Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
പ്രമേഹത്തോട് പൊരുത്തപ്പെടൂ

അറിവില്ലായ്മയാണ് എല്ലാ പ്രശ്നങ്ങളുടേയും മൂലകാരണം. പ്രമേഹമുണ്ടെന്ന് തിരിച്ചറിഞ്ഞാല്‍ അതെപ്പറ്റിയുള്ള എല്ലാ കാര്യങ്ങളും മനസിലാക്കുവാന്‍ ശ്രമിയ്ക്കുക. ഡോക്ടറെ കണ്ട് നിര്‍ദേശങ്ങള്‍ അതുപോലെത്തെന്നെ അനുസരിക്കണം. പരിശോധനകള്‍ മുടങ്ങാതെ ചെയ്യേണ്ടതും പ്രധാനമാണ്.
അസുഖവിവരവുമായി പൊരുത്തപ്പെടുക. മനസിന്റെ ആരോഗ്യമാണ് ശാരീരിക ആരോഗ്യവും നല്‍കുന്നത്. ഈ അസുഖം വളരെ ഗുരുതരമാണെന്ന ചിന്ത ഇല്ലതാരിക്കുക. നിരവധി പ്രമേഹരോഗികള്‍ സുഖമായി നമ്മുടെ സമൂഹത്തില്‍ ജീവിക്കുന്നുണ്ട്.
പ്രമേഹമുണ്ടെങ്കില്‍ ഇഷ്ടമുള്ള സാധനങ്ങളൊന്നും തന്നെ കഴിയ്ക്കാനാവില്ലെന്ന് അര്‍ത്ഥമില്ല. നിയന്ത്രണത്തോടെ എല്ലാ ഭക്ഷണങ്ങളും കഴിയ്ക്കാം. തീരെ പറ്റാത്ത ചിലത് ഉപേക്ഷിക്കേണ്ടി വരുമെന്നു മാത്രം. ഭക്ഷണകാര്യത്തില്‍ ഡോക്ടറുടെ ഉപദേശം തേടുന്നത് നന്നായിരിക്കും. മധുരം കുറഞ്ഞ എന്നാല്‍ പോഷകഗുണമുള്ള ഭക്ഷണക്രമം പിന്തുടരുക. പ്രമേഹരോഗികള്‍ക്ക് ഇഷ്ടമുളള ഭക്ഷണം ആരോഗ്യകരമായി പാചകം ചെയ്യുവാനുള്ള മാര്‍ഗങ്ങളുമുണ്ട്. ഇത് വേണമെങ്കില്‍ പിന്തുടരാം.
ഇടയ്ക്കു വല്ലപ്പോഴും ഇഷ്ടമുള്ള ഭക്ഷണം ഇഷ്ടമുള്ള രീതിയില്‍ കഴിയ്ക്കുന്നത് കൊണ്ട് ദോഷമില്ല. ഇത് സ്ഥിരമാക്കരുതെന്ന് മാത്രം. വല്ലപ്പോഴും അല്പം ഐസ്ക്രീമോ പായസമോ കഴിയ്ക്കുന്നത് കൊണ്ട് പ്രമേഹം ഉച്ചസ്ഥായിയിലെത്താന്‍ പോകുന്നില്ല.
ടെന്‍ഷനും പ്രമേഹകാരണമായി പറയാറുണ്ട്. ടെന്‍ഷനുകള്‍ ജീവിതത്തിന്റെ ഭാഗമാണെന്ന് തിരിച്ചറിയുക. അവയോട് പൊരുത്തപ്പെട്ട് ജീവിക്കാന്‍ ശീലിക്കുക.
പ്രമേഹനിയന്ത്രണത്തിന് വ്യായാമവും പ്രധാന പങ്കു വഹിയ്ക്കുന്നുണ്ട്. ഭക്ഷണം കഴിച്ചാലും വ്യായാമം ചെയ്താല്‍ പ്രശ്നങ്ങളൊഴിവാക്കാം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
