Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
ഡയബെറ്റിക് ഫുട്ട്, മുന്‍കരുതലുകള്‍

ഡയബെറ്റിസുണ്ടാക്കുന്ന രോഗങ്ങളില്‍ പെട്ട ഒന്നാണ് ഡയബെറ്റിക് ഫുട്ട്. പ്രമേഹം മൂലം കാലുകള്‍ക്കുണ്ടാകുന്ന അസുഖമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. കാലുകളില്‍ മുറിവുണ്ടായാല്‍ ഇത് ഉണങ്ങാന്‍ ഏറെക്കാലം വേണ്ടി വരും. ഇതുവഴി അണുബാധയും ഗുരുതരമായ അസുഖങ്ങളും ഉണ്ടാകാന്‍ സാധ്യതയുമുണ്ട്.
ഡയബെറ്റിക് ഫുട്ട് ഗുരുതരമായാല്‍ ശരീരത്തിലെ മറ്റു ഭാഗങ്ങളിലേക്ക് പഴുപ്പും അസുഖങ്ങളും പടരാതിരിക്കാന്‍ ഇത് മുറിച്ചു കളയേണ്ട അവസ്ഥ വരെയുണ്ടാകും.
ഇക്കാരണം കൊണ്ടുതന്നെ കാലുകളില്‍ മുറിവോ ചതവോ വരാതിരിക്കാന്‍ രോഗികള്‍ ശ്രദ്ധിക്കണം. കാലിന്റെ ചര്‍മത്തില്‍ നിറവ്യത്യാസമോ കുമിളകോ വിണ്ടുകീറലോ ഉണ്ടെങ്കില്‍ ഡോക്ടറെ കാണാന്‍ വൈകരുത്.
കാലുകള്‍ ചെറുചൂടുവെള്ളത്തില്‍ അല്പം ഉപ്പിട്ട് അതില്‍ ഇറക്കി വയ്ക്കുന്നതു നല്ലതാണ്. പീന്നീട് കാലിലെ ഈര്‍പ്പം മുഴുവന്‍ തുടച്ചു കളഞ്ഞ് പൗഡറിട്ടു സൂക്ഷിക്കാം. ഈര്‍പ്പം മുഴുവനായി പോകുന്നതിനാണ് പൗഡറിടുന്നത്. അണുബാധ തടയാന്‍ സഹായകമായ കാന്‍ഡിഡ് പോലുള്ളവ അടങ്ങിയ പൗഡറുകള്‍ ഉപയോഗിക്കാം.
സോക്സിടുന്ന ശീലമുള്ളവരാണെങ്കില്‍ ദിവസവും സോക്സ് മാറണം. കോട്ടന്‍ സോക്സുകള്‍ ഉപയോഗിക്കുന്നതായിരിക്കും കൂടുതല്‍ നല്ലത്. വീടിനുള്ളിലുള്ളിലും പുറത്തും ചെരിപ്പിട്ടു നടക്കണം.
ദിവസവും അരമണിക്കൂറെങ്കിലും നടക്കുന്നത് നല്ലതാണ്. കാലിലെ രക്തപ്രവാഹം വര്‍ദ്ധിക്കാനും ഞരമ്പുകളുടെ പ്രവര്‍ത്തനം ശക്തിപ്പെടാനും ഇത് നല്ലൊരു വ്യായാമമാണ്.
കാലിന് അധികം തണുപ്പ് എല്ക്കാതിരിക്കാന് ശ്രദ്ധിക്കണം. കാലുകള്‍ക്ക് അമിതമായി തണുപ്പേല്‍ക്കുന്നത് രക്തപ്രവാഹത്തെ ബാധിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
