍ദേശപ്രകാരമല്ലാതെ മരുന്നുകള്‍ നിര്‍ത്തരുത്.
ഭക്ഷണവും വളരെ പ്രധാനമാണ്. മധുരം കഴിവതും ഒഴിവാക്കക തന്നെ വേണം. പ്രമേഹത്തിനിണങ്ങുന്ന ഭക്ഷണക്രമം തെരഞ്ഞെടുത്തു കഴിയ്ക്കുക. അല്ലാത്തവ ഒഴിവാക്കുക.
വ്യായാമവും പ്രമേഹത്തെ നിയന്ത്രണവിധേയമാക്കുന്നതിന് ഒരു പരിധി വരെ സഹായിക്കും. ഭക്ഷണനിയന്ത്രണത്തിനൊപ്പം വ്യായാമവും ശീലമാക്കുക.
എല്ലാ മാസവും പഞ്ചസാരയുടെ അളവ് പരിശോധിക്കുക. ഡോക്ടറുടെ നിര്‍ദേശേ വേണമെന്നില്ല, ലാബില്‍ പോയി നിങ്ങള്‍ക്കു തന്നെ പരിശോധിക്കാവുന്നതേയുള്ളൂ. അത് പ്രമേഹം നിയന്ത്രിക്കുന്നതിന് സഹായകമാവും.
രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നതും കുറയുന്നതും ദോഷം തന്നെയാണ്. പഞ്ചസാരയുടെ അളവ് കുറഞ്ഞാല്‍ അര ഗ്ലാസ് ജ്യൂസ്, മൂന്നു നാല് ഗ്ലൂക്കോസ് ടാബ്്ലറ്റുകള്‍, ഒരു കപ്പ് സ്കിംമ്ഡ് മില്‍ക് എന്നിവ കഴിച്ചാല്‍ മിക്കവാറും പ്രശ്നപരിഹാരമാകും. പഞ്ചസാരയുടെ അളവ് കൂടുതലാണെങ്കില്‍ ധാരാളം വെള്ളം കുടിയ്ക്കുന്നതു ഗുണം ചെയ്യും.
പ്രമേഹബാധിതരുടെ ശരീരത്തിലെ ചെറിയ മുറിവുകള്‍ പോലും ചിലപ്പോള്‍ ഗുരുതരപ്രശ്നങ്ങള്‍ സൃഷ്ടിക്കും. ഇത്തരം പ്രശ്നങ്ങള്‍ വരാതിരിക്കാന്‍ ശ്രദ്ധിക്കുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
