Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
അസുഖങ്ങള്‍ മാറ്റാന്‍ പ്രകൃതിദത്ത മാര്‍ഗങ്ങളും
അലോപ്പതിയേക്കാള്‍ കൂടുതല്‍ പ്രകൃതിദത്ത മരുന്നുകള്‍ പരീക്ഷിക്കുന്നവരുമുണ്ട്. ഇവ പാര്‍ശ്വഫലങ്ങളുണ്ടാക്കില്ലെന്നതാണ് ഇതിനു കാരണമായി പറയുന്നതും. ചില അസുഖങ്ങള്‍ നമ്മുടെ നാടന്‍ മരുന്നുകള്‍ തന്നെ മാറ്റിത്തരും.

കറികളില്‍ രുചി കൂടാന്‍ ഉപയോഗിക്കുന്ന കറിവേപ്പിലക്ക് അസുഖങ്ങള്‍ മാറ്റുന്നതിലും കാര്യമായ പങ്കുണ്ട്. പ്രത്യേകിച്ച് പ്രമേഹത്തിന് ഇതൊരു നല്ല പരിഹാരമാര്‍ഗമാണ്. ദിവസവും 10 കറിവേപ്പില പച്ചക്കു കഴിച്ചു നോക്കൂ. 3 മാസമെങ്കിലും ഇങ്ങനെ തുടര്‍ച്ചയായി ചെയ്താല്‍ പ്രമേഹം കുറയും. പ്രത്യേകിച്ച് പാരമ്പര്യമായി വരുന്ന പ്രമേഹം.
മസാലയായി ഉപയോഗിക്കുന്ന കറുവാപ്പട്ടയും പ്രമേഹം കുറയ്ക്കാന്‍ സഹായിക്കും. ഇവയ്ക്കു പുറമെ വയനയില, ഗ്രാമ്പൂ എന്നിവയും പ്രമേഹം കുറയ്ക്കാന്‍ സഹായിക്കുന്നവയാണ്.
ഡയബെറ്റിസ് കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊന്നാണ് നെല്ലിക്ക. രണ്ടുമൂന്നു മാസം അടുപ്പിച്ച് ഇത് കഴിച്ചാല്‍ പ്രയോജനം ലഭിക്കും.
കോള്‍ഡ് കുറയ്ക്കാനും പ്രകൃതിദത്ത പരിഹാരങ്ങള്‍ ധാരാളം. തുളസി ഇതില്‍ വളരെ പ്രധാനം. തുളസിനീരില്‍ തേന്‍ ചേര്‍ത്തു കഴിയ്ക്കുന്നത് തൊണ്ടവേദയും കഫക്കെട്ടും അകറ്റും. തുളസി കാപ്പിയിലിട്ടും കഴിയ്ക്കാം.
ഇഞ്ചിയും കോള്‍ഡ് മാറ്റാന്‍ വളരെ നല്ലതാണ്. ഇഞ്ചിനീരില് തേന്‍ ചേര്‍ത്ത് കഴിച്ചാല്‍ തൊണ്ടവേദന കുറയും. ഇഞ്ചിയിട്ട ചായയും നല്ലതാണ്.
ഗ്രാമ്പൂ ഇട്ട് ചായ തിളപ്പിക്കുന്നതും കോള്‍ഡ് മാറാന്‍ നല്ലതാണ്. ഇത് ചുമയ്ക്കും കഫക്കെട്ടിനും കുറവുണ്ടാക്കും.
മുറിവുണക്കാന്‍ സഹായിക്കുന്ന ചില പ്രകൃതിദത്ത മാര്‍ഗങ്ങളുമുണ്ട്. മഞ്ഞള്‍ ഇതിന് നല്ലൊരു ഉദാഹരണമാണ്. അണുബാധ തടയുന്നതിനും മുറിവ് പെട്ടെന്ന് ഉണങ്ങുന്നതിനും മഞ്ഞള്‍ സഹായിക്കും.
മെരിഗോള്‍ഡ് എന്നറിയപ്പെടുന്ന ചെണ്ടുമല്ലിക്കും അണുബാധയെ ചെറുക്കാന്‍ കഴിയും. ഇതിന്റെ പൂവിതള്‍ അരച്ച് മുറിവുള്ളിടത്ത് പുരട്ടിയാല്‍ മുറിവ് പെട്ടെന്ന് ഉണങ്ങും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
