Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
പ്രമേഹമുള്ളവര്‍ ഇക്കാര്യങ്ങള്‍ മറന്ന് ഒന്നും ചെയ്യരുത്; നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഇവ
ലോകത്തില്‍ തന്നെ ദിനംപ്രതി പ്രമേഹ രോഗികള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഒന്ന് തിരിഞ്ഞു നോക്കിയാല്‍ നമുക്ക് ചുറ്റിലുമുള്ള പലരിലും പ്രമേഹം ഉണ്ടാകാം. ഇന്ന് ചെറുപ്പക്കാരില്‍ പോലും പ്രമേഹം വര്‍ദ്ധിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഏതൊരു പ്രമേഹരോഗിയും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ ഏതെല്ലാമെന്ന് നോക്കാം.

രക്തപരിശോധന
എല്ലാ ദിവസവും പ്രമേഹം പരിശോധിക്കുന്നത് നല്ലതാണ്. രക്തത്തിലെ പ്രമേഹത്തിന്റെ അളവ് മനസസ്സിലാക്കാനും അതിനനുസരിച്ച് മുന്‍കരുതലുകള്‍ എടുക്കാനും രക്തപരിശോധന സഹായിക്കും. പ്രമേഹം കൂടുതലാണെങ്കില്‍ ഡോക്ടറെ കണ്ട് അതിനനുസരിച്ച് മരുന്നിന്റെ ഡോസില്‍ മാറ്റം വരുത്താനും സാധിക്കുന്നതാണ്.
മരുന്ന് കഴിക്കുക
ചിലര്‍ പ്രമേഹം ഉണ്ടെങ്കിലും മരുന്ന് കഴിക്കാന്‍ മടിക്കുന്നത് കാണാം. എന്നാല്‍, ശരിയായ വിധത്തില്‍ വൈദ്യ സഹായം തേടേണ്ടതും മരുന്ന് കൃത്യമായി കഴിക്കേണ്ടതുമായ രോഗം കൂടിയാണ് പ്രമേഹം. പ്രമേഹം നിയന്ത്രിച്ച് നിര്‍ത്തിയില്ലെങ്കില്‍ മറ്റുപല രോഗങ്ങളും വരാന്‍ സാധ്യത കൂടുതലാണ്.
ഡയറ്റ്
മരുന്ന് കഴിച്ചതുകൊണ്ട് മാത്രം പോര, ശരിയായ വിധത്തില്‍ നാരുകള്‍ അടങ്ങിയ ആഹാരങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ഡയറ്റ് എടുക്കേണ്ടതും അനിവാര്യമാണ്. ഡയറ്റെടുക്കുമ്പോള്‍, പ്രോട്ടീന്‍, ഫൈബര്‍ എന്നിവ അടങ്ങിയ ആഹാരങ്ങള്‍ ചേര്‍ക്കാവുന്നതാണ്. പഴങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ പ്രമേഹ രോഗികള്‍ക്ക് കഴിക്കാന്‍ സാധിക്കുന്ന പഴങ്ങള്‍ തിരഞ്ഞെടുക്കാനും ശ്രദ്ധിക്കുക.
വ്യായാമം
ഏതൊരു രോഗവും നിയന്ത്രിക്കാന്‍ വ്യായമം ചെയ്യേണ്ടത് അനിവാര്യമാണ്. ആഴ്ചയില്‍ 150 മിനിറ്റെങ്കിലും വ്യായാമം ചെയ്യാന്‍ ശ്രദ്ധിക്കുക. ഇത് ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കും. ഒപ്പം പ്രമേഹത്തെ നിയന്ത്രിക്കാനും സഹായിക്കുന്നതാണ്.
മുറിവുകള്‍
പ്രമേഹം ഉള്ളവര്‍ ശരീരത്തില്‍ മുറിവുകള്‍ വരാതിരിക്കാന്‍ ശ്രദ്ധിക്കുക. ശരീരത്തില്‍ മുറിവ് വന്നാല്‍, അവ ഉണങ്ങാന്‍ പ്രയാസമായിരിക്കും. പ്രത്യേകിച്ച്, കാല്പാദങ്ങളില് മുറിവ് ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കുക.
കണ്ണിന്റെ ആരോഗ്യം
പ്രമേഹ രോഗികളില്‍ തിമിരം പോലെയുള്ള അസുഖങ്ങള്‍ വരാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍, കണ്ണിന്റെ ആരോഗ്യം പരിപാലിക്കാനുള്ള മുന്‍കരുതലുകള്‍ എടുക്കേണ്ടത് അനിവാര്യമാണ്.
വൃക്കയുടെ ആരോഗ്യം
രക്തത്തില്‍ പ്രമേഹം അമിതമാണെങ്കില്‍ വൃക്കയുടെ ആരോഗ്യം സാവധാനത്തില്‍ നശിക്കുന്നതാണ്. അതിനാല്‍, പ്രമേഹം നിയന്ത്രിച്ച് നിലനിര്‍ത്താന്‍ ശ്രമിക്കുക. വൃക്കയുടെ ആരോഗ്യം നിലനിര്‍ത്താനുള്ള മുന്‍കരുതലുകളും പാലിക്കുക. ഇടയ്ക്ക് വൃക്കയുടെ ആരോഗ്യം ശ്രദ്ധിക്കുന്നതും നല്ലതാണ്. വൃക്കയുടെ ആരോഗ്യം നശിപ്പിക്കുന്ന ആഹാരങ്ങൾ കഴിക്കാതിരിക്കാനും ശ്രദ്ധിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
