Latest Updates
-
നിമിഷ സജയന്റെയും രജിഷയുടെയും ബോഡി ട്രാൻസ്ഫോർമേഷൻ; ആരോഗ്യത്തോടെ ഭാരം കുറയ്ക്കാൻ താരങ്ങൾ പിന്തുടരുന്ന ആ രഹസ്യം ഇതാണ്! -
സെപ്റ്റംബർ 9: ചന്ദ്രന്റെ രാശിമാറ്റം, പണമിടപാടുകളിൽ അതീവ ജാഗ്രത; ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 9-15: ഈ 4 രാശിക്കാർക്ക് വൻ ഭാഗ്യം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സെപ്റ്റംബർ 9 നക്ഷത്രഫലം: ആയില്യം മാറി മകം ഉദിക്കുന്നു, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
സെപ്റ്റംബർ 9 രാശിഫലം: ഇന്ന് ഭാഗ്യം ആർക്കൊപ്പം? 12 രാശിക്കാരുടെയും സമ്പൂർണ്ണ ദിവസഫലം ഇതാ -
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ
പ്രമേഹം: ചികിത്സയില്‍ ശ്രദ്ധിക്കേണ്ടത്

മരുന്നിന്റെ പാര്‍ശ്വഫലങ്ങള്‍
എല്ലാ മരുന്നുകള്‍ക്കും ഒന്നല്ലെങ്കില്‍ മറ്റൊരു തരത്തിലുള്ള പാര്‍ശ്വഫലങ്ങളുണ്ട്. പ്രമേഹത്തിന്റെ മരുന്നുകള്‍ക്കും ഇത്തരം കുഴപ്പങ്ങളുണ്ട്. ദീര്‍ഘകാലം ഇവ കഴിയ്ക്കുമ്പോള്‍ മറ്റു പലപ്രശ്നങ്ങളും അനുഭവപ്പെടാം. എന്തെങ്കിലും പ്രശ്നങ്ങള്‍ കണ്ടെത്തിയാല്‍ മരുന്ന് നിര്‍ത്തുന്നതിന് മുമ്പുതന്നെ അത് മരുന്നിന്റെ ഉപയോഗം മൂലമാണോയെന്നകാര്യം വ്യക്തമായി അറിയണം.
ചിലപ്പോള്‍ ചില മരുന്നുകള്‍ കഴിച്ചുതുടങ്ങുമ്പോള്‍ വയറിളക്കം, ദഹനക്കേട്, നെ്ഞ്ചെരിച്ചില് തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടാകും, എന്നാല്‍ രണ്ടോ മൂന്നോ ആഴ്ചകള്‍ കഴിയുമ്പോള്‍ ഇത്തരം പ്രശ്നങ്ങള്‍ അപ്രത്യക്ഷമാകുന്നതും കണ്ടുവരുന്നുണ്ട്. അതിനാല്‍ ഇത്തരം മരുന്നുകള്‍ ചെറിയ അളവില്‍ കഴിച്ചുതുടങ്ങുന്നതാണ് നല്ലത്.
മരുന്നുകള്‍ ജീവിതകാലം മുഴുവന്‍ കഴിക്കേണ്ടതുണ്ടോ?
അത് തീര്‍ത്തും ഒരാളുടെ ശരീരത്തിലെ പ്രമേഹത്തിന്റെ അളവിനെ ആശ്രയിച്ചിരിക്കും. ചെറിയ തോതിലുള്ള മരുന്നുകൊണ്ടും ഭക്ഷണ നിയന്ത്രണംകൊണ്ടും ഒരു പരിധിവരെ നിയന്ത്രിച്ച് കൊണ്ടുവന്നാല്പ്പിന്നെ ഭക്ഷണക്രമത്തില്‍ മാത്രം ശ്രദ്ധവെച്ചാല് മതിയാകും.
എന്നാല്‍ ഭക്ഷണ നിയന്ത്രണം വേണ്ടരീതിയില്‍ സാധിക്കുന്നില്ലെങ്കില്‍ കൂടുതല്‍ക്കാലം മരുന്നുകള്‍ കഴിക്കേണ്ടിവരും. ടൈപ്പ് 2 പ്രമേഹമാണെങ്കില്‍ അത് കാലക്രമത്തില്‍ അധികരിക്കാനും കൂടുതല്‍ മരുന്നുകള്‍ കഴിക്കേണ്ടിവരുവാനും ഇടയുണ്ട്.
തുടക്കത്തില്‍ മരുന്നു കഴിച്ച് നിയന്ത്രിച്ചവരിലും പിന്നീട് പ്രമേഹത്തിന്റെ തോത് വര്‍ധിച്ചതായി കണ്ടെത്താറുണ്ട്. ഇത് ഒന്നുകില്‍ രോഗിയുടെ അല്ലെങ്കില്‍ ഡോക്ടറുടെ അശ്രദ്ധയായിരിക്കാനാണ് സാധ്യത. ഓരോരുത്തരിലും മരുന്ന് പ്രവര്‍ത്തിക്കുന്നതും പ്രമേഹം കുറയുന്നതും ഓരോ രീതിയിലാണ്.
ഇതു മനസ്സിലാക്കിവേണം ചികിത്സ. പലരും ആദ്യനാളുകളില്‍ നല്കുന്ന ശ്രദ്ധ പിന്നീട് ചികിത്സയില്‍ കാണിയ്ക്കാറില്ല. എത്ര ചികിത്സിച്ചിട്ടും കുറവു കാണാത്ത സ്ഥിതിയാണെങ്കില്‍ കുറേക്കൂടി മെച്ചപ്പെട്ട ചികിത്സ തേടുന്നതാണ് നല്ലത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
