Latest Updates
-
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഈ 36 മണിക്കൂർ സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം, അറിയേണ്ടതെല്ലാം -
അപൂർവ്വ രവി പുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം, കേരളത്തിലെ കൃത്യമായ സമയം അറിയാം -
വീക്കെൻഡ് വൈബ്സ്: പങ്കാളിക്കൊപ്പം കാണാൻ പറ്റിയ മികച്ച ഒടിടി റിലീസുകൾ ഇതാ
പ്രമേഹം ഉണ്ടെങ്കിലും മധുരപ്രിയരാണോ നിങ്ങള്‍? പഞ്ചസ്സാരയ്ക്കു പകരം ഇവ പതിവാക്കൂ
മധുരപ്രിയരാണെങ്കിലും പ്രമേഹം പലപ്പോഴും മധുരത്തില്‍ നിന്നും അഖന്നു നില്ക്കാന് പലരേയും പ്രേരിപ്പിക്കുന്നു. പ്രമേഹം വര്‍ദ്ധിച്ചാല്‍ ഒട്ടനവധി പ്രശ്നങ്ങള്‍ പിന്നാലെ കൂടുമെന്ന ഭയം കാരണം മധുരത്തിനോട് 'നോ' പറയേണ്ട ഗതികേടാണ് പലര്‍ക്കും. ഇടയ്ക്കെങ്കിലും മധുരം കഴിക്കാന്‍ തോന്നിയാലും, പേടിച്ച് കഴിക്കാതിരിക്കാന്‍ മനപ്പൂര്‍വ്വം ശ്രദ്ധിക്കുന്നവരും ഉണ്ട്. എന്നാല്‍, പ്രമേഹം ഉള്ളവര്‍ക്ക് ഇടയ്ക്ക് കഴിക്കാന്‍ ഉപയോഗിക്കാവുന്ന ചില മധുരങ്ങളുണ്ട്. പഞ്ചസ്സാരയ്ക്കു പകരം ഇവ ഉപയോഗിച്ചാല്‍ പ്രമേഹം വര്‍ദ്ധിക്കുമെന്ന ഭയം വേണ്ട. അവ ഏതെല്ലാമെന്ന് നോക്കാം.

സ്റ്റീവിയ
സ്റ്റീവിയ എന്ന ഇലയില്‍ നിന്നും നിര്‍മ്മിക്കുന്ന പഞ്ചസ്സാരയാണ് സ്റ്റീവിയ കരിമ്പില്‍ നിന്നും സാധാരണ രീതിയില്‍ തയ്യാറാക്കുന്ന പഞ്ചസ്സാരയെക്കാള്‍ മുപ്പതിരട്ടി മധുരം സ്റ്റീവിയക്ക് ഉണ്ടെന്നാണ് പറയപ്പെടുന്നത്. കൂടാതെ, സ്റ്റീവിയ പ്രമേഹ രോഗികള്‍ക്ക് കഴിക്കാവുന്നതാണ്. സാധാരണ പഞ്ചസ്സാരയെ അപേക്ഷിച്ച് സ്റ്റീവിയയില് കാലറി വളരെ കുറവാണ്. അതിനാല്‍ തന്നെ പ്രമേഹം ഉള്ളവര്‍ക്ക് സ്റ്റീവിയ ചായയിലും, മറ്റു ആഹാരങ്ങളിലും ചേര്‍ത്ത് കഴിക്കാവുന്നതാണ്.
മോങ്ക് ഫ്രൂട്
സ്റ്റീവിയ പോലെ തന്നെ തികച്ചും പ്രകൃതിദത്തമായ മധുരം അടങ്ങിയതാണ് മോങ്ക് ഫ്രൂട് സ്വീറ്റ്നര്‍. സൗത്ത് ഈസ്റ്റ് ഏഷ്യയില്‍ കാണപ്പെടുന്ന ഒരുതരം ലെമണ്‍ ഫ്രൂടാണിത്. കാലറി ഇതില്‍ വളരെ കുറവാണ്. അതിനാല്‍ തന്നെ, ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവർക്കും, പ്രമേഹം ഉള്ളവര്‍ക്കും ഈ മധുരം ആഹാരത്തില്‍ ചേര്‍ത്ത് കഴിക്കാവുന്നതാണ്. കൂടാതെ, സീറോ ഷുഗറാണ് ഇതില്‍ അടങ്ങിയിരിക്കുന്നത്. അതിനാല്‍, പ്രമേഹം കൂടുമെന്ന ഭയവും വേണ്ട.
അഗാവേ ചെടി
അഗാവേ ചെടിയില്‍ നിന്നും തയ്യാറാക്കുന്ന മധുരവും പ്രമേഹ രോഗികള്‍ക്ക് വളരെ നല്ലതാണ്. ഇതില്‍ ഗ്ലൈസമിക് ഇന്‍ഡക്സ് വളരെ കുറവാണ്. കൂടാതെ, കാര്‍ബോഹൈഡ്രേറ്റും കുറവാണ്. അതിനാല്‍ തന്നെ, രക്തത്തില്‍ പഞ്ചസ്സാരയുടെ അളവ് വര്‍ദ്ധിക്കുന്നില്ല. സാധാരണ പഞ്ചസ്സാരയെക്കാള്‍ ആരോഗ്യപ്രദവുമാണ്. അതിനാല്‍, പ്രമേഹ രോഗികള്‍ക്ക് അഗാവേ ചെടിയില്‍ നിന്നും തയ്യാറാക്കിയ മധുരം ഉപയോഗിക്കാവുന്നതാണ്.
തേങ്ങയില്‍ നിന്നും തയ്യാറാക്കുന്ന പഞ്ചസ്സാര
നാളികേരത്തില്‍ നിന്നും തയ്യാറാക്കുന്ന പഞ്ചസ്സാരയും വളരെ നല്ലതാണ്. ഈ പഞ്ചസ്സാരയില്‍ ഗ്ലൈസമിക് ഇന്‍ഡക്സ് വളരെ കുറവാണ്. അതിനാല്‍ തന്നെ, സാധാരണ കഴിക്കുന്ന പഞ്ചസ്സാരയെക്കാള്‍ ആരോഗ്യകരമാണ് ഈ പഞ്ചസ്സാര.
യാകോണ് സിറപ്പ്
സാധാരണ ഉപയോഗിക്കുന്ന പഞ്ചസ്സാരയേക്കാള്‍ ഏറ്റവും ഫലപ്രദമാണ് യാകോണ് സിറപ്പ്. ഇതിലും കാലറി വളരെ കുറവാണ്. ഗ്ലൈസമിക് ഇന്‍ഡക്സ് വളരെ കുറവാണ്. അതിനാല്‍, ഈ സിറപ്പ് ആഹാരത്തില്‍ ചേര്‍ത്ത് കഴിച്ചാലും രക്തത്തിലെ പഞ്ചസ്സാരയുടെ അളവ് വര്ദ്ധിക്കാതിരിക്കുന്നു. പ്രമേഹ രോഗികള്‍ക്ക് ധൈര്യമായി ആഹാരത്തില്‍ ചേര്‍ത്ത് ഈ സിറപ്പ് കഴിക്കാവുന്നതാണ്.
ഈന്തപ്പഴം പഞ്ചസ്സാര
ഈന്തപ്പഴത്തില്‍ നിന്നും തയ്യാറാക്കുന്ന പഞ്ചസ്സാരയാണ് ഈന്തപ്പഴം പഞ്ചസ്സാര. ഈ പഞ്ചസ്സാര കഴിക്കുന്നതിലൂടെ ശരീരത്തിലേയ്ക്ക് നാരുകള്‍ എത്തും. കൂടാതെ, സാധാരണ കരിമ്പില്‍ നിന്നും തയ്യാറാക്കുന്ന പഞ്ചസ്സാരയേക്കാള്‍ ദോഷവശം കുറവാണ്. അതിനാല്‍, ധൈര്യമായി കഴിക്കാവുന്നതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
