Latest Updates
-
സിക്കന്ദറിനായി സൽമാൻ ഖാന്റെ അവിശ്വസനീയമായ മാറ്റം; എട്ട് കിലോ കുറച്ച് താരം ഞെട്ടിച്ചു! -
വെയിൽ കടുക്കുന്നു! ചർമ്മം കരിഞ്ഞുപോകുമോ? യുവി ഇൻഡക്സ് ഉയരുമ്പോൾ അറിയേണ്ട നിർണ്ണായക കാര്യങ്ങൾ -
കഠിനമായ ചൂടിൽ തളരരുത്; വീട്ടിലുണ്ടാക്കാം ഒ.ആർ.എസ്, ഒപ്പം വേനൽക്കാലത്തെ തോൽപ്പിക്കാൻ ഈ പാനീയങ്ങൾ! -
അശ്വഗന്ധ സപ്ലിമെന്റുകൾ വാങ്ങുന്നവർ ശ്രദ്ധിക്കുക! നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന പുതിയ FSSAI ഉത്തരവ് പുറത്ത് -
കൗമാരക്കാരിൽ പിസിഒഎസ് വർധിക്കുന്നു; എയിംസിന്റെ വമ്പൻ പഠനം, ഇനി മാറ്റങ്ങൾ വരും! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; അതിരാവിലെ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ ലളിതമായ വ്യായാമങ്ങൾ പരീക്ഷിക്കൂ! -
കടുത്ത ചൂടിൽ ചർമ്മം കരിവാളിക്കുമോ? യുവി രശ്മികളിൽ നിന്ന് രക്ഷനേടാൻ ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ -
കങ്കണയുടെ വയറിലെ കൊഴുപ്പ് അലിഞ്ഞുപോയി! ആ ഫിറ്റ്നസ് രഹസ്യം ഇതാണ് -
മിഥുനത്തിലേക്ക് ശുക്രൻ: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ സാമ്പത്തിക നേട്ടവും പ്രണയ സാഫല്യവും! -
സർവാർത്ഥ സിദ്ധി യോഗം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ ആഗ്രഹിക്കുന്നവർ ഈ സമയം നഷ്ടപ്പെടുത്തരുത്!
പ്രമേഹം: തരങ്ങളും പിന്നെ ഒട്ടേറെ കാര്യങ്ങളും

പ്രധാനമായും രണ്ട് തരം പ്രമേഹമാണ് ഉള്ളത്. ടൈപ്പ് ഒന്ന് എന്ന് പറയുന്നത് ഇന്‍സുലിന്‍ ഉല്പാദനത്തിലുണ്ടാവുന്ന കുറവ് കൊണ്ട് ഉണ്ടാവുന്നതാണ്. ടൈപ്പ് രണ്ട് പ്രമേഹം എന്നത് ഇന്‍സുലിന്‍ വേണ്ടവണ്ണം ശരീരത്തില്‍ പ്രവര്ത്തിയ്ക്കാത്തതുകൊണ്ട് ഉണ്ടാവുന്നതാണ്. പാന്‍ക്രിയാസ് വേണ്ടത്ര ഇന്‍സുലിന്‍ ഉല്പാദിപ്പിയ്ക്കാതിരിയ്ക്കലാണ് ടൈപ്പ് ഒണ്‍ പ്രമേഹത്തിന് കാരണം.
എന്നാല്‍ ടൈപ്പ് രണ്ട് പ്രമേഹം വ്യത്യസ്ഥമാണ്. പാന്‍ക്രിയാസ് വേണ്ട ഇന്‍സുലിന്‍ ഉല്പാദിപ്പിയ്ക്കുന്നുണ്ട്. പക്ഷേ ഇത് വേണ്ട വണ്ണം ശരീരം ഉപയോഗിയ്ക്കുന്നില്ല. ഇത് ശരീരത്തിന്റെ ഒരു അവസ്ഥയാണ്.
ചില സ്ത്രീകള്‍ക്ക് ഗര്‍ഭകാലത്ത് പ്രമേഹം കാണാറുണ്ട്. ഇതിനെ ജെസ്റ്റേഷണല്‍ പ്രമേഹം എന്നാണ് പറയാറുള്ളത്. ശക്തിയേറിയ സ്റ്റെറോയിഡുകളും മറ്റും ഉപയോഗിയ്ക്കുന്നത് പാന്‍ക്രിയാസിന്റെ വീക്കത്തിന് കാരണമാവും. ഇതും പ്രമേഹത്തിന് വഴി തെളിയ്ക്കും. ഇതിനെ സെക്കന്ററി ഡയബെറ്റിസ് എന്നാണ് വിളിയ്ക്കുന്നത്.
നിങ്ങള്‍ പ്രമേഹ രോഗിയാണെന്ന് അറിഞ്ഞാല്‍ എന്ത് ചെയ്യണം?
നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുതലാണെന്ന് പരിശോധനയില്‍ കണ്ടാല്‍ വീണ്ടും മറ്റൊരു ലാബില്‍ പരിശോധിച്ച് അത് ശരിയാണോ എന്ന് കണ്ടെത്തുകയാണ് ആദ്യം ചെയ്യേണ്ടത്. രണ്ടാമത്തെ പരിശോധനയിലും ഇത് ശരിയാണെന്ന് കണ്ടാല്‍ രോഗം നിങ്ങള്‍ക്ക് ഉണ്ടെന്ന കാര്യം സ്വയം അംഗീകരിയ്ക്കുകയാണ് വേണ്ടത്. ഈ മാനസികാവസ്ഥയിലേയ്ക്ക് എത്തുക അത്ര എളുപ്പമല്ല. പക്ഷേ വേറെ വഴിയില്ലെന്ന് ഓര്‍ക്കുക.
പരിശോധനാ ഫലത്തെ അവഗണിയ്ക്കാതിരിയ്ക്കുക. പ്രമേഹം എന്താണെന്നും എന്താണ് പ്രമേഹ രോഗികള്‍ ചെയ്യേണ്ടതെന്നും അറിയാനായി ശ്രമിയ്ക്കുക. ഈ ആധുനിക യുഗത്തില്‍ ഇത്തരത്തിലുള്ള വിവരങ്ങള്‍ക്ക് ഒരു കുറവുമില്ല. മാസികകള്‍, ഇന്റര്‍നെറ്റ്, ആരോഗ്യ മാസികള്‍ എന്നിവകളിലൊക്കെ ഇത് സംബന്ധിച്ച വിവരങ്ങള്‍ ഉണ്ടാവും. പല ആശുപത്രികളും പ്രമേഹത്തെക്കുറിച്ച് വിവരങ്ങള്‍ നല്കുന്ന പരിശീലന പരിപാടികളും സംഘടിപ്പിയ്ക്കുന്നുണ്ടാവും.
പ്രമേഹത്തെക്കുറിച്ചുള്ള നല്ല കാര്യം എന്താണ്?
തുടക്കത്തിലേ കണ്ടെത്തി വേണ്ടവണ്ണം ശ്രദ്ധയോടെയുള്ള ജീവിതചര്യ സ്വീകരിച്ചാല്‍ പ്രമേഹം കൊണ്ട് ഉണ്ടാകാവുന്ന ദോഷ ഫലങ്ങള്‍ വളരെക്കാലത്തേയ്ക്ക് ഉണ്ടാകാതിരിയ്ക്കാനെങ്കിലും ശ്രദ്ധിയ്ക്കാന്‍ കഴിയും. ഇത് ആര്‍ക്കും ചെയ്യാവുന്നതേയുള്ളു. എന്നാല്‍ മറ്റൊരു ചീത്തക്കാര്യവുമുണ്ട്. പ്രമേഹം പിടിപെട്ടാല്‍ അത് പൂര്‍ണമായും മാറ്റുക സാദ്ധ്യമല്ലെന്നതാണത്.
'ചികിത്സിച്ച് ഭേദമാക്കുക' എന്നത് പ്രമേഹത്തിന്റെ കാര്യത്തില്‍ അപ്രായോഗികമാണ്.
കാലം കഴിയുമ്പോള്‍ പ്രമേഹം കൊണ്ടുള്ള പ്രശ്നങ്ങള്‍ കൂടി കൂടി വരും. ഇത് നിങ്ങളുടെ കുഴപ്പമല്ല. മറിച്ച് പ്രമേഹത്തിന്റെ സ്വഭാവമാണ്. തുടക്കത്തില്‍ ആഹാരം ക്രമീകരിയ്ക്കുന്നതിലൂടെ തന്നെ പ്രമേഹത്തെ നിയന്ത്രിയ്ക്കാനായേയ്ക്കും. തുടര്‍ന്ന് അത് സാധ്യമല്ലാതെ വരുമ്പോള്‍ ഗുളികകള്‍ കഴിയ്ക്കേണ്ടി വരും. വീണ്ടും കാലം ചെല്ലുമ്പോള്‍ ഗുളികകള്‍ കൊണ്ട് മാത്രം പ്രയോജനം ഇല്ലാത്ത അവസ്ഥ സംജാതമാവും. ഈ അവസ്ഥ എത്തിക്കഴിഞ്ഞാല്‍ ഇന്‍സുലിന്‍ കുത്തിവയ്ക്കുക മാത്രമേ നിവൃത്തിയുള്ളു. തുടക്കം മുതല്‍ ഈ അവസ്ഥ വരെ എത്തുന്ന കാലം പല വ്യക്തികളിലും പലതായിരിയ്ക്കും. വേണ്ടത്ര ശ്രദ്ധയില്ലാത്ത ജീവിതമാണെങ്കില്‍ വളരെ കുറഞ്ഞ വര്‍ഷം കൊണ്ട് തന്നെ ഈ അവസ്ഥയിലെത്തിയെന്നും വരാം.
നിങ്ങള്‍ പ്രമേഹത്തെ നിയന്ത്രിയ്ക്കൂ, മറിച്ചാവരുത്.
പ്രമേഹത്തെ പ്രതിരോധിയ്ക്കാനാവുമോ?
നിങ്ങളുടെ കുടുംബത്തിലുള്ളവര്‍ക്ക് പ്രമേഹം വരുന്ന ശരീര സ്വഭാവം ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഒന്നും ചെയ്യാനാവില്ല. പ്രമേഹത്തിന് ചേര്‍ന്ന ഭക്ഷണം കഴിയ്ക്കുകയാണ് നിങ്ങള്‍ ചേയ്യേണ്ടത്. പഴങ്ങളും പച്ചക്കറിയും നിങ്ങളുടെ ഭക്ഷണത്തില്‍ കൂടുതല്‍ ഉള്‍പ്പെടുത്തുക, ഫാസ്റ്റ് ഫുഡ് തീര്‍ത്തും ഉപേക്ഷിയ്ക്കുക, ഇതൊക്കെ ആണ് ആദ്യ പാഠങ്ങള്‍. ഇതിനൊപ്പം ആരോഗ്യകരമായ ജീവിത രീതി സ്വീകരിയ്ക്കണം. വേണ്ടവണ്ണം വ്യായാമം ചെയ്യുക, പുകവലിയ്ക്കാതിരിയ്ക്കുക, കുറഞ്ഞ അളവില്‍ മാത്രം മദ്യം ഉപയോഗിയ്ക്കുക തുടങ്ങിയവയൊക്കെ നല്ല ജീവിത രീതിയില്‍ ഉള്‍പ്പെടുത്താം. ശരീരത്തിന്റെ ഭാരം അധികം കൂടാതെ നോക്കേണ്ടതും ആവശ്യമാണ്.
പ്രമേഹാവസ്ഥയിലെത്താന് തുടങ്ങുന്നതിന് തൊട്ട് മുമ്പ് അതിനെ ചെറുക്കാനായി ചില മരുന്നുകള്‍ ഇപ്പോള്‍ ഉപയോഗിച്ചുവരുന്നുണ്ട്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications