Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
പ്രമേഹം നിരീക്ഷിക്കേണ്ടതുണ്ടോ?

പ്രമേഹത്തെ നിരീക്ഷിക്കേണ്ടതിന്റെ ആവശ്യം
തുടകത്തില് പൊതുവേ പ്രമേഹം കാര്യമായ ലക്ഷണങ്ങളൊന്നും കാണിക്കില്ല. എന്നാല് ചിലരില് ഇത്കണ്ടെത്തുന്നത് തന്നെ നിയന്ത്രിക്കാന് കഴിയാത്ത അവസ്ഥയിലായിരിക്കും. ഇത് പല സങ്കീര്ണമായ പ്രശ്നങ്ങള്ക്കും വഴിവെയ്ക്കുമെന്ന് പഠനങ്ങള് തെളിയിച്ചിട്ടുണ്ട്.
ഒരിക്കല് ഗുരുതരമായ അവസ്ഥയിലെത്തിയാല് പിന്നെ പ്രമേഹം വിട്ടുമാറില്ല.അതുകൊണ്ട് തന്നെ ലക്ഷണങ്ങളെയെല്ലാം അപ്രത്യക്ഷമാക്കുന്ന വിധത്തില് ഇത് ചികിത്സിക്കേണ്ടതാണ്. പഞ്ചസാരയുടെ അളവ് നിയന്ത്രിയ്ക്കുകയെന്നത് തന്നെയാണ് ഇതില് പ്രധാന കാര്യം.
പ്രമേഹത്തെ എങ്ങനെയാണ് നിരീക്ഷിക്കുക?
ഇതിന് രണ്ട് മാര്ഗ്ഗങ്ങളുണ്ട്. ഒന്ന് ഗ്ലൂക്കോമീറ്റര് ഉപയോഗിച്ചുള്ള സ്വയം പരിശോധനയാണ്. അതല്ലെങ്കില് പുറത്ത് ലാബോറട്ടറിയില് ചെന്ന് രക്തപരിശോധന നടത്തണം. സ്വയം രക്തം പരിശോധിക്കുന്നത് കാര്യങ്ങള് നിങ്ങള്ക്ക് കൂടുള് മനസ്സിലാക്കാന് സഹായിക്കും.
അതുകൊണ്ട് തന്നെ പ്രമേഹ നിയന്ത്രണത്തിന്റെ ആവശ്യകതയെക്കുറിച്ചും രോഗി ചിന്തിയ്ക്കും. ഇന്സുലില് എടുക്കുന്നവര്ക്കും, പ്രമേഹരോഗമുള്ള ഗര്ഭിണികള്ക്കും ഈ രീതിയില് സ്വയം പരിശോധന നടത്താവുന്നതാണ്.
രണ്ടാമത്തെ മാര്ഗ്ഗം എച്ച്ബിഎഒണ്സി പരിശോധിക്കുകയാണ്. ഈ പരിശോധന നമ്മുടെ രക്തത്തില് കഴിഞ്ഞ മൂന്നുമാസമായുള്ള പഞ്ചസാരയുടെ ശരാശരി അളവ് നിര്ണയിക്കുന്നു.
എന്താണ് എച്ച്ബിഎഒണ്സി ടെസ്റ്റ്?
സാധാരണ രക്തം പരിശോധിക്കുന്ന സമയത്ത് ആ സമയത്ത് ര്ക്തത്തില് എത്ര പഞ്ചസാരയുണ്ടെന്നേ അറിയാന് കഴിയുകയുള്ളു. മറിച്ച് രണ്ട് ദിവസം മുമ്പ്, ഒരാഴ്ച മുമ്പ്, ഒരു മാസം മുമ്പ് തുടങ്ങിയ കാലയളവില് രക്തത്തില് എത്രമാത്രം പഞ്ചസാരയുണ്ടായിരുന്നുവെന്ന് ഇതുകൊണ്ട് അറിയാന് കഴിയില്ല.
എന്നാല് എച്ച്ബിഎഒണ്സി എന്നാല് രക്തത്തിലെ പഞ്ചസാരയുടെ ഒരു ശരാശരി അളവാണ്. ഹീമോഗ്ലോബിനുമായി ബന്ധപ്പെട്ട പഞ്ചസാരയുടെ അളവാണിത്. കഴിഞ്ഞ മൂന്നോ നാലോ മാസത്തിലെ പഞ്ചസാരയുടെ കൃത്യമായ അളവ് ഇതിലൂടെ നമുക്ക് മനസ്സിലാക്കാന് കഴിയും. അതുകൊണ്ടുതന്നെ പ്രമേഹ നിയന്ത്രണം മെച്ചപ്പെട്ടതാക്കാന് ഈ ടെസ്റ്റ് സഹായകമാണ്.
എച്ച്ബിഎഒണ്സി കാര്യക്ഷമമാണോ?
സാധാരണ രക്തപരിശോധനയെ അപേക്ഷിച്ച് ഈ ടെസ്റ്റിന് ചെലവ് കൂടുതലാണ്. മിക്ക ലാബുകളിലും 300 മുതല് 400 വരെയാണ് ഇതിനായി ഈടാക്കുന്നത്. ഇത് കൂടുതലാണെന്നകാര്യം ശരിയാണ്. പക്ഷേ പ്രമേഹത്തെ വിലിയിരുത്താന് ഇത് വളരെ നല്ല രീതിയാണ്.
പ്രധാന ഗുണം എന്താണെന്നാല് ഈ ടെസ്റ്റ് ഒരു ശരാശരി കണക്ക് തരുന്നുണ്ട്. ദീര്ഘകാലത്തേയ്ക്കുള്ള പ്രശ്നങ്ങള് തടയാന് അത് സഹായിക്കും. വര്ഷത്തില് മൂന്നോ നാലോ തവണ ഈ പരിശോധന നടത്തേണ്ടതാണ്.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
