Latest Updates
-
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ
ചില പ്രമേഹ ധാരണകള്‍

ഭക്ഷണരീതികളാണ് പ്രധാനമായും പ്രമേഹത്തിന് വഴിയൊരുക്കുന്നതെന്ന് പറയും. ഒരു പരിധി വരെ ഇത് ശരിയാണെങ്കിലും ഇതു സംബന്ധിച്ചും തെറ്റിദ്ധാരണകളുണ്ട്.
മധുരം കഴിയ്ക്കുന്നത് പ്രമേഹത്തിന് വഴിയൊരുക്കുമെന്നാണ് പൊതുവെയുള്ള ധാരണം. ഇതിന്റെ പേരില്‍ മധുരം പാടെ ഒഴിവാക്കുന്നവരുണ്ട്. മധുരം കഴിയ്ക്കുന്നതു കൊണ്ടു മാത്രം പ്രമേഹം വരില്ല. മധുരം കഴിയ്ക്കുകയും അതിനൊപ്പം അമിതമായ തടി, വ്യയാമമില്ലായ്മ തുടങ്ങിയവയും ചേരുമ്പോഴാണ് പ്രധാനമായും ഡയബെറ്റിസ് വരുന്നത്. ഇതിനേക്കാളുപരി പ്രധാനമായ ഒന്നാണ് പാരമ്പര്യം. തീരെ മധുരം കഴിയ്ക്കില്ലെന്ന കാരണം കൊണ്ട് പ്രമേഹം വന്നു കൂടെന്നില്ല.
മധുരപലഹാരങ്ങളില്‍ നിന്നും പഞ്ചസാരയില്‍ നിന്നും മാത്രമെ പ്രമേഹം വരികയുള്ളൂവെന്ന ധാരണ ചിലര്‍ക്കെങ്കിലുമുണ്ട്. ഇത് തെറ്റിദ്ധാരണയാണ്. കുറഞ്ഞ തോതിലാണെങ്കിലും പഴവര്ഗങ്ങളില് നിന്നും ചോറ് പോലുള്ള ഭക്ഷണങ്ങളില്‍ നിന്നും പഞ്ചസാര ഉള്ളിലെത്തും. മധുരം അധികം ഉപയോഗിക്കാത്തയാളെങ്കിലും ധാരാളം ചോറുണ്ണുന്ന ശീലം പ്രമേഹം വരുത്തുമെന്നര്ത്ഥം.
എന്നാല്‍ പ്രമേഹരോഗികള്‍ പൂര്‍ണമായും ചോറുണ്ണരുതെന്ന് അര്‍ത്ഥമില്ല. ഇതും പാകത്തിനു വേണം. കാരണം ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് കാര്‍ബോഹൈഡ്രേറ്റുകളും ആവശ്യമാണ്. ചോറ് മാത്രമായി പാചകം ചെയ്യാതെ പച്ചക്കറികള്‍, പരിപ്പ് തുടങ്ങിയവയ്ക്കൊപ്പം പാചകം ചെയ്യുന്നത് പ്രമേഹ സാധ്യത കുറയ്ക്കും.
അരിയുടെ അളവ് കുറച്ച് പകരം ഗോതമ്പ്, ഓട്സ് തുടങ്ങിയവ ധാന്യ ഭക്ഷണങ്ങളില്‍ ഉള്‍പ്പെടുത്താം. ഇവ ധാരാളം നാരുകളുള്ള ഭക്ഷണം കൂടിയാണ്.
മെലിഞ്ഞിരിക്കുന്നവര്‍ക്ക് പ്രമേഹസാധ്യത കുറവാണെന്ന് പൊതുവെ കരുതും. ഇതു തെറ്റാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുള്ള വസ്തുതയാണ്. മെലിഞ്ഞവര്‍ ഇതിന്റെ പേരില്‍ വ്യായാമം ഒഴിവാക്കേണ്ടതില്ല.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
