Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
പ്രമേഹവും പൂര്‍ണമായി മാറ്റാം

എന്നാല്‍ പ്രമേഹരോഗികള്‍ക്കും ഒരു സന്തോഷവാര്‍ത്ത. വളരെ തുടക്കത്തില്‍ കണ്ടുപിടിച്ചാല്‍ പ്രമേഹവും ചികിത്സിച്ചു മാറ്റാം.
എല്ലാതരം പ്രമേഹവും ചികിത്സിച്ചു മാറ്റാനാകില്ല. എന്നാല്‍ കൂടുതല്‍ അപകടമെന്നു വിശേഷിപ്പിക്കുന്ന ടൈപ്പ് ടു ഡയബറ്റിസ് പൂര്‍ണമായും മാറ്റാനാകുമെന്നാണ് പറയുന്നത്. കാരണം ജീവിതരീതികളിലെ പ്രശ്നങ്ങളാണ് ഈ ഡയബെറ്റിസിന് കാരണം. പ്രധാനമായും മധ്യവയസ്കരിലാണ് ഇത് കണ്ടുവരുന്നതും. 90 ശതമാനം പേരിലും കണ്ടുവരുന്നത് ഇത്തരം പ്രമേഹമാണ്.
ഇത്തരം പ്രമേഹം പൂര്‍ണമായും ചികിത്സിച്ചു മാറ്റണമെങ്കില്‍ പ്രധാനമായും വേണ്ടത് തുടക്കത്തില്‍ തന്നെ ഈ രോഗം കണ്ടുപിടിക്കുകയാണ്. രക്തത്തിലെ ഷുഗര്‍ തോത് 120 കടന്നാലാണ് പ്രമേഹത്തിലേക്കെത്തുന്നത്. ഇന്‍സുലിന്‍ തോതിന് വ്യതിയാനമുണ്ടായിട്ടുണ്ടെന്ന് ഇതില്‍ നിന്ന് മനസിലാക്കാം.
കുടുംബപാരമ്പര്യവും ഇക്കാര്യത്തില്‍ പ്രധാനമാണ്. കുടുംബത്തില്‍ ആര്‍ക്കെങ്കിലും പ്രമേഹമുണ്ടെങ്കില്‍ പ്രമേഹസാധ്യതയും കൂടുതലാണ്. ഇക്കാര്യവും മനസില്‍ വയ്ക്കണം.
പ്രമേഹം തുടക്കത്തിലേ കണ്ടെത്തണമെങ്കില്‍ കൃത്യമായ വൈദ്യപരിശോധന ആവശ്യമായി വരും. കാരണം രോഗം അല്പം കൂടുതലായാല്‍ മാത്രമെ അതിന്റെ പ്രത്യക്ഷ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങൂ. ഈ അവസ്ഥയില്‍ ഇത് ചികിത്സിച്ചു മാറ്റാന്‍ ബുദ്ധിമുട്ടായിരിക്കുകയും ചെയ്യും.
ഡയബറ്റിസ് തിരിച്ചറിഞ്ഞാല്‍ അതനുസരിച്ച് ജീവിത രീതികളിലും ഭക്ഷണക്രമത്തിലും വ്യത്യാസം വരുത്തുകയാണ് ആദ്യം ചെയ്യേണ്ടത്. മധുരം കഴിവതും ഒഴിവാക്കുക. ശരീരഭാരം നിയന്ത്രിക്കുക. കൊഴുപ്പു ശരീരത്തിലുണ്ടാകാന്‍ വഴിയൊരുക്കരുത്. കൊഴുപ്പടിഞ്ഞു കൂടാതിരിക്കുമ്പോള്‍ പാന്‍ക്രിയാസ് ശരിയായ തോതില്‍ പ്രവര്‍ത്തിക്കും. നാരുകളടങ്ങിയ ഭക്ഷണം ഈ സമയത്് വളരെയേറെ ഗുണം ചെയ്യും.
വ്യായാമം പ്രധാനം. സ്ഥിരം വ്യായാമം ഒരു ശീലമാക്കുക. ജിമ്മിലോ മറ്റോ പോയില്ലെങ്കിലും വേണ്ടില്ല. നടക്കുകയും ഓടുകയും ചെയ്യുന്നതു തന്നെ നല്ല വ്യായാമങ്ങളാണ്.
ടൈപ്പ് 2 ഡയബെറ്റിസ് തുടക്കത്തില്‍ തന്നെ കണ്ടെത്തിയെങ്കിലേ ഇത്തരം മാര്‍ഗങ്ങള്‍ കൊണ്ട് ഇത് പൂര്‍ണമായും ചികിത്സിച്ചു മാറ്റാന്‍ സാധിക്കൂയെന്ന കാര്യം പ്രധാനം.
അടുത്ത പേജില്‍
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
