Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
പ്രമേഹരോഗികള്‍ക്ക് പഴവര്‍ഗങ്ങളും
പ്രമേഹം ഭക്ഷണത്തിന് ധാരാളം അരുതുകളുണ്ടാക്കുന്ന ഒരു രോഗമാണ്. പഴവര്‍ഗങ്ങള്‍ സാധാരണ ആരോഗ്യത്തിന് നല്ലതാണെന്നു പറയുമെങ്കിലും ഇവയിലും ഫ്രക്ടോസ് എന്ന മധുരം അടങ്ങിയിട്ടുണ്ട്. ഇത് സാധാരണ മധുരത്തോളം ദോഷം വരുത്തുന്നില്ലെങ്കിലും ഡയബെറ്റിസ് ഉള്ളവര്‍ക്ക് ദോഷം തന്നെയാണ്.

എന്നാല്‍ പ്രമേഹരോഗികള്‍ക്ക് കഴിയ്ക്കാവുന്ന ദോഷങ്ങളില്ലാത്ത ചില പഴവര്‍ഗങ്ങളുണ്ട്. ഇവ ഇന്‍സുലിന്‍ തോത് നിയന്ത്രിക്കുന്നതിന് മാത്രമല്ലാ, ശരീരത്തിനും നല്ലതാണ്.
ഗ്രേപ് ഫ്രൂട്ട് പ്രമേഹരോഗികള്‍ക്ക് കഴിയ്ക്കാവുന്ന നല്ലൊരു പഴവര്‍ഗമാണ്. ഓറഞ്ചിനെപ്പോലെ തോന്നിക്കുന്ന ഈ പഴവര്‍ഗം പ്രമേഹരോഗികള്‍ക്ക് കഴിയ്ക്കാവുന്ന നല്ലൊരു ഭക്ഷണമാണ്. ഓറഞ്ചും പ്രമേഹരോഗികള്‍ക്ക് കഴിയ്ക്കാവുന്ന നല്ലൊരു ഫലവര്‍ഗമാണ്.
സ്ട്രോബെറി, റാസ്ബെറി, ബ്ലൂബെറി, ക്രാന്‍ബെറി എന്നിവ അധികം സുലഭമല്ലെങ്കിലും പ്രമേഹരോഗികള്‍ക്ക് കഴിയ്ക്കാന്‍ വിലക്കില്ലാത്ത ഫലവര്‍ഗങ്ങളാണ്. ഇവ പഞ്ചസാരയുടെ തോത് അധികം വര്ദ്ധിപ്പിക്കുന്നിെല്ലന്നതു തന്നെയാണ് എറ്റവും വലിയ ഗുണം.
തണ്ണിമത്തന്, മസ്ക് മെലന് എന്നിവ പ്രമേഹരോഗികള്‍ക്ക് കഴിയ്ക്കാവുന്ന ഫലവര്‍ഗങ്ങളാണ്. ഇവയില്‍ വൈറ്റമിന്‍ ബി, സി, ബീറ്റാ കരോട്ടിന്‍, പൊട്ടാസ്യം, ലൈകോഫീന്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ മധുരം അധികമില്ലാത്തവയും അതേ സമയം ശരീരത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും നല്കുന്നവയുമാണ്.
ചെറിയും ആന്റി ഓക്സിഡന്റ് അടങ്ങിയ ഫലവര്‍ഗമാണ്. ഇവയില്‍ കാര്‍ബോഹൈഡ്രേറ്റുകളും ഗ്ലൂക്കോസ് തോതും വളരെ കുറവാണ്. ഇവ പ്രമേഹരോഗികള്‍ക്ക് കഴിയ്ക്കാവുന്ന നല്ലൊരു ഫലവര്‍ഗമാണ്.
ആപ്രിക്കോട്ടും നാരുകളുും വൈറ്റമിനുകളും അടങ്ങിയ പഴമാണ്. ഇത് പ്രമേഹരോഗികള്‍ക്ക് കഴിയ്ക്കാവുന്ന നല്ലൊരു ഫലവര്‍ഗമാണ്.
ആപ്പിളും ചേര്‍ന്നൊരു പഴവര്‍ഗം തന്നെ. ഇതില്‍ ആന്റി ഓക്സിഡന്റ്, വൈറ്റമിന്‍ സി എന്നിവ അടങ്ങിയിട്ടുണ്ട്. ആപ്പിള്‍ തൊലി കളയാതെ വേണം കഴിയ്ക്കുവാന്‍.
പെയറും പ്രമേഹരോഗികള്‍ക്ക് ചേര്‍ന്നൊരു ഫലവര്‍ഗമാണ്. ഇതില്‍ പൊട്ടാസ്യം, ഫൈബര്‍, കാര്‍ബോഹൈഡ്രേറ്റുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
