Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
പ്രമേഹരോഗികള്‍ക്ക് വ്യായാമം പ്രധാനം

വ്യായാമം ചെയ്യുവാന്‍ തീരുമാനിച്ചാല്‍ ഇതേപ്പറ്റി ഡോക്ടറുടെ അഭിപ്രായം തേടുന്നത് പ്രധാനമാണ്. ഹൃദയസംബന്ധമായ പ്രശ്നങ്ങളുള്ളവര്‍ നിര്‍ബന്ധമായും ഡോക്ടറുടെ നിര്‍ദേശമനുസരിച്ചേ വ്യായാമം ചെയ്യാവൂ. അതുപോലെ പഞ്ചസാരയുടെ തോത് എത്രത്തോളമുണ്ടെന്ന് അറിഞ്ഞിരിക്കുകയും വേണം.
പ്രമേഹരോഗികള്‍ വെറുവയറോടെ വ്യായാമം ചെയ്യാതിരിക്കുന്നതാണ് നല്ലത്. പഞ്ചസാര ചേര്‍ക്കാത്ത ബിസ്ക്കറ്റുകളോ മറ്റു സ്നാക്കുകളോ കഴിയ്ക്കാം. വ്യായാമം തുടങ്ങുന്നതിന് മുന്‍പ് വാം അപ് വ്യായാമങ്ങള്‍ ചെയ്യണം. ജോഗിങ്ങ് ചെയ്യുന്നത് നല്ലൊരു വാം അപ് എക്സര്‍സൈസാണ്. പതുക്ക തുടങ്ങി പിന്നീട് വേഗം കൂട്ടാം. വ്യായാമത്തിന് ശേഷം റിലാക്സ് ചെയ്യേണ്ടതും ആവശ്യം തന്നെ.
ഏറോബിക്സ് വ്യയാമങ്ങളാണ് പ്രമേഹരോഗികള്‍ക്ക് ഏറ്റവും ചേര്‍ന്നത്. നടക്കുക, ജോഗിംങ്ങ്, സൈക്കിള്‍ ചവിട്ടുക തുടങ്ങിയവ ഇവര്‍ക്ക് ചെയ്യാവുന്ന വ്യയാമങ്ങളാണ്. കാര്‍ഡിയോ എക്സര്‍സൈസുകളും നല്ലതാണ്.
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുവാന്‍ ശ്വസനക്രിയകള്‍ വളരെ നല്ലതാണ്. ഇവ ഹൃദയാരോഗ്യത്തിന് നല്ലതാണ്. രക്തപ്രവാഹം വര്‍ദ്ധിപ്പിക്കുവാനും ഇവ ശ്വനസക്രിയകള് സഹായിക്കും.
വ്യായമത്തിനിടെ ദാഹം തോന്നുമ്പോള്‍ കുടിയ്ക്കുവാനായി വെള്ളമോ മധുരം ചേര്‍ക്കാത്ത ജ്യൂസുകളോ നല്ലതാണ്.
വ്യയാമത്തിന് ശേഷം അമിതമായി വിയര്‍ക്കുക, കിതയ്ക്കുക, വിശപ്പനുഭവപ്പെടുക, ക്ഷീണമനുഭവപ്പെടുക എന്നിങ്ങനെയുണ്ടെങ്കില്‍ ഡോക്ടറെ കാണുന്നതാണ് നല്ലത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
