Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
ചെറുപ്പക്കാരില്‍ പ്രമേഹം വരുന്നത് ഇക്കാരണത്താല്‍
പ്രായമാകുമ്പോള്‍ വരുന്ന അസുഖമാണ് പ്രമേഹം എന്ന ധാരണ പലരിലും കാണാം. എന്നാല്‍, ഇന്ന് പ്രായമായവരില്‍ മാത്രമല്ല, ചെറുപ്പക്കാരില്‍ പോലും പ്രമേഹം കണ്ടുവരുന്നുണ്ട്. എന്തുകൊണ്ടായിരിക്കും വളരെ ചെറുപ്പത്തില്‍ തന്നെ യുവതലമുറയില്‍ പ്രമേഹം വരുന്നത്? കാരണങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.

പ്രമേഹം
ഇന്‍സുലില്‍ കൃത്യമായി ഉല്പാദിപ്പിക്കത്ത അവസ്ഥ ഉണ്ടാകുമ്പോഴാണ് പ്രമേഹം വരുന്നത്. തെറ്റായ ജീവിതരീതികള്‍ മൂലവും, പാരമ്പര്യം, അമിതവണ്ണം എന്നിവയെല്ലാം പ്രമേഹത്തിലേയ്ക്ക് നയിക്കുന്ന ഘടകങ്ങളാണ്. പൊതുവില്‍ പ്രായമാകുമ്പോള്‍ വരുന്ന ഈ അസുഖം ചെറുപ്പക്കാരില്‍ വരുന്നതിന് പിന്നിലെ കാരണങ്ങള്‍ നോക്കാം.
വ്യായാമക്കുറവ്
വ്യായാമം ചെയ്യുന്ന ശീലം എന്നത്തെ യുവതലമുറയില്‍ വളരെയധികം കുറഞ്ഞിരിക്കുകയാണ്. ദീര്‍ഘനേരം ഇരുന്ന് പണിയെടുക്കുന്ന ജോലിയും, മടിയുമെല്ലാം പലപ്പോഴും ചെറുപ്പക്കാരെ പ്രമേഹം പോലെയുള്ള ജീവിതശൈലീ രോഗങ്ങള്‍ക്ക് അടിമകളാക്കുന്നു. നമ്മള് എത്രത്തോളം ആക്റ്റീവായിരിക്കുന്നുവോ, അത്രത്തോളം പ്രമേഹം വരാനുള്ള സാധ്യതയും കുറയുന്നു.
ഭക്ഷണരീതി
നല്ല പോഷകങ്ങള്‍ അടങ്ങിയ ആഹാരം കഴിക്കുന്നതിന് പകരം, അമിതമായി പ്രോസസ്സ്ഡ് ആഹാരങ്ങള്‍ കഴിക്കുന്നതും, മധുരം അടങ്ങിയ പാനീയങ്ങള്‍ കുടിക്കുന്നതും പ്രമേഹ സാധ്യത വര്‍ദ്ധിപ്പിക്കുന്ന ഘടകങ്ങളാണ്.
അമിതവണ്ണം
മെലിഞ്ഞിരിക്കുന്നവര്‍ക്ക് പ്രമേഹം വരാം. എന്നാല്‍, അമിതവണ്ണം ഉള്ളവരില്‍ പ്രമേഹം വരാനുള്ള സാധ്യത വളരെയധികം കൂടുതലാണ്. തെറ്റായ ജീവിതരീതികള്‍, ആഹാരശീലങ്ങള്‍ എന്നിവയെല്ലാമാണ് അമിതവണ്ണത്തിലേയ്ക്ക് നയിക്കുന്നത്. ചിലപ്പോള്‍ ആരോഗ്യ പ്രശ്നങ്ങളും പാരമ്പര്യവും അനിതവണ്ണത്തിലേയ്ക്ക് നയിക്കാം. എന്നിരുന്നാലും, വണ്ണം കൂടിയാല്‍ അത് പ്രമേഹത്തിലേയ്ക്ക് നിങ്ങളെ നയിക്കുന്നു.
സ്ട്രെസ്സ്
രാത്രി ഉറക്കം കുറയുന്ന എത്രത്തോളം ചെറുപ്പക്കാരാണ് നമുക്ക് ചുറ്റിലും. എത്ര ശ്രമിച്ചാലും ഒട്ടും ഉറങ്ങാന്‍ സാധിക്കാത്ത നിരവധി ചെറുപ്പക്കാര്‍ ഉണ്ട്. ഉറക്കക്കുറവ് സ്ട്രെസ്സിന് കാരമമാകുന്നു. സ്ട്രെസ്സ് വര്‍ദ്ധിക്കുന്നത് ദഹന പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും, അതുപോലെ പ്രമേഹ സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
രക്തസമ്മര്‍ദ്ദം
രക്തസമ്മര്‍ദ്ദം അമിതമാണെങ്കില്‍ നിങ്ങള്‍ക്ക് പ്രമേഹം വരാനുള്ള സാധ്യതയും കൂടുതലാണ്. കാരണം, രണ്ട് രോഗങ്ങള്‍ക്കും പ്രധാന കാരണങ്ങള്‍ ഏകദേശം ഒരുപോലെ ആയതിനാല്‍, പ്രഷര്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് പ്രമേഹവും വരാം.
വരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത്
പ്രമേഹം വരുന്നതിനേക്കാള്‍ നല്ലത്, വരാതിരിക്കാന്‍ ശ്രദ്ധിക്കുന്നതാണ്. കാരണം, ഒരിക്കല്‍ വന്നാല്‍ പൂര്‍ണ്ണമായും ഭേദമാക്കാന്‍ സാധിക്കാത്ത ഒരു അസുഖം കൂടിയാണ് പ്രമേഹം. മരുന്നുകള്‍ കഴിച്ചാല്‍ പ്രമേഹത്തെ നിയന്ത്രിക്കാന്‍ മാത്രമേ സാധിക്കൂ. അതിനാല്‍, നല്ല ജീവിതരീതി പിന്തുടരാന് ശ്രദ്ധിക്കുക. നല്ല ആഹാരം കഴിക്കുക. വ്യായാമം ചെയ്യുക. ഇടയ്ക്ക് പ്രമേഹം പരിശോധിക്കുന്നത് നല്ലതാണ്. കാരണം, പാരമ്പര്യമായി പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
