Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
പ്രമേഹത്തെ അകറ്റി നിര്‍ത്താം
അരുതുകളുടെ ലോകത്തിലൂടെ നടക്കുന്നവരാണ് പ്രമേഹരോഗികള്‍. ഒരിക്കല്‍ വന്നാല്‍ ഈ രോഗം മാറാനും പ്രയാസം.
വരാതിരിക്കുവാന്‍ ശ്രദ്ധിക്കുകയെന്നതാണ് ചെയ്യാവുന്ന ഒരു കാര്യം. ഇതിന് ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതിയാകും.

മധുരം കഴിവതും കുറയ്ക്കുകയെന്നതാണ് പ്രധാന കാര്യം. പ്രത്യേകിച്ചും കൃത്രിമമധുരങ്ങള്‍. ശീതളപാനീയങ്ങള്‍, കഴിയ്ക്കാന്‍ തയ്യാറാക്കി പായ്ക്കറ്റില്‍ വച്ചിരിക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ എന്നിവ ഒഴിവാക്കുക തന്നെ വേണം. ഇവയില്‍ അടങ്ങിയിരിക്കുന്ന മധുരത്തിന്റെ അളവ് വളരെ കൂടുതലാണ്.
രക്തത്തിലെ ഗ്ലൂക്കോസ് അളവ് നിയന്ത്രിച്ചു നിര്‍ത്തേണ്ടത് പ്രമേഹം വരാതിരിക്കാന്‍ പ്രധാനമാണ്. ഇതിന് നാരുകളടങ്ങിയ ഭക്ഷണം കഴിയ്ക്കുന്നത് നല്ലതാണ്. നാരുകള്‍ രക്തത്തില്‍ നിന്നും ഷുഗര്‍ വലിച്ചെടുക്കും. ഇന്‍സുലിന്‍ ഉല്പാദനം സാധാരണ നിലയിലാക്കാന്‍ സഹായിക്കുകയും ചെയ്യും.
പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ ഭക്ഷണത്തില്‍ ധാരാളമായി ഉള്‍പ്പെടുത്തുക. ഇവയിലെ സ്വാഭാവികമായ മധുരം ശരീരത്തിന് ആവശ്യമായ ഊര്‍ജം നല്‍കും. എന്നാല്‍ പ്രമേഹം വരികയുമില്ല. പഴങ്ങളിലും പച്ചക്കറികളിലും അടങ്ങിയിരിക്കുന്ന വൈറ്റമിന്‍ എ, വൈറ്റമിന്‍ സി, ഇ, അയേണ്‍, സിങ്ക്, മഗ്നീഷ്യം തുടങ്ങിയവ നല്ല രക്തത്തിലും എല്ലുകളുടെ ആരോഗ്യത്തിനും സഹായിക്കുകയും ചെയ്യും.
ഗ്രീന്‍ ടീയും തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ദിവസവും ഒരു ഗ്ലാസ് ഗ്രീന്‍ ടീ കുടിയ്്ക്കു്ന്നത് ആരോഗ്യഗുണങ്ങള്‍ നല്കുന്ന ഒന്നാണ്. മാത്രമല്ലാ, ഇത് പ്രമേഹം വരാതിരിക്കാന്‍ സഹായിക്കുകയും ചെയ്യും.
കാപ്പി ആരോഗ്യത്തിന് നല്ലതല്ലെന്ന് സാധാരണ പറയുമെങ്കിലും രക്തത്തിലെ ഗ്ലൂക്കോസ് അളവ് ക്രമീകരിക്കാന്‍ ഇത് സഹായിക്കും. എന്നാല്‍ കാപ്പി ഉപയോഗം മിതമായ തോതിലാകേണ്ടത് പ്രധാനം.
കുറഞ്ഞ അളവില്‍ ഭക്ഷണം കഴിയ്ക്കുന്നത് പ്രമേഹം വരാതിരിക്കാന്‍ സഹായിക്കുന്ന ഒരു പ്രധാന കാര്യമാണ്. കുറഞ്ഞ അളവില്‍ ഭക്ഷണം കഴിയ്ക്കുമ്പോള്‍ ദഹനവും പെട്ടെന്നാകും. ഇത് ശരീരത്തില്‍ കൊഴുപ്പും പഞ്ചസാരയും കെട്ടിക്കിടക്കാതിരിക്കാന്‍ സഹായിക്കുകയും ചെയ്യും.
കറുവാപ്പട്ട സാധാരണ മസാലയായാണ് ഉപയോഗിക്കാറെങ്കിലും പ്രമേഹം നിയന്ത്രിക്കാനും ഇതിന് കഴിയും. ഇത് പൊടിച്ച് ഒരു ഗ്ലാസ് വെള്ളത്തില്‍ കലക്കി കുടിയ്ക്കുന്നത് ഗുണം ചെയ്യും.
ടെന്‍ഷന്‍, സ്ട്രെസ് എന്നിവയും പ്രമേഹത്തിന് ഒരു പരിധി വരെയുള്ള കാരണങ്ങളാണെന്നു തെളിഞ്ഞിട്ടുണ്ട്. ടെന്‍ഷന്‍ അഡ്രിനാലിന്‍ എന്ന ഹോര്‍മോണ്‍ ഉല്പാദിപ്പിക്കാന് ഇട വരുത്തും. ഇത് ഇന്‍സുലിന്‍ പ്രവര്‍ത്തനം തകിടം മറിയ്ക്കുന്ന ഒന്നാണ്.
കൊഴുപ്പു കലര്‍ന്ന ഭക്ഷണങ്ങള്‍, കാര്‍ബോഹൈഡ്രേറ്റുകള്‍ എന്നിവ കഴിവതും കുറയ്ക്കുന്നതാണ് നല്ലത്. ഇവ പ്രമേഹസാധ്യത വര്‍ദ്ധിപ്പിക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങളാണ്.
ഫാസ്റ്റ് ഫുഡ് ഒഴിവാക്കേണ്ടത് വളരെ പ്രധാനം. ആരോഗ്യം നശിപ്പിക്കുമെന്നു മാത്രമല്ല, പ്രമേഹം പോലുള്ള അസുഖങ്ങള്‍ വരാനും ഇത് ഒരു പ്രധാന കാരണമാണ്. ഇവയില്‍ ചേര്‍ക്കുന്ന കൃത്രിമപദാര്‍ത്ഥങ്ങള്‍ തന്നെയാണ് ദോഷം ചെയ്യുന്നത്.
ധാരാളം വെള്ളം കുടിയ്്ക്കുന്നത് ഇന്‍സുലിന്‍ പ്രവര്‍ത്തനം ശരിയായ രീതിയില്‍ നടക്കാന്‍ നല്ലതാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അംശം പുറന്തള്ളാനും ഉപകരിക്കും. ദിവസവും ചുരുങ്ങിയത് രണ്ടര ലിറ്റര്‍ വെള്ളമെങ്കിലും കുടിയ്ക്കുന്നത് നല്ലതാണ്.
ഉപ്പ് കഴിവതും കുറയ്ക്കുക. ഉപ്പിന്റ അളവ് കൂടുന്നത് ശരീരത്തിലെ ഓസ്മോട്ടിക് പ്രവര്‍ത്തനങ്ങളെ ബാധിക്കും. ഇത് ഹോര്‍മോണ്‍ വ്യതിയാനങ്ങളുണ്ടാക്കും. പ്രമേഹത്തിനുളള പല കാരണങ്ങളില്‍ ഒന്നാണ് ഇത്.
സോയ ഉല്പന്നങ്ങള് ഡയബെറ്റിസ് വരാതിരിക്കാന്‍ നല്ലതാണ്. ഇതിലടങ്ങിയിരിക്കുന്ന ഐസോഫ്ളേവനോയ്്ഡുകളാണ് ഈ ഗുണം നല്‍കുന്നത്. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു.
വിനെഗര്‍ രക്തത്തില്‍ അടിഞ്ഞു കൂടുന്ന പഞ്ചസാര നീക്കാന്‍ നല്ല ഒന്നാണ്. ഭക്ഷണത്തിന് മുന്‍പ് രണ്ടു സ്പൂണ്‍ വീതം വിനെഗര്‍ കഴിയ്ക്കുന്നത് ഗുണം ചെയ്യും. ഭക്ഷണപദാര്‍ത്ഥങ്ങള്‍ തയ്യാറാക്കുമ്പോഴും ഇവ ചേര്‍ക്കാം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
