Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
പ്രമേഹം: രക്തപരിശോധനയെക്കുറിച്ച് കൂടുതല്‍

ഒരു സാധാരണ വ്യക്തിയുടെ രക്തത്തിലുണ്ടായിരിക്കേണ്ട പഞ്ചസാരയുടെ അളവും അതിന്റെ വ്യത്യാസങ്ങളുമെല്ലാം താഴെയുള്ള പട്ടികയില്‍ കാണാം
| Tests | Good control | Acceptable control | Needs action |
| HbA1c | 7-8% | >8% | |
| Fasting glucose | 80 - 110 | 110-140 | > 140 |
| PP glucose | 160-200 | >200 |
ഗര്‍ഭിണികളിലെ രക്തപരിശോധന
ഇത് സാധാരണ പോലെയുള്ള പ്രമേഹ പരിശോധനയല്ല ഗര്‍ഭാവസ്ഥയിലുള്ള സ്ത്രീകള്‍ക്ക് നടത്തേണ്ടത്. ഗര്‍ഭിണികള്‍ക്ക് വളരെ ചിട്ടയായ നിയന്ത്രണമാണ് ഇക്കാര്യത്തില്‍ വേണ്ടത്. അതുകൊണ്ടുതന്നെ സാധാരണ പ്രമേഹ രോഗികളില്‍ നിന്നും വ്യത്യസ്തമായി ഇടക്കിടെ പരിശോധന നടത്തണം.
മൂത്രപരിശോധന ഫലപ്രദമാണോ?
രക്തത്തിലെ പഞ്ചസാരയുടെ അളവ് 180 മില്ലിഗ്രാം ശതമാനത്തില്‍ കൂടുമ്പോള്‍ മാത്രമാണ് മൂത്രത്തില്‍ പഞ്ചസാര കൂടുതലുള്ളതിന്റെ ലക്ഷണം കാണുന്നത്. രക്തപരിശോധന നടത്തിയ ഉടന്‍ തന്നെ മൂത്രവും പരോശോധിച്ച് പഞ്ചസാരയുടെ അളവ് അറിയുന്നതില്‍ കാര്യമില്ല.
രക്തപരിശോധന നടത്താത്തപ്പോള്‍ മാത്രമേ മൂത്രപരിശോധന നടത്തേണ്ടതുള്ളു. പ്രായമായവര്‍ക്കും സാമ്പത്തിക സ്ഥിതി മോശമായവര്‍ക്കും മറ്റും മൂത്രപരിശോധന നടത്താന്‍ ചെലവുകുറഞ്ഞ സ്ട്രിപ്പുകള്‍ ലഭ്യമാണ്. ഇതില്‍ നിറവ്യത്യാസം നോക്കിയാണ് രക്തത്തിലെ പഞ്ചസാരയുടെ അളവ് അറിയുന്നത്.
ഇതില്‍ നെഗറ്റീവായിട്ടാണ് ഫലം കാണിക്കുന്നതെങ്കില്‍ അതിനര്‍ത്ഥം നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് 180 മില്ലിഗ്രാമില്‍ കുറവാണെന്നാണ്. എന്നാല്‍ ഈ പരിശോധനയില്‍ നിന്നും രക്തത്തിലെ പഞ്ചസാരയുടെ അളവ് എത്രകണ്ട് കുറയുന്നു(ഹൈപ്പോ ഗ്ലൈസീമിയ)വെന്ന് മനസ്സിലാക്കാന്‍ കഴിയില്ല. പ്രമേഹം നിയന്ത്രണവിധേയമാണെങ്കില്‍ മൂത്രത്തിലെ പഞ്ചസാരയുടെ അളവ് എപ്പോഴും നെഗറ്റീവായിരിക്കും കാണിയ്ക്കുന്നത്.
മുറിവുണ്ടാക്കാതെ രക്തപരിശോധന നടത്താന്‍ സാധിയ്ക്കുമോ?
ഇതേവരെ ശാസ്ത്രം ഈ വളര്‍ച്ച കൈവരിച്ചിട്ടില്ല. ഇന്നത്തെ രീതിയില്‍ ശാസ്ത്ര പുരോഗതിയുണ്ടാവുകയാണെങ്കില് സമീപഭാവിയില്‍ത്തന്നെ ശരീരത്തില്‍ മുറിവുണ്ടാക്കാതെ രക്തം പരിശോധിക്കാനുള്ള സംവിധാനം ശാസ്ത്രലോകം കണ്ടെത്തും. മാത്രമല്ല ഉമിനീരില്‍ നിന്നും വിയര്‍പ്പില്‍ നിന്നും പ്രമേഹമുണ്ടോയെന്ന് കണ്ടെത്താന്‍ കഴിയുമോയെന്നത് സംബന്ധിച്ച പഠനങ്ങള്‍ പുരോഗമിക്കുകയാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
