Latest Updates
-
ജൂൺ 20 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ആർക്കൊക്കെ? -
അർദ്ധരാത്രിയിലെ ഫിഫ ആവേശം: ആരോഗ്യവും ഉറക്കവും കളയാതെ കളി ആസ്വദിക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സ്കന്ദഷഷ്ഠി 2026: മുരുകന്റെ അനുഗ്രഹം തേടാം, ഈ 5 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
യോഗാ ദിനത്തിൽ പുറത്ത് യോഗ ചെയ്യുമ്പോൾ ചർമ്മം കരിഞ്ഞുപോകുമോ? ഈ മുൻകരുതലുകൾ നിർബന്ധം -
ഉത്തരേന്ത്യയിൽ കടുത്ത ഉഷ്ണതരംഗം: ഈ ലളിതമായ മുൻകരുതലുകൾ നിങ്ങളെ രക്ഷിക്കും -
ഫാദേഴ്സ് ഡേ സ്പെഷ്യൽ: അച്ഛന്മാർക്ക് കരുത്തേകാൻ ദിവസവും 12 മിനിറ്റ് മതി; ആരോഗ്യകരമായ മാറ്റങ്ങൾക്കായി ഇതാ ചില ലളിതമായ വഴികൾ -
മഴക്കാലത്തെ കടുത്ത ഈർപ്പം ആർത്തവകാലത്ത് അസ്വസ്ഥതയുണ്ടാക്കുന്നുണ്ടോ? ഈ മുൻകരുതലുകൾ നിങ്ങളെ രക്ഷിക്കും! -
ചിങ്ങം രാശിയിലേക്ക് ചൊവ്വയുടെ പ്രവേശം: ഈ 5 രാശിക്കാർക്ക് ഇനി സുവർണ്ണകാലം, ഭാഗ്യം കൂടെയുണ്ടാകും! -
ബുധൻ കർക്കടകത്തിലേക്ക്: ജൂൺ 22 മുതൽ സാമ്പത്തിക ഇടപാടുകളിൽ ഈ തെറ്റുകൾ വരുത്തരുത് -
ജൂൺ 19: ഹർഷണ യോഗം മാറി വജ്ര യോഗം; ഈ രാശിക്കാർക്ക് ഇന്ന് നിർണ്ണായക സമയം, രാഹുകാലം ശ്രദ്ധിക്കൂ!
ഇവ പതിവാക്കിയാല്‍ ഇനിയാരും പ്രമേഹത്തെ പേടിക്കേണ്ട!
രക്തത്തിലെ പഞ്ചസ്സാരയെ നിയന്ത്രിക്കുന്നത് ഇന്‍സുലിനാണ്. ഈ ഇന്‍സുലിന്‍ ഉല്പാദിപ്പിക്കുന്നത് പാന്‍ക്രിയാസും. പാന്‍ക്രിയാസ് ഇന്‍സുലിന്‍ കൃത്യമായി ഉല്പാദിപ്പിക്കാതെ വരുമ്പോഴാണ് പ്രമേഹം ഉണ്ടാകുന്നത്. പ്രായമായവരില്‍ മാത്രമല്ല, ഇന്ന് ചെറുപ്പക്കാരില്‍ പോലും പ്രമേഹം കണ്ടുവരുന്നുണ്ട്. WHO- യുടെ കണക്കുകള്‍ പ്രകാരം, 2014-ല്‍ 8.5 ശതമാനം ചെറുപ്പക്കാരില്‍ അതും 18 വയസ്സിനും അതിനുമുകളില്‍ പ്രയമുള്ള ആളുകളില്‍ പ്രമേഹം ഉള്ളതായി പറയുന്നുണ്ട്. അതിനാല്‍, പ്രമേഹം വരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ്.

പ്രമേഹം വരാതിരിക്കാന്‍ വീട്ടില്‍ തന്നെ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമെന്നും, പ്രമേഹത്തിന്റെ കാരണങ്ങള്‍ എന്തെല്ലാമെന്നും നമുക്ക് നോക്കാം.
പ്രമേഹം വരുന്നതിനു പിന്നില്‍
ഒരിക്കല്‍ പ്രമേഹം വന്നാല്‍ അത് ഒരിക്കലും പൂര്‍ണ്ണമായും മാറ്റിയെടുക്കാന്‍ സാധിക്കുകയില്ല. നമുക്ക് നിയന്ത്രിച്ച് നിര്‍ത്താന്‍ മാത്രമേ സാധിക്കൂ. അതിനാല്‍ പ്രമേഹം വരാതിരിക്കാന്‍ ശ്രദ്ധിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.
ചിലര്‍ കരുതും മധുരം കഴിച്ചാല്‍ മാത്രമേ പ്രമേഹം ഉണ്ടാവുകയുള്ളൂ എന്ന്. എന്നാല്‍, മധുരം മാത്രമല്ല, അമിതമായിട്ടുള്ള ശരീരഭാരം, വ്യായാമക്കുറവ്, പാരമ്പര്യം, ജനിതകപരമായിട്ടുള്ള ആരോഗ്യ പ്രശ്നങ്ങള്‍, ജീവിതരീതികള്‍, ആഹാരശീലങ്ങള്‍ എന്നിവയെല്ലാം തന്നെ പ്രമേഹത്തിന് കാരണാകുന്നുണ്ട്. കൂടാതെ, ഗര്‍ഭിണിയായിരിക്കുമ്പോള്‍ പ്രമേഹം വരുന്നവരില്‍ പ്രസവശേഷം പ്രമേഹം കുറയുമെങ്കിലും ഭാവിയില്‍ പ്രമേഹം വരാനുള്ള സാധ്യത വളരെ കൂടുതലാണ്.
ശരീരഭാരം
ശരീരഭാരം എല്ലായ്പ്പോഴും ബോഡി മാസ്സ് ഇന്ഡക്സ്സിനേക്കാള് അമിതമാകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. നിലവില്‍ അമിതവണ്ണം ഉള്ളവരാണെങ്കില്‍ നിങ്ങള്‍ക്ക് ഭാവിയില്‍ പ്രമേഹം വരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാല്‍, കൃത്യമായ ഡയറ്റും വ്യായാമവും ചെയ്ത് ശരീരഭാരം നിയന്ത്രിച്ച് നിര്‍ത്താന്‍ ശ്രദ്ധിക്കുക.
നന്നായി വ്യായാമം ചെയ്യുക
നല്ലരീതിയില്‍ വ്യായാമം ചെയ്യാന്‍ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. പ്രത്യേകിച്ച് ഓക്സിജന്‍ ശരീരത്തില്‍ എത്തുന്ന വിധത്തിലുള്ള വ്യായാമങ്ങള്‍ ചെയ്യാന്‍ ശ്രദ്ധിക്കണം. ഇതിനായി കാര്‍ഡിയോ വര്‍ക്കൗട്ടുകള്‍ തിരഞ്ഞെടുക്കാവുന്നതാണ്. ഇവ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. തൈറോയ്ഡ് ഹോര്‍മോണുകളെ ബാലന്‍സ് ചെയ്ത് നിലനിര്‍ത്തും. അതുപോലെ, രക്തത്തിലെ പഞ്ചസ്സാരയുടെ അളവ് നിയന്ത്രിച്ച് നിര്‍ത്തും. ഇന്‍സുലിന്‍ സെന്‍സിറ്റിവിറ്റി ബാസന്‍സ് ചെയ്യാനും ഇത് സഹായിക്കുന്നതാണ്.
ആഹാരം
നല്ല ഹെല്‍ത്തിയായിട്ടുള്ള ആഹാരം കഴിക്കാന്‍ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. നല്ലപോലെ നാരുകള്‍ അടങ്ങിയ ആഹാരം കഴിക്കാന്‍ ശ്രദ്ധിക്കുക. പ്രത്യേകിച്ച്, പഴങ്ങള്‍, അതുപോലെ, തക്കാളി, കാപ്സിക്കം, അതുപോലെ, സ്റ്റാര്‍ച്ച് ഇല്ലാത്ത പച്ചക്കറികള്‍, നല്ല ഇലക്കറികള്‍, ബ്രോക്കോളി, കോളിഫ്ലര്‍, ബീന്‍സ്, പരിപ്പ്, ധാന്യങ്ങള്‍, മുഴുവന്‍ ധാന്യങ്ങള്‍ എന്നിവയെല്ലാം കഴിക്കാവുന്നതാണ്. ഇത്തരം ആഹാരങ്ങള്‍ കഴിക്കുന്നത് ശരീരത്തിന് വേണ്ട പ്രോട്ടീനും പോഷകങ്ങളും നല്‍കും. അതുപോലെ, പഴം പച്ചക്കറികള്‍ കഴിക്കുന്നതു വഴി ശരീരത്തിലേയ്ക്ക് നാരുകള്‍ എത്തുന്നു. ഈ നാരുകള്‍ മധുരം രക്തത്തിലേയ്ക്ക് അമിതമായി എത്തുന്നത് തടയുന്നു.
ഹെല്‍ത്തി ഫാറ്റ്
മോണോസാച്വുറേറ്റഡ്, അല്ലെങ്കില്‍ പോളിസാച്വുറേറ്റഡ് ഫാറ്റ് അടങ്ങിയ ആഹാരങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കുന്നത് വളരെ നല്ലതാണ്. കാരണം, ഇത് ശരീരത്തിലെ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. അതുപോലെ, ഹൃദയത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കും. കൂടാതെ, ശരീരഭാരം നിയന്ത്രിച്ച് നിലനിര്‍ത്താനും സഹായിക്കും. അതിനാല്‍, ഹെല്‍ത്തി ഫാറ്റിന്റെ ഉറവിടങ്ങളായ, ഒലീവ് ഓയില്‍, സണ്‍ഫ്ലവര്‍ ഓയില്‍, നട്സ്, സീഡ്സ്, മത്തി, അയല, ചൂര എന്നീ മത്സ്യങ്ങള്‍ എന്നിവയെല്ലാം കഴിക്കാവുന്നതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications