Latest Updates
-
കാലാവസ്ഥാ മാറ്റം: തൊണ്ടവേദനയും ചുമയും വിട്ടുമാറുന്നില്ലേ? വീട്ടിലുണ്ട് ഈ അത്ഭുത പ്രതിവിധികൾ! -
നീറ്റ് യുജി പരീക്ഷാ തലേന്ന് സമ്മർദ്ദത്തിലാണോ? മനസ്സിനെ ശാന്തമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
അന്താരാഷ്ട്ര യോഗാ ദിനം: ഗർഭിണികൾ യോഗ ചെയ്യുമ്പോൾ ഈ മുൻകരുതലുകൾ നിർബന്ധം, സുരക്ഷിതമായിരിക്കാം! -
ഇന്ത്യ-അഫ്ഗാൻ കളി ആവേശത്തിനിടയിൽ വണ്ണം കൂടുമോ? കളി കാണുമ്പോൾ ഈ ലഘുഭക്ഷണങ്ങൾ ശീലമാക്കൂ! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുമോ? ഫംഗസ് അണുബാധയും താരനും തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ജൂൺ 22 ബുധൻ കർക്കടകത്തിലേക്ക്: കരിയറിലും ബിസിനസ്സിലും വൻ കുതിച്ചുചാട്ടം, ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
തിരുവാതിര ഞാറ്റുവേല 2026: മഴക്കാലം തുടങ്ങുന്നു; നിങ്ങളുടെ ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ അറിയാമോ? -
2026 ജൂൺ 20: ഇന്ന് അതിശക്തമായ രവിയോഗം; ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്! -
ജൂൺ 20 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ആർക്കൊക്കെ? -
അർദ്ധരാത്രിയിലെ ഫിഫ ആവേശം: ആരോഗ്യവും ഉറക്കവും കളയാതെ കളി ആസ്വദിക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
മുഖത്തെ ഈ ലക്ഷണങ്ങള്‍ പറയും നിങ്ങളുടെ പ്രമേഹ സാധ്യത
മധുരം കഴിച്ചാല്‍ മാത്രമല്ല, നമ്മുടെ ജീവിത രീതിയിലുണ്ടാകുന്ന വ്യത്യാസങ്ങള്‍ മൂലം പ്രമേഹം വരാനുള്ള സാധ്യത വളരെയധികം കൂടുതലാണ്. ചിലര്‍ക്ക് പാരമ്പര്യമായി പ്രമേഹം വരാറുണ്ട്. നിങ്ങള്‍ക്ക് പ്രമേഹം വരാന്‍ സാധ്യതയുണ്ടോ എന്ന് രക്ത പരിശോധന നടത്തുന്നതിന് മുന്‍പേ ഈ ലക്ഷണങ്ങള്‍ നോക്കിയാല്‍ മനസ്സിലാക്കാന്‍ സാധിക്കും. അവ എന്തെല്ലാമെന്ന് നോക്കാം.

മുഖക്കുരു
ശരീരത്തിലുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ മൂലം ചിലരില്‍ മുഖക്കുരു പ്രത്യക്ഷപ്പെടാറുണ്ട്. എന്നാല്‍, നിങ്ങള്‍ക്ക് പ്രമേഹം വരാന്‍ സാധ്യത ഉണ്ടെങ്കിലും ഇത്തരത്തില്‍ മുഖക്കുരു പ്രത്യക്ഷപ്പെടാം. മുഖത്ത് നല്ല വലിയ കുരുക്കള്‍ വരുന്നതും, പഴുപ്പ് നിറഞ്ഞ കുരുക്കള്‍ മുഖത്ത് പതിവാകുന്നതുമെല്ലാം പ്രമേഹത്തിന്റെ പ്രാരംഭ ലക്ഷണങ്ങളില്‍ ഒന്നാണ്. കാരണം, ഇന്‍സുലിന്‍ കൃത്യമായി ഉല്പാദിപ്പിക്കാത്ത അവസ്ഥയിലാണ് പ്രമേഹം ഉണ്ടാകുന്നത്. ഇന്‍സുലില്‍ ഉല്പാദനം കുറയുമ്പോള്‍ ചര്‍മ്മത്തില്‍ അമിതമായി സെബം ഉല്പാദിപ്പിക്കുന്നതിന് കാരണമാകുന്നു. ചര്‍മ്മത്തില്‍ അമിതമായി സെബം ഉല്പാദിപ്പിക്കപ്പെടുമ്പോള് മുഖക്കുരു വരുന്നതിന് കാരണമാകുന്നു.
ശരീര ദുര്‍ഗന്ധം
ശരീരം വിയര്‍ക്കുമ്പോള്‍ ചിലരില്‍ അമിതമായി ശരീര ദുര്‍ഗന്ധം ഉണ്ടാകാറുണ്ട്. എന്നാല്‍, ചിലരില്‍ വിയര്‍ക്കാതെ തന്നെ അമിതമായി ശരീര ദുര്‍ഗന്ധം, വായ്നാറ്റം, കക്ഷത്തില്‍ നിന്നും ദുര്‍ഗന്ധം എനനീ പ്രശ്നങ്ങള്‍ ഉണ്ടായേക്കാം. ഇത്തരത്തില്‍ അമിതമായി ശരീര ദുര്‍ഗന്ധം ഉണ്ടാകുന്നത് പ്രമേഹത്തിന്റെ പ്രാരംഭ ക്ഷണങ്ങളില്‍ ഒന്നാണ്. കാരണം, പ്രമേഹം വരുമ്പോള്‍ ശരീരത്തില്‍ ഇന്‍സുലിന്‍ കൃത്യമായി ഉല്പാദിപ്പിക്കാതെ വരുന്നു. ഈ അവസ്ഥയില്‍ കരള്‍ ശരീരത്തിലെ കൊഴുപ്പിനെ വിഘടിപ്പിച്ച്, ശരീരത്തിനാവശ്യമായ ഊര്‍ജം ഉല്പാദിപ്പിക്കുന്നു. ഈ സമയത്ത് ഉല്പാദിപ്പിക്കപ്പെടുന്ന ആസിഡാണ് കീറ്റോണ്‍സ്. കീറ്റോണ്‍സ് അമിതമായി ശരീരത്തില്ഉല്പാദിപ്പിക്കപ്പെട്ടാല്, ഇവ രക്തത്തിലും മൂത്രത്തിലും കലരുന്നു. കൂടാതെ, രക്തത്തിന് അസിഡിക് സ്വഭാവം കൈവരിക്കുന്നതിനും ഇത് കാരണമാകുന്നു. തന്മൂലം, വായ്നാറ്റം, ശരീര ദുര്‍ഗന്ധം എന്നിവ വരാനുള്ള സാധ്യതയും വര്‍ദ്ധിക്കുന്നു.
കറുത്ത പാടുകള്‍
കഴുത്തിലും കക്ഷത്തിലും ഉണ്ടാകുന്ന നല്ല കട്ടികൂടിയ കറുത്ത പാടുകള്‍ പ്രമേഹത്തിന്റെ പ്രാരംഭ ലക്ഷണങ്ങളില്‍ ഒന്നാണ്. ഈഈ കറുപ്പ് നിറത്തില്‍ സ്പര്‍ശിക്കുമ്പോള്‍ വെല്‍വെറ്റ് പോലെ മിനുസമുള്ളതും എന്നാല്‍ കട്ടിയുള്ളതുമായി അനുഭവപ്പെട്ടേക്കാം. ഇതും പ്രമേഹത്തിന്റെ പ്രാരംഭ ലക്ഷണങ്ങളില്‍ ഒന്നാണ്.
വരാതിരിക്കാന്‍
ഒരിക്കല്‍ പ്രമേഹം വന്നു കഴിഞ്ഞാല്‍ അവ ഒരിക്കലും പൂര്‍ണ്ണമായി ഭേദമാക്കാന്‍ സാധിക്കുകയില്ല. മരുന്നുകള്‍ കഴിച്ച് നിയന്ത്രിച്ച് നിര്‍ത്താന്‍ മാത്രമേ സാധിക്കൂ. അതിനാല്‍, പ്രമേഹം വന്നതിനുശേഷം ചികിത്സിക്കുന്നതിനേക്കാള്‍ ഏറ്റവും നല്ലത്, പ്രമേഹം വരാതെ ആരോഗ്യം സൂക്ഷിക്കുക എന്നതാണ്.
നല്ല ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരുന്നത് പ്രമേഹം നിയന്ത്രിക്കാനും അതുപോലെ, പ്രമേഹം വരാതിരിക്കാനും സഹായിക്കുന്നതാണ്. കൂടാതെ, പതിവായി ചെറിയ രീതിയിലെങ്കിലും വ്യായാമം ചെയ്യുന്നതും പ്രമേഹം വരാതിരിക്കാന്‍ സഹായിക്കും. ബേക്കറി ആഹാരങ്ങള്‍ ഒഴിവാക്കാം. അമിതമായി ഉപ്പ്, പഞ്ചസ്സാര എന്നിവ അടങ്ങിയ ആഹാരങ്ങള്‍ കുറയ്ക്കുക. സ്ട്രെസ്സ് കുറയ്ക്കുക. ആരോഗ്യം എല്ലായ്പ്പോഴും ശ്രദ്ധിക്കുക. ഇടയ്ക്ക് പ്രമേഹ പരിശോധന നടത്തുക. അതുപോലെ, നിലവില്‍ പ്രമേഹം ഉള്ളവരാണെങ്കില്‍ ഡയറ്റിനും, വ്യായാമത്തിന്റെയും കൂടെ മരുന്നു കൃത്യമായി കഴിക്കുക. ഇത്രയും കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പ്രമേഹത്തെ നിയന്ത്രിക്കാന്‍ സാധിക്കുന്നതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications