Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
പ്രമേഹം: രക്തപരിശോധന എങ്ങനെ ?എപ്പോള്?

എത്രതവണ രക്തത്തിലെ പഞ്ചസാര പരിശോധിക്കണം?
രക്തത്തിലെ പഞ്ചസാരയുടെ അളവ് ഇടക്കിടെ നിരീക്ഷിച്ചുകൊണ്ടിരിക്കണം. അത് എവിടെയെന്നോ എപ്പോഴെന്നോ ഉള്ള പ്രശ്നങ്ങള് കാരണം മാറ്റിവയ്ക്കാന് പാടില്ല. നാല് ആഴ്ചയില് അല്ലെങ്കില് ആറ് ആഴ്ചയില് ഒരിക്കല് നിര്ബ്ബന്ധമായും രക്തപരിശോധന നടത്തണം.
എങ്കില് മാത്രമേ നിങ്ങളുടെ ശരീരത്തിലെ പ്രമേഹത്തിന്റെ അവസ്ഥ മനസ്സിലാക്കനും അതിനനുസരിച്ച് ചികിത്സയില് വ്യത്യാസം വരുത്തുവാനും കഴിയുകയുള്ളു.
പ്രമേഹം തീര്ത്തും നിയന്ത്രണവിധേയമാണെങ്കില് പരിശോധനകള്ക്കിയിലുള്ള ഇടവേള രണ്ടോ മൂന്നോ മാസമായി ഉയര്ത്താം. ഇത് പ്രമേഹം നിയന്ത്രണവിധേയമാണെങ്കില് മാത്രമുള്ള കാര്യമാണെന്ന പ്രത്യേകം ഓര്ക്കുക.
പരിശോധന എങ്ങനെ? എപ്പോള്?
കാലത്ത് ഭക്ഷണം കഴിയ്ക്കുന്നതിന് മുമ്പേയുള്ള രക്തമെടുത്ത് പരിശോധിക്കുന്നത് വളരെ പ്രധാനമാണ്. ഈ പരിശോധനയില് പഞ്ചസാരയുടെ അളവ് നിയന്ത്രണവിധേയമാണെങ്കില് പിന്നീട് ഭക്ഷണം കഴിച്ച് രണ്ടുമണിക്കൂര് കഴിഞ്ഞ് വീണ്ടും പരിശോധിക്കാം.
ഗര്ഭിണികളിലും മറ്റും ഭക്ഷണശേഷമുള്ള ഈ പരിശോധന പ്രധാനമാണ്. റാന്ഡം ഷുഗര് ടെസ്റ്റ് പ്രമേഹം കണ്ടെത്തുന്നതില് വലുതായി സഹായിക്കില്ല.
വീട്ടില് രക്തം പരിശോധിക്കാം
വീട്ടില്വച്ച് തന്നെ രക്തപരിശോധന നടത്തുന്നത് നല്ലൊരു കാര്യമാണ്. എന്നുവച്ച് വീട്ടില് ഒരു രക്തപരിശോധനാ യന്ത്രം വാങ്ങിയാല്പ്പിന്നെ ദിവസവും പരിശോധന നടത്തണമെന്ന് അതിനര്ത്ഥമില്ല.
പരിശോധനകള്ക്കിടയിലെ സമയദൈര്ഘ്യം നിങ്ങള്ക്കുതന്നെ തീരുമാനിയ്ക്കാം. വീട്ടില് പരിശോധന കഴിഞ്ഞാല് പിന്നെ വീണ്ടും ലബോറട്ടറിയില് പോയി പണംകൊടുത്ത് പരിശോധന നടത്തേണ്ട ആവശ്യവുമില്ല. വീട്ടില് ഒരു ഗ്ലൂക്കോമീറ്റര് ഉണ്ടെങ്കില് അസുഖമായിരിക്കുമ്പോഴും മറ്റും പരിശോധിക്കാന് എളുപ്പമാണ്.
വീട്ടില് പരിശോധന നടത്തുന്നതിനുള്ള ചെലവ്
ഗ്ലൂക്കോമീറ്ററിന് ഏതാണ്ട് 1500 രൂപമുതല് 3500 രൂപവരെയാണ് വില. ഇപ്പോള് ഇന്ത്യന് വിപണയില് ഒട്ടേറെ തരത്തിലുള്ള ഗ്ലൂക്കോമീറ്ററുകള് ലഭ്യമാണ്. ഒരു മെഷിന് വാങ്ങിക്കഴിഞ്ഞാല്പ്പിന്നെയുള്ള പരിശോധനകള് എളുപ്പമാവും കൂടുതല് പണം ചെലവാവുകയുമില്ല.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
