Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
നിങ്ങള്‍ക്ക് പ്രമേഹമുണ്ടോയെന്ന് തിരിച്ചറിയുക

എപ്പോഴും ക്ഷീണം അനുഭവപ്പെടുന്നത് പ്രമേഹത്തിന്റെ ഒരു ലക്ഷണമാണ്. ഉദാഹരണത്തിന് രാത്രി നന്നായി ഉറങ്ങിയെങ്കിലും രാവിലെ എഴുന്നേര്ക്കുമ്പോള് വീണ്ടും ക്ഷീണം തോന്നുകയും ഉറക്കം വരികയും ചെയ്യുന്നത് ഈ രോഗത്തിന്റെ ഒരു ലക്ഷണമാകാം.
എപ്പോഴും ദാഹം തോന്നുകയും മൂത്രമൊഴിക്കാന്‍ തോന്നുകയും ചെയ്യുക, മുറിവുകളുണ്ടായാന് ഉണങ്ങാന്‍ സമയമെടുക്കുക, മുറിവുകള്‍ പഴുക്കുക എന്നിവയും പ്രമേഹത്തിന്റെ ലക്ഷണങ്ങളാണ്. എന്തെങ്കിലും അണുബാധയുണ്ടായാല്‍ മാറുവാന്‍ ഏറെ സമയമെടുക്കുക, മരുന്നു കഴിച്ചാലും പ്രയോജനമുണ്ടാകാതിരിക്കുക എന്നിവയും ഈ രോഗത്തിന്റെ ലക്ഷണങ്ങളായെടുക്കാം.
പ്രമേഹം അധികമാകുമ്പോള്‍ കണ്ണിന്റെ കാഴ്ച കുറഞ്ഞുതുടങ്ങും. പ്രമേഹത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ കാഴ്ച മുഴുവനും നഷ്ടപ്പെടുന്ന അവസ്ഥയും ചിലരില്‍ കണ്ടുവരുന്നു.
പെട്ടെന്ന് തൂക്കം കുറയുന്നതും ഭക്ഷണം കഴിച്ചാലും എപ്പോഴും വിശപ്പനുഭവപ്പെടുന്നതും പ്രമേഹലക്ഷണങ്ങളാകാം.
പ്രമേഹം ഒരു പാരമ്പര്യരോഗം കൂടിയാണെന്നു പറയാം. മാതാപിതാക്കള്‍ക്കോ മറ്റ് അടുത്ത ബന്ധുക്കള്‍ക്കോ പ്രമേഹമുണ്ടെങ്കില്‍ ഇതു വരാനുള്ള സാധ്യത ഏറെയാണ്.
പ്രമേഹചികിത്സക്ക് രോഗനിര്‍ണയം ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. കൃത്യസമയത്ത് രോഗം കണ്ടെത്തിയാല്‍ നിയന്ത്രിക്കാനും എളുപ്പമായിരിക്കും. ഒരു തവണ വന്നു കഴിഞ്ഞാല്‍ ഇത് പൂര്‍ണമായും മാറില്ലെന്നതും രോഗത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
